മുംബൈ കത്തുമ്പോള്‍ രാഹുലിന്റെ രാക്കേളി
ബിംബം ചുമക്കുന്ന കഴുതകള്‍...2
മുംബൈയിലെ തെരുവുകളില്‍ പടര്‍ന്ന ചോര, ചൂടാറും മുമ്പെ നക്കിയെടുക്കാന്‍ മോഡി പാഞ്ഞെത്തി. എടിഎസ് തലവന്‍ ഹേമന്ത് കാര്‍ക്കറെ മരിച്ചെന്ന് കേട്ടാല്‍ വൈകുവതെങ്ങനെ? പക്ഷേ, ആര് ചത്താലും എവിടെ ചോരയൊഴുകിയാലും നമ്മുടെ നിയുക്ത രാജകുമാരന് അതൊന്നും പ്രശ്നമല്ല.
കുലമഹിമയുടെ ഔദ്ധത്യം ആവര്‍ത്തിച്ച് അയവെട്ടുന്ന ഭാവിയുടെ പ്രധാനമന്ത്രി രാഹുല്‍, ഭീകരതയുടെ ദിനങ്ങളില്‍ ആഘോഷിച്ച് തിമിര്‍ക്കുകയായിരുന്നു.
ക്യാപ്റ്റന്‍ സതീഷ് ശര്‍മ്മയെ ഇന്ത്യാക്കാര്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. പ്രധാനമന്ത്രിയായിരുന്നപ്പോള്‍ രാജീവിന്റെ അടുക്കള കോക്കസിലെ പ്രധാനിയായിരുന്നു സതീഷ് ശര്‍മ്മ. അദ്ദേഹത്തിന്റെ മകന്‍ സമീര്‍ ശര്‍മ്മയുടെ വിവാഹപ്പാര്‍ട്ടി നടക്കുമ്പോള്‍ രാഹുല്‍ ഒഴിഞ്ഞു നില്‍ക്കുന്നതെങ്ങനെ. തെരഞ്ഞെടുക്കപ്പെട്ട എണ്ണൂറോളം അതിഥികള്‍ക്കൊപ്പം രാഹുലും സംഘവും ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണി വരെ രാക്കേളികളാടി.
താജിലും നരിമാന്‍ ഹൗസിലും പെട്ടുപോയവരും അവരുടെ കുടുംബങ്ങളും രക്ഷിക്കാനിറങ്ങിയ കമാന്‍ഡോകളും അവരുടെ കുടുംബവും പിന്നെ മനസാക്ഷി മരവിക്കാത്ത ഓരോ പൗരനും പ്രാര്‍ത്ഥനാനിരതരായി ശുഭവാര്‍ത്തയ്ക്ക് കാതോര്‍ത്തിരിക്കെ, നമ്മുടെ ഭാവി പ്രധാനമന്ത്രി ഒരാശങ്കയുമില്ലാതെ നിശീഥിനി കൊഴുപ്പിച്ചു.
ഒരു ഭീകരതയും തന്നെ മാനസികമായി ബാധിക്കില്ലെന്ന് അദ്ദേഹം തെളിയിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ മനസു പതറാതിരിക്കുക എന്നതാണ് ഒരു കോര്‍പറേറ്റ് ചീഫ് എക്സിക്യൂട്ടീവിന് വേണ്ട ഏറ്റവും വലിയ ഗുണം. മുംബൈയിലെ തെരുവുകളില്‍ ചോര പടരുമ്പോള്‍ പാട്ടു പാടാനും നൃത്തം ചെയ്യാനും കഴിയുന്ന ഒരു രാഷ്ട്രീയ നേതാവ് തെളിയിക്കുന്നത് സ്വന്തം മനസിന്റെ കരുത്താണ്. രാഹുല്‍ എന്ന റോബര്‍ട്ട് റൗള്‍ മെയിനോ എന്തുകൊണ്ടും നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിന് അര്‍ഹനാണ്.
അച്ചുതാനന്ദനും ഉണ്ണിക്കൃഷ്ണനും
ഏറ്റവും ഒടുവിലാണ് കേരള മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഈ പട്ടികയിലേയ്ക്ക് സ്വയം നടന്നു കയറിയത്. ധാര്‍ഷ്ട്യത്തിന്റെയും അഹന്തയുടെയും കാര്യത്തില്‍ ഇന്ത്യയില്‍ ഏതു നേതാവിനും സമശീര്‍ഷനാണ് അച്യുതാനന്ദന്‍. കേരളത്തിലെ മാധ്യമങ്ങളുടെ ഓമനപ്പുത്രന്‍.
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട്ടില്‍ തന്നെ കാത്തിരിക്കുന്നത് കൊടിയ അപമാനമാണെന്നും അതിനോടുളള പ്രതികരണം ദേശീയ തലത്തില്‍ തന്നെ വില്ലന്‍പദവിയിലേയ്ക്ക് ഉയര്‍ത്തുമെന്നും വിദൂര സ്വപ്നങ്ങളില്‍ പോലും വിഎസ് കരുതിയിട്ടുണ്ടാകില്ല. തിരുവനന്തപുരം മുതല്‍ തൊടുപുഴ വരെ പടര്‍ന്നു കിടക്കുന്ന സ്വന്തം മാധ്യമ സിന്‍ഡിക്കേറ്റിന്റെ വ്യാകരണം മാത്രമല്ലേ പാവം സഖാവ് പരിചയിച്ചിട്ടുളളൂ.
