മന്ത്രിമാരുടെ രാത്രി ബോട്ട് യാത്ര വിവാദമാകുന്നു

മന്ത്രി ഏമാന്മാര് ആയാല്‍ സുരക്ഷാക്രമീകരണങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് തേക്കടിയിലെ ടൂറിസം ഉദ്യോഗസ്ഥന്മാര് തെളിയിച്ചിരിക്കുന്നത്. 'ജലകന്യക' എന്ന ബോട്ട് മറിഞ്ഞ് 45 പേര് മരിച്ചത് ഇതേ തേക്കടി തടാകത്തില്‍ തന്നെയായിരുന്നുവല്ലോ. സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലാത്ത ബോട്ട്, യാത്രികര്‍ക്ക് ലൈഫ് ജാക്കറ്റ് നല്‍കാതിരുന്നത്, രാത്രി സമയത്തെ ബോട്ട് യാത്ര ഇതൊക്കെയാണ് അപകടകാരണമായി ഇന്ന് കണ്ടെത്തിയത്. ഏറെ 'ഗവേഷണങ്ങള്‍'ക്ക് ശേഷമാണ് അധികൃതര്‍ തേക്കടിയില്‍ ഇപ്പോള്‍ സുരക്ഷാനിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്.
തേക്കടിയില്‍ സന്ധ്യമയങ്ങിയാല്‍ കോടമഞ്ഞും ഇരുട്ടും ശക്തമാകും. തടാകത്തിലാവട്ടെ തടിക്കുറ്റികളും ധാരാളം. അതുകൊണ്ട് വൈകീട്ട് ആറിന് ശേഷം ബോട്ട് യാത്ര അനുവദിക്കില്ല. യാത്രികര്‍ നിര്‍ബന്ധമായും ലൈഫ് ജാക്കറ്റ് ധരിച്ചിരിക്കണം. വന്യമൃഗങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന വിധത്തില്‍ ശബ്ദമുണ്ടാക്കരുത്.. നിബന്ധനകള്‍ ഈ വിധത്തില്‍ നീളുന്നു.
എന്നാല്‍ നിയമമനുസരിക്കാനും അനുസരിപ്പിക്കാനും ബാധ്യസ്ഥരായ രണ്ടു മന്ത്രി ശ്രേഷ്ഠന്മാര്ക്ക് ഇതൊന്നും ഒട്ടും ബാധകമല്ലെന്നാണ് അവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും. തേക്കടിയിലെത്തിയ ഇവര്‍ക്ക് രാത്രി തന്നെ ബോട്ട് സവാരി വേണം. ലൈഫ് ജാക്കറ്റ് ഇടാന്‍ സൗകര്യമില്ല. അവരെ തടയാനുള്ള വല്ല കെല്‍പ്പും പാവം ഉദ്യോഗസ്ഥന്മാര്‍ക്കുണ്ടോ? അങ്ങനെ രണ്ടു മന്ത്രിമാര്‍ രണ്ടു ബോട്ടുകളിലായി രാത്രി യാത്ര തുടങ്ങി.
നിയമം ലംഘിച്ച് ബോട്ട് യാത്ര നടത്തിയതുമാത്രമല്ല പ്രശ്നം. ഒരു മന്ത്രിയുടെ ബോട്ട് ഇരുട്ടില്‍ കറങ്ങിതിരിഞ്ഞ് മരക്കുറ്റിയിലിടിച്ച് നിയന്ത്രണം വിട്ടു. എല്ലാവരും കൂട്ടനിലവിളിയുമായി. ഇതിനിടയില്‍ ബോട്ട് ഒരു മണല്‍തിട്ടയില്‍ ഇടിച്ചുകയറി നിന്നു. ജീവനക്കാര്‍ ഒരു വിധത്തില്‍ അക് കെട്ടിവലിച്ച് കരക്കടുപ്പിച്ചു.
അത് ഭാഗ്യം. എന്നാല്‍ ആ ബോട്ട് മറിഞ്ഞിരുന്നെങ്കിലോ? രണ്ടു മന്ത്രിമാര്‍ കാണിച്ച ധാഷ്ട്യത്തിന് എത്ര ജീവനക്കാര്‍ മറുപടി പറയേണ്ടി വരുമായിരുന്നു. ഈ വിധത്തില്‍ പരസ്യമായി സുരക്ഷാനിര്‍ദ്ദേശങ്ങള്‍ അവഗണിച്ച മന്ത്രിമാര്‍ ആരെല്ലാമാണെന്നറിയേണ്ടേ?-ടൂറിസം മന്ത്രി അനില്‍കുമാറും വനം മന്ത്രി കെബി ഗണേഷ് കുമാറും. ആശാനൊന്ന് പിഴച്ചാല്‍ അമ്പത്തൊന്ന് പിഴയ്ക്കും ശിഷ്യര്‍ക്ക് എന്നാണല്ലോ പഴമൊഴി.
നിയമം ലംഘിയ്ക്കുന്നത് മന്ത്രിയല്ല ഏത് തമ്പ്രാനായാലും അനുവദിക്കില്ലെന്ന് പറയാനുള്ള ചങ്കൂറ്റം ഉദ്യോഗസ്ഥ മേധാവികള്‍ക്ക് ഇല്ലാത്തിടത്തോളം ഇത്തരം പൊറാട്ട നാടകങ്ങള്‍ അരങ്ങേറി കൊണ്ടിരിക്കുക തന്നെ ചെയ്യും.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications