അസ്പരാഗസ് എങ്ങനെ പച്ചയാകും ടീച്ചറേ?

അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ എയ്ഡഡ് ഹൈസ്കൂളിലെ കണക്ക് അധ്യാപിക കെ ജമീലക്കെതിരെയാണ് പച്ചക്കോട്ട് ധരിക്കാത്തതിന്റെ പേരില്‍ സ്കൂള്‍ മാനേജ്മെന്റ് അച്ചടക്ക നടപടി സ്വീകരിച്ചത്. സാരി ധരിച്ച് സ്കൂളില്‍ എത്തിയിരുന്ന അധ്യാപികമാര്‍ പച്ചനിറത്തിലുള്ള കോട്ടുകൂടി ധരിച്ച് സ്കൂളില്‍ വരണമെന്ന് മാനേജര്‍ ഉത്തരവിറക്കിയിരുന്നു. സ്കൂളിലെ പ്രധാനാധ്യാപികയുടെ കൂടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മാനേജരുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
ഇഷ്ടമുള്ള തരത്തില്‍ മാന്യമായ വസ്ത്രം ധരിക്കാന്‍ അധ്യാപികമാര്ക്കവകാശമുണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് സ്കൂള്‍ മാനേജ്മെന്റിന്റെ സസ്പെന്ഷന് നടപടി അധ്യാപികയ്ക്കെതിരെയുണ്ടായത്. അധ്യാപികയെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ രാഷ്ട്രീയം നോക്കാതെ അധ്യാപക സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
പച്ചക്കോട്ട് പ്രശ്നം പുകമറയാണെന്നും ചില അധ്യാപകരുടെയും ഹെഡ്മിസ്ട്രസിന്റെയും നടപടികള്‍ക്കെതിരെ പ്രതികരിച്ചതാണ് സസ്പെന്‍ഷന്റെ യഥാര്‍ത്ഥ കാരണമെന്നും നടപടിക്ക് വിധേയയായ ടീച്ചര്‍ പരാതിപ്പെട്ടിട്ടുണ്ട്. കോട്ട് ധരിക്കാതെ ക്ലാസെടുത്ത മറ്റ് ചില അധ്യാപകര്‍ക്കെതിരെ മാനേജ്മെന്റ് നടപടിയെടുത്തിട്ടില്ല. ഇതിനിടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ എസ് എം എസും ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചതായി അധ്യാപിക തന്നെ വനിതാ കമ്മിഷനിലും മനുഷ്യാവകാശ കമ്മിഷനിലും പരാതിപ്പെട്ടിട്ടുണ്ട്.
സ്കൂളുകളില്‍ അധ്യാപകര്‍ക്ക് യൂണിഫോമുകള്‍ക്ക് ഒരു പ്രത്യേക ഡ്രസ്സ് കോഡ് ഇല്ലാത്ത സാഹചര്യത്തില്‍ മാനേജ്മെന്റ് നിര്‍ദ്ദേശിച്ച നിറത്തിലുളള കോട്ട് ധരിക്കാത്തതിനും അച്ചടക്കമര്യാദകള്‍ ലംഘിച്ചതിനും മാനേജ്മെന്റിനെ ചോദ്യം ചെയ്ത് സ്കൂളിനെ അപകീര്‍ത്തിപ്പെടുത്ത തരത്തിലുളള കേസുകള്‍ ഫയല്‍ ചെയ്തതിനുമാണ് ടീച്ചറെ സസ്പെന്റ് ചെയ്തതെന്ന് മാനേജ്മെന്റ് അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ മാനേജ്മെന്റ് നിര്‍ദ്ദേശപ്രകാരമുള്ള പച്ചക്കോട്ട് ധരിക്കാതെ വെളളക്കോട്ട് ധരിച്ച് സ്കൂളിലെത്തിയ ടീച്ചര്‍ക്ക് മാനേജ്മെന്റ് ആഗസ്റ്റ് 13ന് നല്കിയ നോട്ടീസില്‍ പച്ചക്കോട്ട് ധരിക്കാത്തതിനാണ് നോട്ടീസ് നല്‍കിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതെത്തുടര്‍ന്ന് സ്കൂള്‍ അധികൃതരുടെ ലീഗ്വല്ക്കരണ നടപടിയില്‍ പ്രതിഷേധിച്ച് ടീച്ചര്‍ ലീവെടുക്കുകയായിരുന്നു. ആഗസ്റ്റ് 14 മുതല്‍ ടീച്ചര്‍ ഒരുമാസത്തേക്കാണ് ഇവര്‍ ലീവെടുത്തത്. തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷനിലും വനിതാ കമ്മിഷനിലും പരാതിയും നല്‍കിയത്.
