കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതിയാക്കൂ പിതാവേ ഈ ആക്രോശം...

  • By Super
Google Oneindia Malayalam News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടല്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ലക്ഷ്യവേധിയാക്കാനും മാതൃകാപരമായ ചില നടപടികള്‍ അടുത്തകാലത്ത് തുടര്‍ന്നിട്ടുണ്ട്. അതാകട്ടെ നിലവിലുളള നിയമങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ടാണു താനും. കേരളത്തിലെ സര്‍ക്കാര്‍ സ്ക്കൂളുകള്‍ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാവുന്നതില്‍ തിരുമേനിമാര്‍ക്ക് പൊളളുന്നതെന്തിന്?

അത്ര നിഷ്കളങ്കമായ വെല്ലുവിളിയല്ല ഇത്. ഏത് സര്‍ക്കാര്‍ സ്ഥാപനത്തിന്റെയും നിലവാരം മെച്ചപ്പെടുന്നത് ആ രംഗത്തെ കുത്തകകള്‍ക്ക് ആഘാതമാവുമെന്നതില്‍ ആര്‍ക്കാണ് തര്‍ക്കം. കേരളത്തിലെ സര്‍ക്കാര്‍ സ്ക്കൂളുകള്‍ തദ്ദേശസ്ഥാപനങ്ങളുടെയും രക്ഷിതാക്കളുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും ഇടപെടലോടെ അവയുടെ ദുഷ് പേരു മാറ്റിയെടുത്താല്‍ മാനേജ് മെന്റ് സ്ഥാപനങ്ങള്‍ക്കാണ് തിരിച്ചടിയെന്ന് ആര്‍ക്കാണറിയാത്തത്.

സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം സര്‍ക്കാര്‍ നടപ്പിലാക്കിയാല്‍ മാനേജ് മെന്റുകളുടെ ആപ്പീസ് പൂട്ടും. കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന പബ്ലിക് ഇന്റര്‍നാഷണല്‍ അണ്‍ എയിഡഡ് സ്ഥാപനങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ തകര്‍ന്നേ മതിയാകൂ.

അതുകൊണ്ടാണ് സര്‍ക്കാര്‍ സ്ക്കൂളുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുളള തീരുമാനത്തിനെതിരെ ഇടയലേഖനക്കോമാളിത്തരങ്ങള്‍ അരങ്ങു തകര്‍ക്കുന്നത്. പഞ്ചായത്തുകളുടെ ഫണ്ടുപയോഗിച്ച് സ്ക്കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനും തദ്ദേശസ്ഥാപനങ്ങളുടെ ചെലവില്‍ സ്ക്കൂളിന്റെ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനും പകരമായി കുട്ടികളും രക്ഷിതാക്കളും ഈങ്ക്വിലാബ് വിളിക്കേണ്ടി വരുമെന്ന് സങ്കടപ്പെടുന്ന തിരുമേനി അത്ര നിഷ്കളങ്കനല്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X