നിതാഖത്തിനെ എന്തിനാണ് മലയാളി പേടിക്കുന്നത്?

സത്യത്തില്‍ സൗദിയില്‍ നടപ്പിലാക്കുന്ന സ്വദേശിവത്ക്കരണത്തെ കേരളീയര്‍ ഭയക്കേണ്ടതുണ്ടോ എന്ന കാര്യം വിമര്‍ശകരും ഭയാശങ്കയുളളവരും മനസിരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു. സൗദിയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ആവശ്യത്തിന് തൊഴിലാളികളെ എല്ലാക്കാര്യത്തിനും കിട്ടുന്നുണ്ട്. ഇവരില്‍ വലിയൊരുവിഭാഗം തൊഴിലാളികളും മലയാളികളുമാണ്. എന്നാല്‍ കേരളത്തിലെ തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. കേരളത്തില്‍ തൊഴില്‍ എന്നുപറഞ്ഞാല്‍ സര്‍ക്കാര്‍ ജോലി മാത്രമാണ്. സര്‍ക്കാര്‍ ജോലിയൊഴികെ മറ്റെല്ലാ തൊഴിലും എടുക്കാന്‍ മലയാളി ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലും പോകുന്ന സ്ഥിതിയാണ് കണ്ടുവരുന്നത്.
ഗള്‍പില്‍ ഈന്തപ്പനയില്‍ കയറാന്‍ വേണ്ടി രണ്ടുലക്ഷം ഏജന്റിന് കൊടുത്ത് വിമാനം കയറുന്ന മലയാളിക്ക് സ്വന്തം നാട്ടില്‍ തെങ്ങില്‍ കയറാന്‍ അഭിമാനം സമ്മതിക്കില്ല. ഇപ്പോള്‍ ഒരു തെങ്ങില്‍ കയറാന്‍ 20 മുതല്‍ 30 വരെ രൂപയാണ് കേരളത്തില്‍ ഈടാക്കുന്നത്. ഇനി കൃത്യമായി തേങ്ങയിടാന്‍ വേണ്ടി തെങ്ങൊന്നിന് അമ്പതുരൂപ വരെ കൊടുക്കാന്‍ കേരകര്ഷകന് തയ്യാറാണെങ്കിലും തെങ്ങില്‍ കയറാന്‍ ഒറ്റയൊരുത്തന് പോലും തയ്യാറല്ല. പറമ്പ് കിളയ്ക്കുന്നതിന് 400 മുതല്‍ 550 വരെയാണ് കേരളമൊട്ടാകെ കൂലി. അറുനൂറ് കൊടുക്കാമെന്ന് വച്ചാലും ആളെകിട്ടില്ല. അതേസമയം മരുഭൂമിയില്‍ ആടിനെ തീറ്റാനും ഒട്ടകത്തെ മേയ്ക്കാനും ഈ മലയാളിക്ക് യാതൊരു മടിയുമില്ല. ഗള്‍ഫില്‍ മലയാളി വെയില് കൊള്ളും അറബിയുടെ പച്ചത്തെറിയും ചവിട്ടും തുപ്പും അന്തസോടെ ഏറ്റുവാങ്ങും. എന്നാലും നാട്ടില്‍ നാല് കാശുകിട്ടുന്ന ഒരു പണിയും അഭിമാനിയായ മലയാളി ചെയ്യില്ല.
