വികസനം മുടക്കുന്നത് വഴിമുടക്കികള്‍: മന്ത്രി

വികസനം തടയാന്‍ നടക്കുന്ന വഴിമുടക്കികളാണ്. എന്ത് ചെയ്താലും അതില്‍ കുറ്റം മാത്രം കാണുന്ന ഇത്തരക്കാരെ തടഞ്ഞാല്‍ ഈ നാട് രക്ഷപ്പെടും. കൊതുകിനെ പോലെ വിഷമതകള്‍ മാത്രമുണ്ടാക്കി നമുക്കുചുറ്റും മൂളി നടക്കുകയാണ് ഈ വികസനവിരോധികള്‍. ഇവരെ നിലക്ക് നിര്‍ത്തിയാല്‍ ചൈനയെ പോലെ നമ്മുടെ നാട്ടിലും വന്‍ സാങ്കതികമുന്നേറ്റമുണ്ടാകും. എമര്‍ജിങ് കേരളയുടെ അമരക്കാരന് അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ഒരു വികസനവെട്ടവുമെത്താതെ പടുകുഴിയില്‍ ആണ്ടുകിടക്കുന്ന കൊച്ചുകേരളത്തെ വ്യവസായ സൗഹൃദസുന്ദര കേരളമാക്കുക എന്ന ശ്രമം മാത്രമാണല്ലോ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നടത്തിയത്. അതിന് വേണ്ടി മലയും പുഴയും വയലോരവുമൊക്കെ കുറച്ച് സായിപ്പന്മാര്ക്ക് കൊടുക്കേണ്ടി വരും. അതിത്ര വലിയ തെറ്റാണോ? വ്യവസായ വികസനത്തിന്റെ കുത്തൊഴുക്കല്ലേ വരാന്‍ പോകുന്നത്. പണ്ടത്തെ ജിം പോലെയല്ല, ഈ എമര്‍ജിങ് കിടിലന്‍ സംഭവമാണ്. ഈ നാടിനെ ഒന്നു രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന കഷ്ടപ്പാട് ഒന്നും കാണാതെ ഇങ്ങനെ വിമര്‍ശിക്കാന്‍ നടക്കുന്നവരെ എന്താണ് ചെയ്യുക?
പ്രതിപക്ഷ നേതാവിന്റെ കാര്യം പോകട്ടെ, പ്രഖ്യാപിത വികസനവിരോധിയാണല്ലോ വിഎസ്. കുഞ്ഞാലിക്കുട്ടി എന്നു കേള്‍ക്കുമ്പോള്‍ സിരകളില്‍ ചോരതിളയ്ക്കുന്ന സമരസേനാനി. എന്നാല്‍ ലീഗിനേക്കാള്‍ വലിയ പച്ച രാഷ്ട്രീയം പറയുന്ന കോണ്‍ഗ്രസിലെ ചില എംഎല്‍എമാരുണ്ട്. അവരെ നിലയ്ക്കു നിര്‍ത്താന്‍ സാക്ഷാല്‍ ഉമ്മന്‍ചാണ്ടിക്ക് പോലും കഴിയുന്നില്ല. അപ്പോള്‍ പിന്നെ, കുഞ്ഞാലിക്കുട്ടി എങ്ങനെ പൊട്ടിത്തെറിക്കാതിരിക്കും.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയിദ് ഉമ്മര്‍ ബാഫക്കി തങ്ങള്‍ എന്നീ സമുന്നത നേതാക്കളുടെ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തവെയാണ് കുഞ്ഞാലിക്കുട്ടി എമര്‍ജിങ് കേരളയെ എതിര്‍ക്കുന്നവരെ വികസന വിരോധികളായി ചിത്രീകരിച്ചത്.
കരിപ്പൂരില്‍ വിമാനത്താവളത്തെ കുറിച്ച് ചര്‍ച്ച നടത്തിയപ്പോഴും ജിം നടത്തിപ്പിനെ കുറിച്ച് ആലോചിച്ചപ്പോഴും പരിസ്ഥിതിവാദക്കാരും വികസനവിരുദ്ധരുമൊക്കെ വഴിമുടക്കാന്‍ വന്നതാണ്. നാടിന്റെ വളര്‍ച്ച തടയാന്‍ നില്ക്കുന്നവര് തന്നെയാണ് എമര്‍ജിങ് കേരളക്കെതിരേയും ഇപ്പോള്‍ രംഗത്തുള്ളത്.
കേരളത്തിന്റെ വികസനമുരടിപ്പും തൊഴിലില്ലായ്മയും ശാസ്ത്രീയമായി പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് ഇടങ്കോലിടാന്‍ ശ്രമിക്കുന്ന അവസരവാദക്കാരെ എങ്ങനെ നേരിടണമെന്ന് ലീഗിനറിയാം-ഈ വിധത്തില്‍ കോണ്‍ഗ്രസിലെ ഹരിത രാഷ്ട്രീയവാദക്കാര്ക്കെതിരേയും കുറ്റാരോപണം ചൊരിയാന്‍ കുഞ്ഞാലിക്കുട്ടി മടിച്ചില്ല. എന്നാല്‍ എമര്‍ജിങ് കേരളയ്ക്കെതിരേ പൊതുസമൂഹത്തില്‍ മാത്രമല്ല, സ്വന്തം മുന്നണിക്കുള്ളില്‍ പോലും ഉയര്‍ന്നിരിക്കുന്ന ആക്ഷേപങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനാവട്ടെ അദ്ദേഹം തയ്യാറായതുമില്ല.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications