മലയാളിഹൗസും മന്ത്രിമാരും പിന്നെ സദാചാരവും

സൂര്യ ടി വിയിലെ റിയാലിറ്റി ഷോയായ മലയാളി ഹൗസ് സദാചാരത്തിന് നിരക്കുന്നതാണോ എന്നാണ് മന്ത്രി കെ സി ജോസഫിന്റെ ഒരു സംശയം. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ നിന്നും നല്ല പ്രതികരണമാണ് മന്ത്രിയുടെ ആശങ്കകള്‍ക്ക് ലഭിക്കുന്നത്. എം എല്‍ എ ഹോസ്റ്റല്‍ എന്ന യഥാര്‍ത്ഥ റിയാലിറ്റി ഷോയോളം ആഭാസമല്ല മറ്റൊരു റിയാലിറ്റി ഷോയും എന്നാണ് ഫേസ്ബുക്കിലെ ചില പോസ്റ്റുകള്‍.
സോളാര്‍ തട്ടിപ്പിലെ വിവാദ നായിക സരിത എസ് നായര്‍ കോടതിയില്‍ വെളിപ്പെടുത്തിയ പേരുകളില്‍ ഏതൊക്കെ മന്ത്രിമാരുണ്ട്, ഏതൊക്കെ എം എല്‍ എമാരുണ്ട് എന്നത് പലരും പലതും ഊഹിച്ചു പറയുന്നുണ്ട്. രണ്ട് ദിവസം കഴിഞ്ഞ് സരിതയുടെ അഭിഭാഷകന് വെളിപ്പെടുത്തുമ്പോള്‍ അറിയാം ആരൊക്കെ കുടുങ്ങുമെന്ന്. അതിനിടയിലാണ് കൂനിന്മേല് കുരു പോലെ, ഗണേഷ് കുമാറിനെ തല്ലിയ കാമുകീ ഭര്‍ത്താവ് താനാണ് എന്ന് ജയിലില്‍ വെച്ച് ബിജു രാധാകൃഷ്ണന് വെളിപ്പെടുത്തിയെന്ന വാര്‍ത്ത.
ഓരോ മണിക്കൂറിലും ബ്രേക്കിംഗ് ന്യൂസ് എന്ന പേരില്‍ വാര്‍ത്തകള്‍ കൊടുത്ത് ചാനലുകള്‍ കച്ചവടം നടത്തുന്നു എന്നാണ് കെ സി ജോസഫിന്റെ മറ്റൊരു പരാതി. ദൃശ്യമാധ്യമങ്ങളുടെ ഈ മത്സരത്തില്‍ സത്യവും ധര്‍മവും ബലിയാടാകുന്നു എന്നൊരു ആക്ഷേപവും ഈ നീതിമാന് ഉണ്ട്. നുണപ്രചരണം നടത്തുന്ന മാധ്യമങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ കുറ്റം പറയാനും മന്ത്രി മറന്നില്ല.
രാജാവിനെക്കാള്‍ വലിയ രാജഭക്തി എന്നൊക്കെ പറഞ്ഞുകേട്ടിട്ടേ ഉള്ളൂ. സര്‍ക്കാര്‍ കൊടുക്കുന്ന അരി വച്ചുകഴിക്കാത്തത് മാത്രമാണ് അട്ടപ്പാടിയിലെ പ്രശ്നമെന്ന് പറഞ്ഞത് വിഴുങ്ങണ്ട അവസ്ഥയിലാണ് മുഖ്യമന്ത്രി. അതിനിടയിലാണ് ഗര്‍ഭിണികള്‍ മദ്യപിക്കുന്നത് കൊണ്ടാണ് അട്ടപ്പാടിയില്‍ ശിശുമരണ നിരക്ക് കൂടുന്നത് എന്ന പ്രസ്താവനയുമായി കെ സി ജോസഫ് രംഗത്തുവന്നത്. ശിശുമരണം കുറക്കാന്‍ മദ്യപാനം കുറയ്ക്കുകയാണ് വേണ്ടത് എന്നും മന്ത്രി തട്ടിവിട്ടിട്ടുണ്ട്.
കഴിഞ്ഞയാഴ്ച കോട്ടയത്തെ പരിപാടിയില്‍ പി സി ജോര്‍ജ്ജിന്റെ കെ സി ജോസഫ് ഇറങ്ങിപ്പോയ സംഭവത്തിലും പഴി മാധ്യമങ്ങള്‍ക്ക് തന്നെ. താന്‍ ഇടയ്ക്ക് പോകുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ് എന്നും രണ്ട് ടി വി ചാനലുകള്‍ കൊടുത്ത തെറ്റായ വാര്‍ത്ത മറ്റ് പത്രങ്ങള്‍ ഏറ്റ് പിടിച്ചതാണെന്നും മന്ത്രി കുറ്റപ്പെടുത്തുന്നു. എന്നാല്‍ താന്‍ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളെ ഖണ്ഡിച്ച പി സി ജോര്‍ജ്ജിനോട് പ്രതിഷേധിച്ച് മന്ത്രി ഇറങ്ങിപ്പോകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications