കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിന് ചൊറിയുന്നതെന്തിന്?

Google Oneindia Malayalam News

AK Antony
'വയലായാലും നീര്‍ത്തടമായാലും ജൈവവൈവിധ്യപ്രാധാന്യമേറിയ സ്ഥലമായാലും ശരി വ്യവസായ വികസനമാണ് പ്രധാനം അല്ലാതെ റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യമൊന്നുമല്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ ഈ ഭരണത്തിന്റെ ചുക്കാന്‍ തന്നെ മുസ്ലീം ലീഗിനാണ്. എന്നുകരുതി അതിന്റെ അഹങ്കാരമൊന്നും ഈ ലീഗിന് ഇല്ലതാനും. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഭരണത്തോടെ കേരളം വികസനകാര്യത്തില്‍ മറ്റൊരു ദുബായി ആയി മാറും!.' എന്തൊക്കെയായിരുന്നു വീരവാദങ്ങള്‍, അതിന്റെ കടക്കല്‍ തന്നെ ആന്റണി സാര്‍ കോടാലികൊണ്ട് വെട്ടിയില്ലേ?

ഉള്ളത് പറഞ്ഞാല്‍ ചൊറിയുന്നതെന്തിനാണ് ലീദേ എന്ന് മാലോകരാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനൊക്കുമോ? കമിഴ്ന്ന് വീണാന്‍ കാല്‍പ്പണം എന്നൊരു ചൊല്ലുണ്ട്? കമ്മീഷനിനത്തില്‍ രണ്ടു മുക്കാല് കിട്ടുന്ന പണിയില്ലാതെ എന്തെങ്കിലും പദ്ധതികള്‍ ഈ കേരളസംസ്ഥാനത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടോ? വനിതാ ശാക്തീകരപദ്ധതിയായാലും സാംസ്‌കാരികോത്സവപദ്ധതിയായാലും കോടികള്‍ പുട്ടടിക്കാന്‍ ഈ മന്ത്രിമാര്‍ക്കുള്ള വൈദഗ്ധ്യം വേറെ ആര്‍ക്കാണുള്ളത്.

പ്രതിരോധമന്ത്രാലയം നടപ്പാക്കുന്ന പദ്ധതികളില്‍ നിന്ന് കാര്യമായി അടിച്ചുമാറ്റാന്‍ കഴിയില്ല എന്നറിയാവുന്നത് കൊണ്ടാണോ വ്യവസായ വകുപ്പിന് അതില്‍ വലിയ താല്‍പ്പര്യമില്ലാത്തത്? മറുപടി പറയേണ്ടത് ഇപ്പോള്‍ ആന്റണിക്കെതിരേ ചാടാന്‍ നില്‍ക്കുന്ന ലീഗ് നേതൃത്വമാണ്. വിവിധ കേന്ദ്രപദ്ധതികള്‍ കേരളത്തിന് നല്‍കിയപ്പോള്‍ പ്രാദേശികവാദി എന്ന പഴിപോലും കേള്‍ക്കേണ്ടി വന്ന ആളാണ് എകെ ആന്റണി. വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള അന്നത്തെ ഇടതുപക്ഷസര്‍ക്കാരാകട്ടെ രാഷ്ട്രീയം കലര്‍ത്താതെ ഇച്ഛാശക്തിയോടെ ആ പദ്ധതികള്‍ ഏറ്റെടുക്കുകയും ചെയ്തു.

ബ്രഹ്മോസ് എയര്‍സ്‌പേസ് പദ്ധതി തന്നെയായിരുന്നു ഇതില്‍ പ്രധാനം. അതിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യം 14 ഏക്കര്‍ ഭൂമിയും രണ്ടാം ഘട്ടമായി 50 ഏക്കര്‍ ഭൂമിയും നല്‍കി. എച്ച്എഎല്‍ യൂനിറ്റ് കാസര്‍ക്കോടിനാണ് ലഭിച്ചത്. എച്ച് എഎല്‍ പ്രൊജ്ക്ടിനുവേണ്ടി 230 ഏക്കര്‍ ഭൂമി നല്‍കി. പാലക്കാട് പ്രതിരോധവാഹന യൂനിറ്റിനുവേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയത് 400 ഏക്കര്‍ ഭൂമിയായിരുന്നു. കൊച്ചിയില്‍ ബിഎഎല്‍ പ്രൊജക്ടിന് വേണ്ടുന്ന സൗകര്യങ്ങള്‍ നല്‍കുകയും പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുകയുമാണ്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ അവസാനകാലത്താണ് ബേപ്പൂര്‍ ചാലിയത്ത് നിര്‍ദ്ദേശ് യൂനിറ്റ് ലഭിച്ചത്. അതിന്റെ തറക്കല്ലിടല്‍ ഗംഭീരമായി നടന്നു. മറ്റുപ്രവര്‍ത്തനങ്ങളുമായി പ്രതിരോധവകുപ്പ് മുന്നോട്ടു പോവുകയാണ്. ഇടതുപക്ഷസര്‍ക്കാര്‍ നിശ്ചയദാര്‍ഡ്യത്തോടെ നടപ്പാക്കിയ ഇത്തരം പദ്ധതികള്‍ എങ്ങനെയാണ് കണ്ടില്ലെന്ന് നടിക്കുക. വെറുതെ എന്തെങ്കിലും പറഞ്ഞ് വിവാദമുണ്ടാക്കിയിട്ട് കാര്യമില്ല. യാഥാര്‍ഥ്യ ബോധത്തോടെ അത് ഉള്‍കൊള്ളുകയും രാജ്യപുരോഗതിക്കായി അത് നടപ്പാക്കുകയുമാണ് നല്ലത്. ലീഗിനും നല്ലത് അതാണ്. ഉമ്മന്‍ചാണ്ടി മന്ത്രിസഭക്കും നല്ലത് അതു തന്നെ.

English summary
Defence Minister and senior Congress leader AK Antony on Saturday chose to dilute the criticisms he had leveled on Wednesday against Kerala’s UDF Government bowing to the pressures from a section in the State Congress and some of its coalition partners.Why league so much irritated?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X