സ്കൂളില്‍ അധ്യയനം ആരംഭിച്ച ജൂണ്‍ മാസം മുതല്‍ കോട്ട് ധരിക്കണമെന്ന് പ്രധാനാധ്യാപിക മെമ്മോ നല്‍കിയിരുന്നു. അന്നു മുതല്‍ വെളുത്തകോട്ട് ധരിച്ചാണ് താന്‍ സ്കൂളില്‍ ഇതുവരെ ജോലി ചെയ്തതെന്നും തന്നെപ്പോലെ പച്ച കോട്ട് ധരിക്കാതെ കറുത്ത കോട്ട് ധരിക്കുന്നവരും ഒരു ദിവസം മാത്രം കോട്ട് ധരിച്ച് പിന്നീട് കോട്ട് തന്നെ ധരിക്കാത്തവരും സ്കൂളിലുണ്ടെന്നും ഈ അധ്യാപിക പരാതിപ്പെട്ടിരുന്നു.
അതേസമയം പച്ചകോട്ട് നിര്‍ബന്ധമാക്കുന്നതിനോടുളള വിയോജിപ്പ് താന്‍ അറിയിച്ചിരുന്നതായും ജമീല ടീച്ചര്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം ഹെഡ്മിസ്ട്രസ് ആവേണ്ട തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ എസ് എം എസ് പ്രചരിപ്പിച്ചിട്ടുണ്ട്. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ കാരണം ലീവിലായിരുന്ന താന്‍ വീണ്ടും ജോലിക്കെത്തിയപ്പോഴാണ് സസ്പെന്ഷന് നല്‍കിയത്.
പച്ചക്കോട്ട് ധരിച്ചതിന്റെ പേരില്‍ അധ്യാപികയെ സസ്പെന്റ് നടപടി വിവാദമായതോടെ ജംഇയ്യത്തുല്‍ മുജാഹിദീന്റെ കീഴിലുളള അരീക്കോട് സുല്ലമുസ്സലാം സ്കൂള്‍ മാനേജ്മെന്റ് ന്യായവാദങ്ങളുമായി രംഗത്തെത്തി. സ്കൂള്‍ മനേജ്മെന്റ് ചട്ടങ്ങളും, അധ്യാപകര്‍ പാലിക്കേണ്ട അടിസ്ഥാനമര്യാദകളും വീഴ്ച വരുത്തിയതിനാലാണ് കണക്ക് അധ്യാപികയായ ജമീലയെ 15 ദിവസത്തേക്ക് സസ്പെന്റ് ചെയ്തതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.
സ്കൂളിലെ മുതിര്‍ന്ന ആണ്‍കുട്ടികളില്‍ നിന്നുണ്ടായ അശ്ലീല പരാമര്‍ശങ്ങള്‍ കൊണ്ടാണ് ഈ വര്‍ഷം മുതല്‍ മാനേജ്മെന്റ് അധ്യാപികമാര്‍ക്ക് സാരിക്ക് മുകളില്‍ കോട്ട് ധരിക്കാന്‍ തീരുമാനമെടുത്തത്. കോട്ടിന് ഏത് നിറം വേണമെന്നത് അധ്യാപികമാര്‍ തന്നെ കൂട്ടായി തീരുമാനിച്ചതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞടുത്ത കോട്ടിന്റെ നിറം പച്ചയല്ല അസ്പരാഗസ് ആണെന്നും മാനേജ്മെന്റ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications