നഷ്ടപ്പെടുവാനുളളതല്ല, രവീന്ദ്രന്‍ പട്ടയങ്ങള്‍.
കളക്ടറുടെ ഉത്തരവ് വന്ന പോലെ തിരിച്ചു പോയി. ഭാണ്ഡവും മുറുക്കി അഡീഷണല്‍ തഹസീല്‍ദാരാകാന്‍ പോയ ചെല്ലപ്പന്‍ പരാതിയേതുമില്ലാതെ സ്റ്റെപ്പിറങ്ങി ആര്‍ഡിഒ ഓഫീസിലെ പഴയ കസേരയിലിരുന്നു.
രവീന്ദ്രന്‍ മാഷിന്റെ കസേരയൊന്നു മാറി. പ്രധാന ഹാളിലെ ഇരിപ്പടം അകത്തായി. പച്ചമഷി നിറച്ച പേനകളും അവ കൊണ്ട് ഒപ്പു വരയ്ക്കാന്‍ വേണ്ടുന്ന പട്ടയങ്ങളും മൂന്നാര്‍ ടൗണിലെ പാര്‍ട്ടി റിസോര്‍ട്ടിലെ പരിശോധനയും വരവു വെപ്പും കഴിഞ്ഞ് താലൂക്ക് ഓഫീസിലെത്തി.
പട്ടയത്തില്‍ ഒപ്പിട്ടത് രവീന്ദ്രനാണെങ്കിലും ഏത് പട്ടയത്തില്‍ ഒപ്പിടണമെന്ന് തീരുമാനിച്ചത് പളനിവേലും മുനിയാണ്ടിയും. അധ്വാനവര്‍ഗത്തിന്റെ മോചനം പട്ടയത്തിലൂടെയാണെന്ന് മാര്‍ക്സിസം തിരുത്തിയെഴുതിയ മൂന്നാര്‍ മാര്‍ക്സുകളാണ് ഇവര്‍.
പട്ടയമൊന്നിന് പതിനായിരം മുതല്‍ ഇരുപതിനായിരം വരെയാണത്രേ മൂന്നാറിലെ തൊഴിലാളി വര്‍ഗം ചാര്‍ജ് ചെയ്തത്. ലാന്റ് അസൈന്റ്മെന്റ് കമ്മിറ്റിയെന്ന തട്ടിപ്പു സംഘത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ബിനാമി പേരില്‍ ഭൂമി. ആര്‍ക്കുമില്ല പരാതി. ആരു പരാതിപ്പെടും? മൂന്നാറിലെ ഭൂമി. സിപിഐയുടെ വകുപ്പ്, കൊടുക്കൊടാ പട്ടയം, കൊടുക്ക്...












Click it and Unblock the Notifications