Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്തിയ്ക്ക് വിരിയുന്ന ബുദ്ധി / ജീവികള്‍ - I

അന്തിയ്ക്ക് വിരിയുന്ന പൂവും അന്തിയ്ക്ക് പുറത്തിറങ്ങുന്ന ഈയാമ്പാറ്റകളും അറിയാം. ഇതെന്താണ് ഈ അന്തിയ്ക്ക് വിരിയുന്ന പുതിയ ജീവി.

അങ്ങനെയും ഒരു തരം ജീവികള്‍ ഇപ്പോള്‍ ഇറങ്ങിയിട്ടുണ്ട്. ഏറെ കാലമായിട്ടില്ല ഇത് ഭൂമി മലയാളത്തിലും ഭാരത നാട്ടിലും പൊന്തി വന്നിട്ട്. മുമ്പും ഉണ്ടായിരുന്നെങ്കിലും നാട്ടാര് അറിയുന്നത് ഇപ്പോഴാണെന്ന് മാത്രം.

എന്തായാലും ഒരു കാര്യം ആശ്വസിയ്ക്കാം ഈ ജീവികള്‍ അത്രപെട്ടെന്ന് അന്യം നിന്ന് പോകുന്ന വര്‍ഗ്ഗത്തില്‍ പെട്ടതല്ല. പുതിയ ജനുസായതുകൊണ്ട് കുറേകാലം കൂടി ഭൂമിയില്‍ ഉണ്ടാവും. മറ്റെല്ലാ ജീവികളേയും പോലെ തന്നെ ഇവയ്ക്കും പ്രത്യേക ആവാസ വ്യവസ്ഥ വേണം. ആ ആവാസ വ്യവസ്ഥ നിലനില്‍ക്കും കാലം ഈ ജീവികള്‍ അന്യം നില്‍ക്കാതെ തുടരും. അങ്ങനെ എന്‍ഡേഞ്ചേഡ് ആവാതെ തുടരുന്ന ഈ ജീവികള്‍ നമ്മുടെ ബുദ്ധിയും ജീവിതവും ഡേഞ്ചേഡ് ആക്കുമോയെന്നേ ഭയക്കേണ്ടതുള്ളു.

വേണമെങ്കില്‍ നിങ്ങള്‍ക്കും ഈ ജീവി വര്‍ഗ്ഗത്തിലേയ്ക്ക് കുടിയേറാം. വലിയ പാടില്ല. എന്നാലും അല്പം പണിപ്പെടണം എന്ന് മാത്രം.

1 കേരളത്തിലാണെങ്കില്‍, നിങ്ങള്‍ക്ക് മുന്‍ നക്സലൈറ്റെന്നോ അല്ലെങ്കില്‍ ഏതെങ്കിലും പ്രഖ്യാത ഭരണ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവനെന്നോ ഉള്ള പേരുണ്ടോ? ദേശീയ തലത്തിലാണെങ്കില്‍ വനിതാ വിമോചന ആശയക്കാര്‍, ഹിന്ദി വാണിജ്യ ചലച്ചിത്ര ലോകത്തെ 'ബുദ്ധിജീവി' തുടങ്ങിയ ഗണത്തിലേതെങ്കിലും പെട്ടആളായിരിയ്ക്കണം.

2 അല്ലെങ്കില്‍ അഡ്വക്കേറ്റ്, ഡോക്ടര്‍, മാധ്യമ പ്രവര്‍ത്തകന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്നിങ്ങനെ എന്തെങ്കിലും വര്‍ഗ്ഗത്തില്‍ പെടുത്താനുള്ള യോഗ്യതയുണ്ടോ? ഈ യോഗ്യത നാട്ടുകാര്‍ കല്പിച്ച് തരുകയൊന്നും വേണ്ട. നിങ്ങള്‍ക്ക് അങ്ങനെ പറയാനുള്ള തൊലിക്കട്ടി ഉണ്ടോ എന്നതാണ് വിഷയം.

3 ക്യാമറ കണ്ടാല്‍ വാതോരാതെ എന്തിനെക്കുറിച്ചും പറയാനുള്ള ഉളുപ്പില്ലായ്മ ഉണ്ടോ?

4 നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍, കണ്ട്-കേള്‍ക്കുന്നവര്‍ക്ക് ബുദ്ധി ഉണ്ടെന്ന കാര്യം ക്യാമറയ്ക്ക് മുമ്പില്‍ വച്ചെങ്കിലും മറക്കാന്‍ കഴിയുമോ?

5 ആകാശത്തിന് ചുവട്ടിലുള്ള എന്തിനെക്കുറിച്ചും ഉളുപ്പില്ലാതെ അഭിപ്രായം പറയാനുള്ള ധൈര്യം (നാണമില്ലാത്ത) ഉണ്ടോ? അത് മഞ്ഞുമലകളിലെ ജീവ സാന്നിദ്ധ്യത്തെക്കുറിച്ചോ (Glacier Biology) അയല്‍ ജില്ലയിലുണ്ടായ സ്ത്രീ പീഡനത്തെക്കുറിച്ചോ ആവാം. (നമുക്ക് വിഷയം ഒരു പ്രശ്നമല്ല എന്ന് എപ്പോഴും ഓര്‍മ്മിയ്ക്കുക).

6 ടെലിവിഷനില്‍ ചിത്രമായി പ്രത്യക്ഷപ്പെടുമ്പോഴും ചേഷ്ടകള്‍ കൊണ്ട് കാണികളുടെ സ്വകാര്യ ചുറ്റുപാടുകളിലേയ്ക്ക് കടന്ന് കയറാനുള്ള കഴിവുണ്ടോ?

7 സംസാരിയ്ക്കുന്നതിനിടയ്ക്ക് വല്ലപ്പോഴുമൊക്കെ ജാക് ദറിദ, നോം ചോംസ്കി തുടങ്ങിയവരെ ഉദ്ധരിയ്ക്കാന്‍ കഴിയുമോ? അറിയില്ല എന്നൊന്നും പറയരുത്. അറിയണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല. (മേല്‍ പറഞ്ഞ മൂന്ന്, നാല് പ്രസ്താവനകള്‍ മനസ്സില്‍ കരുതുക).

8 ഇതൊന്നുമില്ലെങ്കില്‍ ഇതിലെന്തെങ്കിലുമാകാനുള്ള നെഞ്ചൂക്കുണ്ടോ?

അതിന് വേണ്ടത് എന്തെന്നല്ലേ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+