നമ്മുടെ ചാണ്ടി ചേട്ടന്‍ മൊബൈല്‍ വാങ്ങുന്നു!

യോഗത്തിനെത്തുന്ന ആരില്‍ നിന്നെങ്കിലും പണം 'കൈ വായ്പയായി' വാങ്ങാനായിരിക്കും പരിപാടി. എന്തിനായിരുന്നു ചാണ്ടിയുടെ ഈ ആദര്‍ശ ജാഡ? എന്നാലോചിച്ച് നോക്കിയിട്ടുണ്ടോ? ഒരു മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാത്ത ആദര്‍ശശാലിയായ മുഖ്യമന്ത്രിയെന്നറിയപ്പെടാനോ?
സോളാര്‍ വിവാദത്തെ തുടര്‍ന്നാണ് ഈ മൊബൈല്‍ വീണ്ടും വില്ലനായത്. പ്രധാനമന്ത്രി വിളിച്ചാലും സോണിയ വിളിച്ചാലും സരിത വിളിച്ചാലും ബിജു വിളിച്ചാലും ഫോണില്‍ കിട്ടുന്നത് ജോപ്പനെ.അല്ലെങ്കില്‍ സലീമിനെ. ഇതൊന്നുമല്ലെങ്കില്‍ ഏതോ ഒരു കുരുവിളയെ. സ്വന്തം നേതാവ് ആന്റണിയ്ക്ക് പഠിയ്ക്കാനാണ് ശ്രമമെങ്കില്‍ ആ വെള്ളം വാങ്ങി വെയ്ക്കുന്നതാണ് നല്ലത്. കാരണം ചാണ്ടിയെങ്ങനെ ഇവിടെ വരെയെത്തിയതെന്ന് ചിന്തിക്കുന്ന ആര്‍ക്കും അദ്ദേഹത്തെ ആദര്‍ശ പുരുഷനായി കാണാന്‍ സാധിക്കില്ല.
വാല്‍ക്കഷണം: ഉര്‍വശീ ശാപം ഉപകാരപ്രദം. ഇനി അക്കിടി പറ്റാതെ നോക്കാം.












Click it and Unblock the Notifications