വില വര്‍ധനയെന്ന പതിവ് നാടകം

രാജ്യത്താകെ വര്‍ധിപ്പിച്ച ഡീസല്‍ വിലയ്ക്കെതിരേ കേരളമെന്ന ഇട്ടാവട്ടത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചുകൊണ്ട് ഇടതുമുന്നണി വീണ്ടും രംഗത്തെത്തി. കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുന്നതോടെ മന്മോഹന് സിങ് സര്‍ക്കാര്‍ പേടിച്ച് 'വിലകുറയ്ക്കാനാണ്' സാധ്യതയെന്ന് തോന്നുന്നു. ഡീസല്‍ വിലവര്‍ധനവ് തന്നെ ജന ജീവിതം ദുസ്സഹമാക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അതോടൊപ്പം ബലംപ്രയോഗിച്ച് ജനജീവിതം നിശ്ചലമാക്കുന്ന എല്‍ഡിഎഫ് ഹര്‍ത്താല്‍. നാളിതുവരെ ഹര്‍ത്താല്‍ കൊണ്ട് എന്തെങ്കിലും നേടിയ ചരിത്രമുണ്ടോ?
പ്രതിഷേധമറിയിക്കാന്‍ സ്തംഭിപ്പിപ്പിച്ചേ മതിയാകൂവെങ്കില്‍ അത് കേന്ദ്ര ഗവണ്മെന്റ് ഓഫിസുകളാക്കി കൂടെ. കാരണം അവരാണല്ലോ വില്ലന്മാര്. ഹര്‍ത്താല്‍ എന്നു കേട്ടപ്പോള്‍ തന്നെ ബിവറേജ് ഔട്ട്ലെറ്റിനു മുന്നില്‍ വരിനില്‍ക്കാന്‍ തുടങ്ങിയ നമ്മുടെ ജനങ്ങള്‍ക്കിടയില്‍ ഈ ഹര്‍ത്താല്‍ ആനുകൂല്യം ഒരു ഹോളിഡേ എന്നതിലപ്പുറം ഒന്നുമല്ലെന്ന് തിരിച്ചറിയാന്‍ സാധിക്കണം.
കല്‍ക്കരി കുംഭകോണം മൊത്തം വിഴുങ്ങുമെന്നായപ്പോഴാണ് യുപിഎ സര്‍ക്കാര്‍ ഡീസല്‍ വിലവര്‍ധനവെന്ന വജ്രായുധം പ്രയോഗിച്ചത്. ഇതോടെ പൊതുജനമെന്ന 'കഴുതകള്‍' ഇതിനു പിറകെ പോകും. കാരണം അവനെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പ്രശ്നമാണിത്. കൊല്‍ക്കത്തയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസും ഉത്തര്‍പ്രദേശില്‍ നിന്ന് സമാജ്വാദി പാര്‍ട്ടിയും കുരയ്ക്കാന്‍ തുടങ്ങുമ്പോള്‍ ഒന്നോ രണ്ടോ രൂപ കുറച്ച് തടി രക്ഷിക്കുക.
അണ്ണയുടെ സമരമാര്‍ഗ്ഗത്തിലേക്ക് തിരിയാന്‍ എന്തേ ബിജെപിക്ക് കഴിയാത്തത്. പെട്രോള്‍ വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് ജന്ദര്‍മന്തറില്‍ സത്യഗ്രഹസമരം പ്രഖ്യാപിക്കട്ടെ. ആളുകള്‍ ഒഴുകട്ടെ. മന്മോഹനും സോണിയയും കിടുങ്ങട്ടെ..ദേശീയ ചാനലുകള്‍ അത് ലൈവ് ചെയ്യട്ടെ. ഈ ഹര്‍ത്താലിനേക്കാള്‍ എത്രയോ മെച്ചം അത്തരം ഒരു സത്യാഗ്രഹം കൊണ്ടുണ്ടാക്കാന്‍ സാധിക്കും.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications