നഷ്ടപ്പെടുവാനുളളതല്ല, രവീന്ദ്രന് പട്ടയങ്ങള്‍.
എല്ലാ കാലത്തും മൂന്നാറിലെ രാഷ്ട്രീയ പാര്‍ട്ടികളെ താങ്ങി നിര്‍ത്തുന്നത് റിസോര്‍ട്ട് മാഫിയ ഒഴുക്കുന്ന പണം. ജനയുഗം ഫണ്ട് പത്തുകോടിയും കവിഞ്ഞൊഴുകിയത് നാട്ടിലെ ദരിദ്രസഖാക്കളുടെ അഞ്ചു രൂപ പത്തു രൂപാ പിരിവു കൊണ്ടല്ലല്ലോ.
കനപ്പെട്ട വകുപ്പുകള്‍ കയ്യിലുളളപ്പോള്‍ പിരിവിന് ആശങ്കയെന്തിന്? പത്രമെങ്കില്‍ പത്രം, ചാനലെങ്കില്‍ ചാനല്‍. കടപ്പാക്കട കടലാസെന്ന പേരുദോഷം ചാകുന്നതിനു മുമ്പെങ്കിലും മാറ്റാന്‍ സഖാവ് വെളിയം ഭാര്ഗവന് കഴിയട്ടെ. കൂട്ടിനുളളതോ?
കയ്യേറ്റമാഫിയയ്ക്ക് കയ്യയച്ച സഹായം നല്കാന് സഖാവ് കെ പി രാജേന്ദ്രനുണ്ട്. ലോഡു കണക്കിന് റേഷന്‍ ഗോതമ്പ് മറിച്ചു വിറ്റ് ഫണ്ടുണ്ടാക്കാന്‍ സഖാവ് സി. ദിവാകരന് റെഡി. ബുദ്ധിജീവി വേഷത്തിന്റെ മറവില്‍ ഏലമലക്കാടുകള്‍ റിസര്‍വ് വനമെന്ന സത്യവാങ് മൂലം മുക്കാന്‍ കൂട്ടിനുണ്ട് സഖാവ് ബിനോയ് വിശ്വം.
ധന്യശ്രീ റിസോര്‍ട്ട് ഒഴിപ്പിക്കാനെത്തിയ ദൗത്യസംഘത്തെ എറിഞ്ഞോടിക്കാന്‍ കല്ലുമായി സിപിഎം ഏരിയാ സെക്രട്ടറി ശശികുമാര്‍ നേരിട്ട് എത്തിയത് അതുകൊണ്ടാണ്. .ചില വിപ്ലവങ്ങള്‍ അങ്ങനെയാണ്. നേതാക്കള്‍ നേരിട്ടെത്തി നേതൃത്വം കൊടുത്തു നടത്തും.
പുന്നപ്രയിലെ തൊഴിലാളികള്‍ സിപിയുടെ പട്ടാളത്തെ വാരിക്കുന്തം ഉപയോഗിച്ചു നേരിട്ടപ്പോള്‍ അച്യുതാനന്ദന് അടക്കമുളള നേതാക്കള്‍ പിന്നണിയിലായിരുന്നുവെന്ന പേരു ദോഷം പാര്‍ട്ടിക്കു മീതെ അല്ലെങ്കിലും ഉണ്ട്. ധന്യശ്രീ റിസോര്‍ട്ടിനു മുമ്പിലെ വിപ്ലവം നാളെ ചരിത്രരേഖയാകുമ്പോള് ഏരിയാ സെക്രട്ടറിയുടെ പങ്ക് ആരാലും എഴുതപ്പെടാതിരിക്കരുത്. ഓങ്ങിയ കല്ലുമായി സഖാവ് നില്ക്കുന്ന ചിത്രം ഏണസ്റ്റോ ചെഗുവേരയ്ക്കൊപ്പം മൂന്നാറിലെ പാര്‍ട്ടി ഓഫീസില്‍ ചില്ലിന്മേല് തൂങ്ങും. നിശ്ചയം
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications