സുനന്ദ ക്ഷമിച്ചാല്‍ പീഡനം പീഡനമല്ലാതാകുമോ?

കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ പരസ്യമായും രഹസ്യമായും നടക്കുന്ന ഉപദ്രവങ്ങളുടെയും ലൈംഗീക അതിക്രമങ്ങളുടെ സാമ്പിളുകളിലൊന്നാണ് തിരുവനന്തപുരത്തുമുണ്ടായത്. കോണ്‍ഗ്രസിനെ നാറ്റിക്കാനാണെങ്കില് തന്നെയും സി പി എമ്മിന്റെ വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷനും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും ശക്തമായി തന്നെ ഇതിനെതിരെ പ്രതികരിച്ചു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളോ മഹിളാ കോണ്‍ഗ്രസുകാരോ ഒരക്ഷരം മിണ്ടിയില്ലെന്ന് മാത്രമല്ല, ചെയ്തത് കോണ്‍ഗ്രസുകാര്‍ ആരുമല്ലെന്ന് പറഞ്ഞ് തടിയൂരാന്‍ ശ്രമിക്കുകയുമായിരുന്നു.
തികച്ചും അപഹാസ്യമായ ഈ നടപടി കോണ്‍ഗ്രസ് നേതാക്കളുടെയും മഹിളാ കോണ്‍ഗ്രസുകാരുടെയും യഥാര്‍ത്ഥ മുഖമാണ് പുറത്തുകൊണ്ടുവന്നത്. പരസ്യമായി നടന്ന് ഒരു തെറ്റിനെ തെറ്റാണെന്ന് പറയാനും അംഗീകരിക്കാനും നടപടി ആവശ്യപ്പെടാനും കോണ്ഗ്രസുകാര്ക്കെന്താണിത്ര മടി? തെറ്റ് ചെയ്തവനെ തള്ളിപ്പറയാനും ശിക്ഷിക്കാനും അമാന്തിക്കുന്ന ഈ പാര്‍ട്ടിയെ എങ്ങനെ ജനങ്ങള്‍ വിശ്വസിക്കും? കെ എസ് യു പ്രവര്‍ത്തകനെന്ന് കരുതുന്ന യുവാവിന്റെ പരസ്യമായ ലീലാവിലാസങ്ങള്‍ ഇതാണെങ്കില്‍ മഹിളാ കോണ്‍ഗ്രസുകാരുടെ സ്ഥിതി പാര്‍ട്ടിക്കുള്ളില്‍ എന്തായിരിക്കും?
വ്യക്തമായ തെളിവുകളും ദൃശ്യങ്ങളും ഉണ്ടായിട്ടും ഒരു കേന്ദ്രമന്ത്രിയുടെ ഭാര്യയ്ക്കെതിരെയുണ്ടായ ലൈംഗീകാതിക്രമത്തിനെതിരെ പരാതിയുണ്ടെങ്കില്‍ കേസെടുക്കാമെന്ന പൊലീസ് മേധാവിയുടെ നിലപാടും തികച്ചും അപഹാസ്യമാണ്. കേരളത്തിലെ പൊലീസ് എടുക്കുന്ന എല്ലാ കേസുകളും പരാതിയുടെ അടിസ്ഥാനത്തിലാണോ? നിലവിലുള്ള നിയമങ്ങള്‍ക്കും ധാര്‍മ്മികതകള്‍ക്കും മൂല്യങ്ങള്‍ക്കുമെതിരെയുള്ള അതിക്രമവും കടന്നുകയറ്റവും ശിക്ഷാര്‍ഹമായ കുറ്റമാണെന്നിരിക്കെ എന്തുകൊണ്ട് സുനന്ദയോട് അപമര്യാദയായി പെരുമാറിയ ചെറുപ്പക്കാരനെതിരെ നടപടി സ്വീകരിക്കാന്‍ എന്തുകൊണ്ടാണ് നിയമസംവിധാനങ്ങള്‍ അമാന്തിക്കുന്നത്? ശശി തരൂരം സുനന്ദയും സാമാന്യ നീതിക്ക് അര്‍ഹരല്ലേ? സുനന്ദ ക്ഷമിച്ചാലും പരസ്യമായി നടന്ന അതിക്രമം കുറ്റം തന്നെയാണ്, ഇതിനെതിരെ നിയമനടപടി സ്വീകരിക്കാതിരിക്കുന്നത് നീതിയോടും നിയമവ്യവസ്ഥയോടുമുള്ള അവഹേളനം തന്നെയാണ്.