മുംബൈയിലെ പോരാട്ടത്തില്‍ മലയാളി കമാന്‍ഡോ സന്ദീപ് ഉണ്ണിക്കൃഷ്ണന്‍ മരിച്ചെന്ന വാര്‍ത്ത പുറത്തു വന്നത് നവംബര്‍ 28 വെളളിയാഴ്ചയാണ്. ഒരനുശോചനക്കുറിപ്പിനോ, ശവസംസ്ക്കാരത്തില്‍ പങ്കെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ റീത്തു വെയ്ക്കാന്‍ ഒരു മന്ത്രിയെയോ ഉദ്യോഗസ്ഥനെയോ ചുമതലപ്പെടുത്താനോ ആവശ്യത്തിലേറെ സമയമുണ്ടായിട്ടും നിഷ്ക്രിയത്വത്തിന്റെ പക്ഷാഘാതമേറ്റു കിടക്കുകയായിരുന്നു, കേരളത്തിലെ ഭരണ സംവിധാനം. ആ തെറ്റില്‍ നിന്നാണ് ഇന്ന് ദേശീയ മാധ്യമങ്ങളില്‍ വല്ലാതെ നാണം കെട്ടുനില്‍ക്കുന്നൊരു വില്ലന്‍ ജനിച്ചത്.
സന്ദീപിന്റെ വീടല്ലായിരുന്നെങ്കില്‍ അവിടെ ഏതെങ്കിലും പട്ടി തിരിഞ്ഞു നോക്കുമായിരുന്നോ എന്ന രാഷ്ട്രീയ വിടത്വം അച്യുതാനന്ദനെ കൊണ്ടുചെന്നെത്തിച്ചത് സഹതാപം പോലുമര്‍ഹിക്കാത്ത കൊടും പതനത്തിലേയ്ക്കും. മകന്‍ നഷ്ടപ്പെട്ട പിതാവിന്റെ അല്‍പം അതിരുകടന്ന പ്രതികരണമായിക്കരുതി അവഗണിക്കാമായിരുന്ന അനുഭവത്തെ അങ്ങനെയങ്ങു തളളിക്കളയാന്‍ കേരളത്തിലെ മാധ്യമങ്ങളുടെ ഓമനക്കുട്ടനായി പരിലസിക്കുന്ന അച്യുതാനന്ദന് കഴിയുമായിരുന്നില്ല.
'സന്ദീപിന്റെ കുടുംബം, സന്ദീപിന്റെ പിതാവ്, സന്ദീപിന്റെ മാതാവ്, സന്ദീപിന്റെ കുടുംബാംഗങ്ങള്‍ എന്നിവരോടുള്ള ഞങ്ങളുടെ അറ്റാച്ച്മെന്‍റ് ... ഒന്നു പ്രത്യേകമല്ലേ? അതു മനസ്സിലാക്കാന്‍ ഉണ്ണിക്കൃഷ്ണനെപ്പോലുള്ള, ഒരു സോള്‍ജിയറുടെ പിതാവിന് കഴിയേണ്ടതല്ലേ?' എന്നായിരുന്നു വി എസിന്റെ പ്രതികരണം. ഉണ്ണിക്കൃഷ്ണനേക്കാള്‍ രണ്ട് പതിറ്റാണ്ടെങ്കിലും കൂടുതല്‍ ജീവിച്ച വി എസിനും മനസ്സിലാക്കാമായിരുന്നു മകന്‍ മരിച്ച ഒരച്ഛന്റെ അവസ്ഥ.
വ്യത്യസ്ത രാഷ്ട്രീയാദര്‍ശങ്ങളെ പ്രതിനിധീകരിക്കുന്ന ഈ മൂന്നു മനുഷ്യരും പ്രതിനിധീകരിക്കുന്നത് അധികാരം മലിനപ്പെടുത്തിയ വികൃതമനസുകളെയാണ്. മൃതദേഹങ്ങളുടെ ചൂടു മാറും മുമ്പ് കോടികളുടെ സമാശ്വാസവുമായി എത്തിയ മോഡിയും മൃതദേഹത്തോട് കാണിക്കേണ്ട സ്വാഭാവിക മര്യാദ പുലര്‍ത്താന്‍ ദിവസങ്ങളുണ്ടായിട്ടും മറ്റു കൃത്യാന്തര ബാഹുല്യങ്ങളാല്‍ മറന്നേ പോയ കേരളത്തിലെ ഭരണ കേസരികളും അവരവര്‍ അര്‍ഹിക്കുന്ന രൂക്ഷമായ പ്രതികരണങ്ങള്‍ക്ക് ഇരയായി.
മോഡിയുടെ കോടി മുഖത്തെറിഞ്ഞ കവിതാ കാര്‍ക്കറേയും സ്വന്തം വീട്ടില്‍ നിന്ന് പൊലീസിനെ ഉപയോഗിച്ച് തന്നെ പുറത്താക്കി അനുശോചന നാടകം കളിക്കാന്‍ വന്ന അച്യുതാനന്ദ കോടിയേരിമാരെ ഉണ്ണികൃഷ്ണനും തങ്ങള്‍ക്ക് കഴിയും വിധത്തില്‍ വിചാരണ നടത്തി.
അവശേഷിക്കുന്നത് റോബര്‍ട്ടോ റൗള്‍ മെയിനോ എന്ന ഭാവി പ്രധാനമന്ത്രിയാണ്. ഇന്ത്യ വിറങ്ങലിച്ചപ്പോള്‍ രാപ്പാര്‍ട്ടിയില്‍ അരയിളക്കി ആഘോഷിക്കാന്‍ പോയ അദ്ദേഹത്തോട് ഭാരത ജനത എങ്ങനെയാവും പ്രതികരിക്കുക. നമുക്ക് കാത്തിരിക്കാം.
മുന്‍പേജില്‍












Click it and Unblock the Notifications