സി പി എമ്മിന്റെ രജിസ്ട്രേഷന് റദ്ദാകുമോ?

കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നിവിടങ്ങളില്‍ അധികാരം കയ്യാളുകയും തമിഴ്നാട്, കര്‍ണാടക, ആന്ദ്ര എന്നിവിടങ്ങളില്‍ ചെറിയ തോതിലുള്ള സ്വാധീനങ്ങള്‍ ചെലുത്തുകയും ചെയ്യുന്ന ദേശീയതലത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷിയാണ് സി പി എം. മൂന്നുപതിറ്റാണ്ടിലേറെക്കാലം പശ്ചിമബംഗാള്‍ കയ്യടക്കി ഭരിക്കുകയും ത്രിപുരയില്‍ സമാനാവസ്ഥയില്‍ ഇപ്പോഴും അധികാരത്തില്‍ തുടരുകയും കേരളത്തില്‍ ഒന്നിടവിട്ടുള്ള സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന പാര്‍ട്ടിയെക്കുറിച്ച് ഈ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുമല്ലാതെ കര്‍ണാടകയില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചത് കൗതുകമുളവാക്കുന്നുണ്ട്.
കൊലപാതകരാഷ്ട്രീയം ഇപ്പോഴും പാര്‍ട്ടി പിന്തുടരുന്നുവെന്നത് എം എം മണിയെപ്പോലെയുള്ള പാര്‍ട്ടി നേതാക്കള്‍ പരസ്യമായും വി എസ് അച്യുതാനന്ദനെപ്പോലുള്ള ഉന്നത നേതാക്കള്‍ വ്യംഗ്യമായും വ്യക്തമാക്കിയിട്ടും കേരളത്തില്‍ നിന്ന് പാര്‍ട്ടിക്കെതിരായ പരാതികള്‍ ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. പ്രത്യേകിച്ചും ടി പി ചന്ദ്രശേഖരനെന്ന മുന്‍ സി പി എമ്മുകാരന്റെ നിഷ്ഠൂരമായ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ ജനകീയരോഷം കണക്കിലെക്കുക്കുമ്പോള്.
നിയമസഭകളിലും പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിനിധികളെ എത്തിക്കാനും ചില അവസരങ്ങളില്‍ കേന്ദ്രഭരണത്തില്‍ അതിശക്തമായ സമ്മര്‍ദ്ദം ചെലുത്താനും കഴിവുള്ള പാര്‍ട്ടിയാണ് സി പി എം. സി പി എമ്മിന്റെ പ്രതിനിധി ലോക്സഭാ അധ്യക്ഷപദവിയില്‍ വരെ എത്തിയിട്ടുണ്ടെന്ന വസ്തുത നിലനില്‍ക്കെ പാര്‍ട്ടിയുടെ ആശയങ്ങളും നയപരിപാടികളും പ്രവര്‍ത്തന ശൈലിയും ഭരണഘടനാവിരുദ്ധ നടപടികളും രാജ്യവിരുദ്ധപ്രവര്ത്തനങ്ങളുമാണെന്ന പരാതി ബാലിശമായി തള്ളിക്കളയേണ്ട ഒന്നല്ല.
മറിച്ച് സി പി എം എന്ന പാര്‍ട്ടിയെ ഇഴകീറി പരിശോധിക്കാനും വിലയിരുത്താനും വിമര്‍ശിക്കാനും വേണമെങ്കില്‍ തിരുത്താനുമുള്ള അവസരമായി ഇതിനെ കാണുകതന്നെ വേണം. രാജ്യത്തിന്റെ പൊതുസമ്പത്തിന്റെ ഒരുഭാഗം ജനാധിപത്യവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ സി പി എമ്മും അനുഭവിക്കുന്നുണ്ടെന്ന കാര്യവും കണക്കിലെടുക്കണം.
