കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിംബം ചുമക്കുന്ന കഴുതകള്‍

  • By മാരീചന്‍ <mailto:[email protected]>
Google Oneindia Malayalam News

സൈനികന്റെ ചോരയില്‍ രാഷ്ട്രീയ നേട്ടത്തിന്റെ കോടി പുതപ്പിച്ച് മുതലെടുക്കാനെത്തിയ നരേന്ദ്ര മോഡി, മുംബൈയുടെ പേരില്‍ രാജ്യം ഭീതി പൂണ്ടു വിറയ്ക്കുമ്പോള്‍ ഫാം ഹൗസില്‍ രാക്കേളിയ്ക്ക് നേരം കണ്ടെത്തിയ എഐസിസി സെക്രട്ടറി രാഹുല്‍, ഒടുവില്‍ രക്തസാക്ഷിയായ സൈനികന്റെ വീട്ടില്‍ നാണം കെട്ടുപോയ കേരള മുഖ്യമന്ത്രിയുടെ വിലകെട്ട പ്രതികരണം.

മുഖം നഷ്ടപ്പെട്ടുപോയ ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ വൈകൃതം മുഴുവന്‍ ഈ മൂന്നു പേരുകളിലുണ്ട്. കെട്ടുനാറിയഴുകുന്ന ഈ പേരുകള്‍ ചൂണ്ടി സാധാരണക്കാരന്‍ തൊടുക്കുന്ന ചോദ്യശരങ്ങളെ പ്രതിരോധിക്കാന്‍ ഏറെ പാടുപെടേണ്ടി വരും, നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന്.

എല്ലാം ഒന്ന് അവസാനിക്കാനുളള ക്ഷമ പോലുമുണ്ടായിരുന്നില്ല മോഡിയ്ക്ക്. താജിലും ട്രൈഡന്റിനും നരിമാന്‍ ഹൗസിലും കമാന്‍ഡോകള്‍ ജീവന്മരണപ്പോരാട്ടം നടത്തവെ മുംബൈയില്‍ പാഞ്ഞെത്തിയ മോഡി, കൊല്ലപ്പെട്ട സൈനികര്‍ക്കും പോലീസുകാര്‍ക്കും ചേര്‍ത്ത് ഒരു കോടി രൂപ വാഗ്ദാനം ചെയ്തു. ജഡമായി പുറത്തെത്തിയാല്‍ തങ്ങളെ പുതപ്പിക്കാന്‍ മോഡിയുടെ കോടി പുറത്തുണ്ടെന്നറിയാതെ കമാന്‍ഡോകള്‍ പോരാട്ടം തുടര്‍ന്നു.

രാഷ്ട്രീയ മുതലെടുപ്പല്ലാതെ മറ്റൊന്നുമല്ലായിരുന്നു മോഡിയുടെ ലക്ഷ്യം. കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളുടെ മുന്നില്‍ കോടിയുടെ ഊറ്റം കാണിച്ച് കേമനാകാനുളള പാഴ്‍വേല. ഖജനാവിലെ പണം വാരിക്കോരിയെറിയാന്‍ മോഡിക്ക് ആരോടും ചോദിക്കേണ്ടല്ലോ. ദില്ലിയിലെ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അവസാനത്തെ തരികിട. ഹേമന്തിന്റെ വിധവ കോടി വലിച്ചെറിഞ്ഞതോടെ മോഡിയുടെ മുഖവും കോടി. ബിജെപിയുടെയും.

ഭീകരതയുടെ വേരുകളറുക്കാനുളള അവതാരമെന്നാണ് മോഡിയെ സംഘപരിവാര്‍ നമുക്ക് പരിചയപ്പെടുത്തുന്നത്. മാലേഗാവ് ഭീകരതയുടെ വേരുകള്‍ തേടി മഹാരാഷ്ട്രാ ഭീകര വിരുദ്ധസ്ക്വാഡ് സംഘപരിവാരത്തിന്റെ മതില്‍ക്കെട്ടിനകത്ത് എത്തിയപ്പോള്‍ രാജ്യസ്നേഹം മൊത്തക്കച്ചവടത്തിനെടുത്തവരുടെ മുഖം കറുത്തു. സന്യാസിനിമാരും പുരോഹിതന്മാരും മുതല്‍ ഉയര്‍ന്ന സൈനികോദ്യോഗസ്ഥര്‍ വരെ ബോംബുമായി ആളെക്കൊല്ലാനുളള ക്വട്ടേഷനെടുത്തിട്ടുണ്ടെന്ന വെളിപ്പെടുത്തലിന്റെ ജാള്യം മോഡിക്കും സംഘത്തിനും അത്ര പെട്ടെന്ന് മറക്കാനോ പൊറുക്കാനോ കഴിയുമോ? കോടതിയില്‍ ഇവ ഇനിയും തെളിയിയ്ക്കപ്പെടാനിരിയ്ക്കുന്നെങ്കിലും.

2008 നവംബര്‍ 25ന്, അതായത് മുംബൈയില്‍ ഭീകരത അഴി‍ഞ്ഞാടിയതിന്റെ തൊട്ടു തലേന്നു പോലും മലേഗാവ് അന്വേഷണം കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന് ആര്‍എസ്എസ് കാര്യാലയത്തിലെത്തി മോഡി ചര്‍ച്ച ചെയ്തിരുന്നു. മാലേഗാവ് സ്ഫോടനക്കേസില്‍ പിടിയിലായവരെ ചോദ്യം ചെയ്യാന്‍ ഗുജറാത്ത് പോലീസിനെ അനുവദിച്ചില്ലെന്ന വിചിത്രമായ പരാതിയും അദ്ദേഹം പൊതുയോഗങ്ങളില്‍ ഉന്നയിച്ചു. മഹാരാഷ്ട്രയില്‍ നടന്ന കുറ്റകൃത്യത്തിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ ഗുജറാത്ത് പോലീസിനെ അനുവദിക്കണമത്രേ. എത്ര സുന്ദരമായ ഫെഡറല്‍ സ്വപ്നം.

അടുത്ത പേജില്‍

മുംബൈ കത്തുമ്പോള്‍ രാഹുലിന്റെ രാക്കേളി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X