മലയാളി തെരുവ്നായ്ക്കള്‍ കടിയ്ക്കുന്നതെന്ത് കൊണ്ട്?

കേരളത്തിലെ തെരുവുകളില്‍ കൂട്ടത്തോടെ നായ്ക്കളെ കാണുക അപൂര്‍വമാണ്. അഥവാ ഇനി ഒന്നു രണ്ടെണ്ണത്തിനെ കണ്ടാല്‍ അപ്പോള്‍ കല്ലെടുക്കാന്‍ തുനിയുന്നവനാണ് മലയാളി. 'ഞാന്‍ ആക്രമിച്ചില്ലെങ്കില്‍ അവന്‍ ആക്രമിക്കും' എന്ന മുദ്രാവാക്യമാണ് കേരളത്തിലെ നായ്ക്കള്‍ക്കുള്ളത്. അതുകൊണ്ട് തരംകിട്ടിയാല്‍ തെരുവ് നായക്കള്‍ കടിയ്ക്കും. നായയുടെ തല കണ്ടാല്‍ മലയാളി കല്ലെടുക്കും എറിയും. വളര്‍ന്നു വരുന്ന കുട്ടികളെയും അതു തന്നെയാണ് പഠിപ്പിക്കുന്നത്.
അയല്‍ സംസ്ഥാനങ്ങളിലെ തിരക്കേറിയ തെരുവുകളില്‍ നിന്ന് ഒന്നുവിട്ടുമാറി സഞ്ചരിച്ചാല്‍ അവിടെ നായ്ക്കളും മനുഷ്യരും തമ്മിലുള്ള രസതന്ത്രം മനസ്സിലാകും. ആളുകള്‍ക്കിടയിലൂടെ തികഞ്ഞ മാന്യതയോടെ തന്നെ നായ്ക്കളും കടന്നു പോകുന്നുണ്ടാകും. രാത്രിയിലാണെങ്കില്‍ ഓരോ റോഡിന്റെയും നിയന്ത്രണം ഇരുപതോ മുപ്പതോ നായ്ക്കളുടെ കൈയിലായിരിക്കും.
അതില്‍ തന്നെ പല ഉപ വിഭാഗങ്ങളുണ്ടാകും. അപ്പാര്‍ട്ടുമെന്റുകളോ ഫഌറ്റുകളോ ഉള്ള പോക്കറ്റ് റോഡുകളുടെ ചുമതല ഇതിലെ കൊച്ചുകൊച്ചു സംഘങ്ങള്‍ക്കായിരിക്കും. തീര്‍ച്ചയായും പുതിയൊരാളെ രാത്രി നേരത്ത് ആ വഴി നടന്നു പോകാന്‍ സമ്മതിക്കില്ല. പക്ഷേ, പിറകെ നടന്ന് കുരച്ച് ആളെ വിവരമറിയിക്കുകയല്ലാതെ ആക്രമിക്കാന്‍ നായ്ക്കള്‍ തയ്യാറാകാറില്ല. ചുരുക്കത്തില്‍ അസമയത്തും സമയത്തും തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും റോഡുകളിലൂടെ സഞ്ചരിയ്ക്കുമ്പോള്‍ നിരവധി തെരുവ് നായ്ക്കളെ കണ്ടേയ്ക്കാം. പക്ഷേ, കേരളത്തില്‍ ഒരു നായയെ കാണുമ്പോഴുണ്ടാകുന്ന ഒരു വെപ്രാളവും ഈ സ്ഥലങ്ങളില്‍ ആരുടെയും മുഖത്ത് കാണില്ലെന്നതാണ് വാസ്തവം. ചിലരെങ്കിലും തൊട്ടടുത്ത കടയില്‍ നിന്ന് ബിസ്‌ക്കറ്റ് പാക്കറ്റ് വാങ്ങി നായ്ക്കള്‍ക്ക് നല്‍കുന്ന കാഴ്ചയും സാധാരണമാണ്.
അപ്പോള്‍ കേരളത്തിലെ പ്രശ്‌നം നായ്ക്കളുടെതല്ല. മനുഷ്യന്മാരുടെതാണെന്ന് വ്യക്തമാകും. നായയെ കണ്ടാല്‍ കല്ലെടുക്കാന്‍ കുമ്പിടുന്ന നമ്മള്‍ തന്നെയാണ് ഈ തെരുവുനായ്ക്കളെ ആക്രമണകാരികളാക്കി മാറ്റുന്നത്. ഈ ഭൂമിയില്‍ ജീവിയ്ക്കാന്‍ അവകാശമുള്ള ജീവികളില്‍ ഒന്നു മാത്രമാണ് മനുഷ്യന്‍. കാട്ടിലെ മനുഷ്യന്റെ ഇടപെടല്‍ മൂലം നാട്ടിലിറങ്ങിയ കടുവയെ വെടിവെച്ചുകൊന്ന മലയാളി ഇക്കാര്യത്തെ കുറിച്ചു കൂടി ചിന്തിക്കേണ്ടത്. അവന്റെ ഇടപെടല്‍ മൂലം ജീവിയ്ക്കാനുള്ള അവകാശം നഷ്ടപ്പെടുമ്പോഴാണ് കടുവകള്‍ നാട്ടിലേക്കിറങ്ങുന്നത്. പുറത്തിറങ്ങുന്ന കടുവകളെയും പുലികളെയും ആനകളെയും വെടിവെച്ചുകൊല്ലാന്‍ തുടങ്ങിയാല്‍ നമ്മുടെ കാര്യം പോക്കാണ്.












Click it and Unblock the Notifications