കേരളത്തില്‍ ആശാരിയെ കണികാണാന്‍ കിട്ടില്ല. കൊട്ടുവടിയും ഉളിയും പിടിക്കാന്‍ അറിയുന്നവന് പിറ്റേന്ന് ഗള്ഫിന് കടക്കും. ഡ്രൈവര്‍, പ്ലബര്‍, ഇലക്ട്രീഷ്യന്, മേസ്തിരി, ഹോട്ടല്‍ പണി, മെയ്ക്കാട്(മേസ്തിരിയുടെ സഹായി), തയ്യല്‍, വീട്ടുജോലിക്കാര്‍, ഹോംനഴ്സ്, സെയില്‍സ് മാന്‍, സെയില്‍സ് ഗേള്‍, റബ്ബര്‍ ടാപ്പിംഗ്, ടാറിംഗ്, ചെങ്കല്‍-കരിങ്കല്‍ ക്വാറി തുടങ്ങി ദിവസം അഞ്ഞൂറ് രൂപയ്ക്ക് മുകളില്‍ കൂലി കിട്ടുന്ന ഇടപാടുകളൊന്നും മലയാളി നാട്ടില്‍ ചെയ്യില്ല. സുന്ദരമായി മാസം പതിനയ്യായിരം രൂപ എല്ലാ ചെലവും കഴിഞ്ഞ് നാട്ടില്‍ സമ്പാദിക്കാന്‍ കഴിയുമെങ്കിലും ഗള്‍ഫില്‍ നിന്ന് കിട്ടുന്ന പതിനായിരം രൂപ മാസശമ്പളമാണ് ഇപ്പോഴും മലയാളിയുടെ ഹരം. ഇത് കടുത്ത രോഗം തന്നെയാണ്. ഇതിനുള്ള ചികിത്സ സൗദി ചെയറിയതോതില്‍ തുടങ്ങിവെച്ചെന്ന് മാത്രം. സത്യത്തില്‍ സ്വന്തം നാട്ടില്‍ മേലനങ്ങിപ്പണിയെടുക്കാന്‍ മടിയുള്ള മലയാളിക്ക് നിതാഖത്ത് പോലുള്ള പണി കിട്ടിയാല്‍ മാത്രമേ പഠിക്കൂ.
ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലും കാറും കക്കൂസും കഴുകുന്ന മലയാളി സ്വന്തം നാട്ടില്‍ മേലനങ്ങി ഒരില പോലും എടുക്കില്ല. കേരളത്തില്‍ 30 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. കേരളത്തില്‍ പണിയെടുക്കാന്‍ വരുന്ന ബംഗാളിയും ബീഹാറിയും ഒറീസക്കാരനും രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ പണിത് ദിവസം അഞ്ഞൂറും അറുനൂറും വാങ്ങിപ്പോവുകയാണ്. ഈ തൊഴില്‍ സാഹചര്യം കേരളത്തില്‍ നിലനില്ക്കുമ്പോള് ഗള്‍ഫില്‍ നിന്ന് മടങ്ങിവരുന്നവര്‍ക്ക് വേണ്ടി അലമുറയിടുകയും പ്രകടനം നടത്തുകയുമാണോ രാഷ്ട്രീയക്കാരേ വേണ്ടത്, അതോ നാട്ടില്‍ മേലനങ്ങി പണിയെടുക്കാന്‍ നന്നായൊന്ന് ഉപദേശിക്കുകയാണോ വേണ്ടത്.
കേരളത്തില്‍ ഇപ്പോള്‍ ആവശ്യത്തിലധികം ആളുള്ള പണികള്‍ രാഷ്ട്രീയം, റിയല്‍ എസ്റ്റേറ്റ്, മണല്‍-ക്വാറി മാഫിയ തുടങ്ങി ഒരുതരത്തിലും മേലങ്ങാനിടയില്ലാത്ത, കാശുവാരുന്ന മേഖലകളാണ്. തടയനങ്ങുന്ന, വിയര്‍ക്കുന്ന, കയ്യില്‍ ചെളി പറ്റുന്ന പണികളെടുക്കാന്‍ ഉത്തരേന്ത്യക്കാര്‍ വരണമെന്ന് വാശിപിടിക്കുന്നവര്‍ക്ക് നിതാഖത്ത് ഒരു മുന്നറിയിപ്പ് മാത്രമാണ്.
-
'ദിലീപേട്ടൻ ആ നടന്റെ പേരിൽ എന്നെ കുറേ കളിയാക്കി, മഞ്ജു ചേച്ചിയും അവിടെ ഉണ്ടായിരുന്നു'; കാവ്യ മാധവൻ പറഞ്ഞത് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, രൂപയുടെ കരുത്ത് നേട്ടമായി, ഇന്നത്തെ പവന് വില -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
കൊച്ചി മെട്രോയിൽ ജോലി ഒഴിവുണ്ട്; 2 തസ്തികയിൽ അവസരം.. 2.60 ലക്ഷം വരെ ശമ്പളം..യോഗ്യത അറിയാം -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി












Click it and Unblock the Notifications