ഗ്രൂപ്പു കളിക്കാനെങ്കിലും അറിയേണ്ടേ, സഖാവേ....
വിജയന് മിന്നല്പിണര്, ശേഷിച്ചവര്‍ പിണം....
മനോരമ മിന്നല്‍ പിണറായിയെന്ന് വിജയനെ സംബോധന ചെയ്തതെന്തിന് എന്ന് സമ്മേളനം ഉത്തരം പറഞ്ഞു. വിഎസ് ഗ്രൂപ്പിനു വേണ്ടി മത്സരിക്കാനിറങ്ങിയ പന്ത്രണ്ടു ചേകവന്മാര് പോര്‍ക്കളത്തില്‍ തലയറ്റു വീണു.
ആഗ്നേയാസ്ത്രം മുതല്‍ പാശുപതം വരെയുളള വിജയന് സഖാവിന്റെ ആവനാഴിയെ വിലകുറച്ചു കണ്ടതിന്റെ ഫലം മലപ്പുറത്ത് നേരിട്ടനുഭവിച്ചു, വിഎസ്.
അച്യുതാനന്ദന് ഗ്രൂപ്പിനെ വിജയിപ്പിക്കാതെ പിന്നോട്ടില്ലെന്ന് താലികെട്ടിയ ഭാര്യയുടെ തലയിലടിച്ച് സത്യം ചെയ്താണ് തിരുവനന്തപുരത്തെ സഖാക്കള്‍ മലപ്പുറത്തേയ്ക്ക് തീവണ്ടി കയറിയത്. അവരില്‍ ഭൂരിപക്ഷം പേരും തിരൂരില്‍ തീവണ്ടിയിറങ്ങുമ്പോള്‍ പിണറായി ഗ്രൂപ്പായി മാമോദീസ മുങ്ങിയിരുന്നു. തീവണ്ടിയ്ക്കുളളില് എന്തു നടന്നുവെന്നത് പടച്ചവനും ഇന്ത്യന്‍ റെയില്‍വേയ്ക്കും മാത്രമറിയാവുന്ന സത്യം.
നാലു പാര്‍ട്ടി നേതാക്കള്‍ സിപിഎമ്മിനെ നശിപ്പിക്കുന്നുവെന്ന് ചീഫ് എഡിറ്ററുടെ പദവിയുപയോഗിച്ച് പാര്‍ട്ടി പത്രത്തില്‍ ലേഖനമെഴുതിയ വിഎസിനെ വിജയാഹ്ലാദങ്ങളുടെ മിന്നല്പിണറുകള് അസ്തമിക്കും മുമ്പ് തന്നെ തല്‍സ്ഥാനത്തു നിന്നും നീക്കി.
മാധ്യമ സുഹൃത്തുക്കള്‍ പതം പറഞ്ഞു കരഞ്ഞു. പ്രതിപക്ഷ നേതാവിന്റെയും ചീഫ് എഡിറ്ററുടെയും പദവി ഒരുമിച്ചു വഹിക്കാന്‍ വിഎസിന് കഴിയില്ലെന്നാണ് സംസ്ഥാനക്കമ്മിറ്റി വിശദീകരിച്ചത്.
"താന്താന് നിരന്തരം ചെയ്തോരു കൃത്യങ്ങള്‍, താന്താന് നിരന്തരം അനുഭവിച്ചീടുകെന്നേ വരൂ" എന്ന് പരിഭാഷ.
തോറ്റവനോട് പണ്ടും ദാക്ഷിണ്യം കാണിച്ചിട്ടില്ല മാര്‍ക്സിസ്റ്റ് സഖാക്കള്‍. പാര്‍ട്ടിപ്പോരില്‍ തോറ്റാല്‍ ഒന്നുകില്‍ പാര്‍ട്ടിക്ക് പുറത്ത്. അല്ലെങ്കില്‍ പഞ്ചപുച്ഛമടക്കി സര്‍വതും സഹിച്ച് മൂലയിലെ കഞ്ഞിപ്പാത്രത്തില്‍ വിളമ്പിത്തരുന്നതും മോന്തി വാലനക്കി കിടക്കണം.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications