• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തെറ്റയിലിനെ തെറ്റിച്ചാല്‍ തെറ്റുമോ

  • By Soorya Chandran

അറസ്റ്റ് വരിക്കാന്‍ ജോസ് തെറ്റയില്‍ തന്നെ രംഗത്തിറങ്ങണം എന്ന അവസ്ഥായാണിപ്പോള്‍. പീഡിപ്പിച്ചേ പീഡിപ്പിച്ചേ എന്ന് പറഞ്ഞയാള്‍, എഡിറ്റ് ചെയ്ത് തയ്യാറാക്കിയ സിനിമ ചാനലുകാരെക്കൊണ്ട് പ്രദര്‍ശിപ്പിച്ചെങ്കിലും ഒറിജനല്‍ ദൃശ്യങ്ങള്‍എവിടെയെന്ന് ചോദിക്കുമ്പോള്‍ തെറ്റയിലിനെ തന്നെ തെറ്റിക്കുന്നു.

Jose Thettayil

ഇപ്പോള്‍കിട്ടിയ ദൃശ്യങ്ങള്‍ക്ക് ചാരുത കുറവായതിനാലാകാം എഡിറ്റ് ചെയ്യാത്തവ തന്നെ വേണമെന്ന് പോലീസിന് നിര്‍ബന്ധം.അങ്ങനെ നിര്‍ബന്ധം പിടിച്ചിട്ട് വല്യ കാര്യവുമുണ്ടോ...? ഒറിജിനല്‍ ദൃശ്യങ്ങളുടെ ലാപ്‌ടോപ്പും വെബ്ക്യാമറയും കാണാനില്ലെന്നാണ് പീഡനം ഏറ്റുവാങ്ങിയ യുവതി ആദ്യം പോലീസിനോട് മൊഴിഞ്ഞത്. പിന്നെ ഒരു ചാനലില്‍ കിളിനാദം കേട്ടു, രണ്ടും-ലാപ് ടോപ്പും,വെബ് ക്യാമും- തെറ്റയിലിന്റെ കയ്യിലാണെന്ന്.

പാവം തെറ്റയില്‍ ഇനി എന്ത് ചെയ്യുമോ ആവോ. ലാപ് ടോപ്പും മറ്റ് സ്ഥാവര ജംഗമ വസ്തുക്കളും എടുത്ത് തിരുവഞ്ചൂരിന്റെ മുന്നില്‍ നേരിട്ട് ഹാജരായി സമസ്താപരാധങ്ങളും പൊറുക്കണേ എന്ന് പറഞ്ഞ് സാഷ്ടാംഗം നമിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. സ്ത്രീ പീഡനത്തിന് അറസ്റ്റിലാകുന്ന മലയാളക്കരയിലെ ആദ്യത്തെ എം.എല്‍.എ എന്ന റെക്കോര്‍ഡ് തന്റെ പേരില്‍ സ്ഥാപിക്കാനായാല്‍ അത് വലിയ കാര്യം തന്നെ. കുഞ്ഞാലിക്കുട്ടി സാഹിബും പി.ജെ.കുര്യനും വിചാരിച്ചിട്ട് നടക്കാതിരുന്ന കാര്യമല്ലെ ഒറ്റയടിക്ക് സാധിക്കുക.

പക്ഷേ അപ്പോഴും ഈ പീഡനം പീഡനം എന്ന് പറയുന്ന സംഭവം എന്താണെന്നങ്ങോട്ട് വ്യക്തമാകുന്നില്ല. ഗ്വാണ്ടനാമോ ജയിലുകളില്‍ അമേരിക്കന്‍ പട്ടാളക്കാര്‍ തടവുകാരെ പീഡിപ്പിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട. ഇതിപ്പോള്‍ അങ്ങനെയല്ലല്ലോ.വെബ്ക്യാമറും വെച്ച് , കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന് കാര്യം സാധിച്ചതല്ലെ...?

സത്യത്തില്‍ ഇക്കാര്യത്തില്‍ തെറ്റയിന്റെ ഭാഗത്തല്ലേ ന്യായം എന്നൊരു സംശയം. തന്റെ അറിവില്ലാതെ ചിത്രീകരിച്ച സ്വകാര്യ നിമിഷങ്ങള്‍, പിന്നെയും തന്റെ അറിവോ സമ്മതമോ കൂടാതെ ചാനലായ ചാനലുകളില്‍ മുഴുവന്‍ കാണിച്ചതിനെതിരെ തെറ്റയില്‍ കേസ് കൊടുക്കണം. മാനനഷ്ടത്തിന് തന്നെ കേസ് കൊടുക്കണം. ചാനലുകാരും, പത്രക്കാരുമൊക്കെ കോടതി വരാന്തയില്‍ നിന്ന് വിയര്‍ക്കട്ടെ. അല്ല പിന്നെ!!!!

lok-sabha-home

English summary
The scandel against Kerala M.L.A Jose Thettayil have new Dimension.The complainat said the laptop and web cam, which contains the original visuals is with Jose Thettayil.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more