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ശക്തമായി പ്രതിഷേധിക്കുന്ന രാഷ്ട്രീയേതര സ്ത്രീ സംഘടനകളും എന്തുകൊണ്ടാണ് സുനന്ദ പുഷ്കറിനെതിരെ നടന്ന അതിക്രമത്തില്‍ പ്രതിഷേധിക്കാത്തത്? കേരളീയ മഹിളകള്‍ക്ക് ചിന്തിക്കാന്‍ കഴിയാത്തവിധം ഉയര്‍ന്ന മേഖലകളില്‍ വിരാജിക്കുന്നവരായതിനാലാണോ സുനന്ദ പുഷ്കറിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ ആരും മുന്നോട്ടുവരാത്തത്? സുനന്ദ ആരായാലും അവര്‍ സ്ത്രീ കൂടിയാണ്. കേരളത്തിലെ ഏതൊരു സ്ത്രീയെയും പോലെ പരസ്യമായി അപമാനിക്കപ്പെട്ട അവര്‍ക്ക് നീതി ലഭ്യമാക്കുക തന്നെ വേണം. മാത്രമല്ല, തന്നെ ഉപദ്രവിച്ചതിനോട് അപ്പോള്‍ തന്നെ പരസ്യമായി തന്നെ പ്രതികരിക്കാന്‍ അവര്‍ കാണിച്ച ആത്മാഭിമാനം മറ്റ് സ്ത്രീകള്‍ക്ക് മാതൃകകൂടിയാണ്.
സുനന്ദ പുഷ്കര്‍ ഉന്നത രാഷ്ട്രീയ-ബിസിനസ് മേഖലകളെ ബന്ധിപ്പിക്കുന്ന പവര്‍ ബ്രോക്കര്മാരിലൊരാളാണെന്ന് ഐ പി എല്‍ വിവാദത്തിത്തിനിടെ നാം കണ്ടറിഞ്ഞതാണ്. പിന്നീട് മന്ത്രിസ്ഥാനത്ത് നിന്ന് പുറത്തായ ശശി തരൂര്‍ സുനന്ദയെ ജീവിത സഖിയാക്കുകയായിരുന്നു. ഇപ്പോള്‍ ബി ജെ പി നേതാക്കള്‍ നരേന്ദ്രമോഡിയടക്കം ശശി തരൂരിനെ പ്രണയഗുരുവെന്ന് പരിഹസിക്കുന്നുണ്ട്. എന്നാല്‍ സ്ത്രീവിഷയത്തില്‍ ഉള്‍പ്പെട്ട മറ്റ് അനേകം രാഷ്ട്രീയ നേതാക്കളെയും ശശി തരൂരിനെയും താരതമ്യപ്പെടുത്തുമ്പോള്‍ അദ്ദേഹം എത്ര മാന്യനും തുറന്ന ചിന്താഗതിക്കാരനുമാണെന്നും വ്യക്തമാകും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗീകമായി ഉപയോഗിച്ച ജനനേതാക്കള്‍ അധികാര സ്ഥാനത്ത് തുടരുന്ന നമ്മുടെ നാട്ടില്‍, നേതാക്കള്‍ രഹസ്യമായി പരസ്ത്രീ സംസര്‍ഗം തുടരുന്ന നമ്മുടെ രാജ്യത്ത്, ഇഷ്ടപ്പെട്ട സ്ത്രീയെ ജീവിതപങ്കാളിയാക്കിയ തരൂര്‍ മാതൃക തന്നെയാണ്.
-
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ












Click it and Unblock the Notifications