മുന്‍ നക്സലൈറ്റും ഇടതുപക്ഷ സൈദ്ധാന്തികനുമായ കെ വേണുവിന്റെ 'ജനാധിപത്യവും സിവില്‍ സമൂഹവും' എന്ന പുസ്തകത്തില്‍ മേല്‍പ്പറഞ്ഞ പരാതിക്ക് ഇടവരുത്തിയ സി പി എമ്മിന്റെ നയങ്ങളെയും പരിപാടികളെയും പ്രവര്‍ത്തനങ്ങളെയും വിമര്‍ശനബുദ്ധ്യാ തുറന്നുകാട്ടിയിട്ടുണ്ട്. ഇതിലെ ചില ഭാഗങ്ങള്‍ ഇവിടെ എടുത്തുചേര്‍ക്കുകയാണ്.
''ഒരുവശത്ത് ഭരണഘടനയെ പിടിച്ച് ആണയിട്ട് എം എല്‍ എമാരും എം പി മാരും ആവുക. മറുവശത്ത് പാര്‍ലമെന്റേതര സമരങ്ങള്‍ എന്ന ഓമനപ്പേരിട്ട് അക്രമസമരങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ട് വിപ്ലവപാര്‍ട്ടി എന്ന പരിവേഷം നിലനിര്‍ത്തുക. സത്യദീക്ഷയോ തത്വദീക്ഷയോ ഇല്ലാത്ത ഇത്തരം പ്രവര്‍ത്തന ശൈലികള്‍ ജനാധിപത്യസമൂഹത്തിന് ഒട്ടും ചേര്‍ന്നതല്ല...''
തികഞ്ഞ വിപ്ലവപാര്‍ട്ടിയായ കമ്മൂണിസ്റ്റ് പാര്‍ട്ടി 1950ന് ശേഷം സ്റ്റാലിന്റെ ഇടപെടലിലൂടെയാണ് ഇന്ത്യയിലെ പാര്‍ലമെന്ററി സമ്പ്രദായത്തില്‍ സജീവമായി ഇടപെട്ടുകൊണ്ട് വിപ്ലവലക്ഷ്യം നേടിയെടുക്കുക എന്ന പ്രത്യയശാസ്ത്ര നിലപാട് സ്വീകരിച്ചത്. അതായത് ഭരണവും വിപ്ലവവും ഒരുപോലെ കൊണ്ടുനടക്കുകയാണ് സി പി എം എന്ന് ചുരുക്കം.
സ്വാതന്ത്ര്യത്തോടെ ഇന്ത്യ നേടിയെടുത്ത ജനാധിപത്യത്തെ അട്ടിമറിക്കാനും വിപ്ലവം വരുത്താനും ഇന്ത്യ നേടിയ സ്വാതന്ത്ര്യം യഥാര്‍ത്ഥ സ്വാതന്ത്ര്യമല്ലെന്ന് അണികളെ പഠിപ്പിക്കാനും ഇപ്പോഴും കഷ്ടപ്പെടുന്ന സി പി എം യഥാര്‍ത്ഥത്തില്‍ രാജ്യവിരുദ്ധപ്രവര്‍ത്തനമാണ് നടത്തുന്നതെന്ന പരാതി വിശാലാര്‍ത്ഥത്തില്‍ തന്നെ ഇനിയെങ്കിലും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. പാര്‍ട്ടി വിശ്വസിക്കുന്ന വിപ്ലവത്തിന്റെ ഭാഗം തന്നെയാണ് ചന്ദ്രശേഖരന് ഉള്‍പ്പെടെയുള്ളവരുടെ ഉന്മൂലനം എന്നതും ഇത്തരത്തിലുള്ള കൊലകള്‍ പാര്‍ട്ടിക്കാര്‍ക്ക് വിപ്ലവപ്രവര്‍ത്തനങ്ങളുടെ ഭാഗം തന്നെയായതിനാലാണ് പാര്‍ട്ടിക്കാര്‍ക്ക് വലിയ മനസാക്ഷിക്കുത്തുണ്ടാകാത്തതെന്നതും വസ്തുത തന്നെയാണ്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!












Click it and Unblock the Notifications