കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താലും നോന്പും തമ്മില്‍ എന്ത് ബന്ധം?

  • By Soorya Chandran
Google Oneindia Malayalam News

സത്യം പറഞ്ഞാല്‍ ഉപ്പിന്റെ അവസ്ഥയാണ് ഇപ്പോള്‍ മതങ്ങള്‍ക്ക്. കറിയില്‍ ഉപ്പു ചേര്‍ക്കുന്നപോലെയാണ് എല്ലാ കാര്യങ്ങളിലും മതം ചേര്‍ക്കുന്നത്. അടുത്ത വീട്ടിലെ പശു ചത്താലും അങ്ങേ കവലയില്‍ ആക്‌സിഡന്റ് നടന്നാലും അത് മതം ചേര്‍ത്ത് വിളമ്പിയില്ലെങ്കില്‍ ചിലര്‍ക്ക് ദഹിക്കില്ല. ഇതുപോലെത്തന്നെയാണ് 2013 ജൂലായ് 10 നടക്കുന്ന ഹര്‍ത്താലും

മുസ്ലീങ്ങള്‍ക്കെതിരെ കരുത്തിക്കൂട്ടിയുള്ള പടപ്പുറപ്പാടിന്റെ ഭാഗമാണ് ഹര്‍ത്താലെന്ന് ഒരു കൂട്ടര്‍ മുറവിളി കൂട്ടിത്തുടങ്ങി. റംസാന്‍ ഒന്നിന് തന്നെ ഇങ്ങനെ ഒരു ഹര്‍ത്താല്‍ നടത്തിയാല്‍ പിന്നെ അതിനെ മുസ്ലീം വിരുദ്ധം എന്നല്ലാതെ എന്ത് വിളിക്കും എന്നാണ് ചില ആസ്ഥാന മതപണ്ഡിതരുടേയും ഫേസ്ബുക്ക് കൂലിയെഴുത്തുകാരുടേയും ചോദ്യം.

Ramzan and Harthal

സത്യത്തില്‍ റംസാന്‍ ഒന്നിന് ഹര്‍ത്താല്‍ നടത്തിയാല്‍ എന്താ പ്രശ്‌നം. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ ഹര്‍ത്താല്‍ നടത്തിയാല്‍ മുറിഞ്ഞുപോകുന്നതാണോ കേരളത്തിലെ ദീനി ബോധമുള്ള മുസ്ലീങ്ങളുടെ നോമ്പ്.

ശരിക്കും നോമ്പെടുക്കുന്നവര്‍ക്ക് ഹര്‍ത്താലല്ല ബന്ദ് വന്നാലും ഒന്നുമില്ല. പക്ഷേ മുസ്ലീങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും തലയില്‍ എടുത്ത് വച്ചിരിക്കുന്ന മുസ്ലീം ലീഗിലെ ചിലര്‍ക്ക് ഹര്‍ത്താല്‍ വല്യ പ്രശ്‌നമാണ്.

രാവിലെ ആറിന് തുടങ്ങുന്ന ഹര്‍ത്താല്‍ വൈകീട്ട് ആറിന് തീരും. അതിനിടക്ക് നോമ്പെടുക്കുന്നവരെ ഈ ഹര്‍ത്താല്‍ മാരണം എങ്ങനെ വലക്കുമെന്ന ചോദ്യത്തിന് മാത്രം എവിടെ നിന്നും ഉത്തരം കിട്ടുന്നില്ല. ചിലപ്പോള്‍ ഈ പ്രശ്‌നം ഉന്നയിക്കുന്നവര്‍ക്ക് പകല്‍ വേറെ എന്തെങ്കിലും ഒക്കെ ഇടപാട് നടത്താനുണ്ടാകുമെന്ന് ചിലരൊക്കെ പറയുന്നുണ്ട്. സത്യമെന്താണെന്ന് പടച്ചോന് മാത്രം അറിയാം.

സത്യത്തില്‍ എന്തിനാണീ ഹര്‍ത്താല്‍ എന്ന പോലും മനസ്സിലാക്കാതെയാണ് പോത്ത് ബിരിയാണിയുടെ ആള്‍ക്കാര്‍ വാളെടുക്കുന്നത് എന്ന് തോന്നിപ്പോകും. എല്ലാത്തിനും ആ സരിതയേയും ശാലു മേനോനേയും പറഞ്ഞാല്‍ മതി. ഈ രണ്ട് സുന്ദരിക്കോതകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഈ സോളാറൊക്കെ ഇത്ര വലിയ പ്രശ്‌നമാകുമായിരുന്നോ...?

എന്തായാലും ഫേസ്ബുക്കില്‍ യുദ്ധം തുടങ്ങിക്കഴിഞ്ഞു. സ്വതേ മതവിരുദ്ധരായ മാര്‍ക്‌സിസ്റ്റുകളും കമ്യൂണിസ്റ്റുകളും നയിക്കുന്ന ഇടതുപക്ഷം മുസ്ലീങ്ങളെ ആക്രമിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയെന്നാണ് ലീഗ് കൂട്ടാളികളുടെ ആക്ഷേപം. മലപ്പുറത്തിനെതിരെ ആക്ഷേപം ഉന്നയിക്കല്‍ മാത്രം പണിയായി നടന്ന വി.എസ് ഇപ്പോള്‍ നോമ്പിനും തടയിട്ടു എന്നും പറയുന്നവരുണ്ട്. വി.എസിന്റെ തൊട്ടടുത്ത് ഗ്രനേഡ് വീണ് പൊട്ടിയതാണല്ലോ ഇപ്പോള്‍ ഇത്രേം വല്യ ഹര്‍ത്താലിന്റെ കാരണങ്ങളില്‍ ഒന്ന്.

ഇസ്ലാമിന്റയും ലീഗിന്റെയും ചരിത്രമറിയാത്തവരാണ് ഇപ്പോള്‍ ഹര്‍ത്താലിനെതിരെ വാളെടുക്കുന്നതെന്ന് ചരിത്ര ബോധം ആവശ്യത്തിലധികമുള്ള സിപിഎം അനുഭാവികള്‍ പറയുന്നു. ബദര്‍ യുദ്ധം തുടങ്ങിയത് തന്നെ ഒരു റംസാന്‍ മാസത്തിലല്ലേ എന്നാണ് ചോദ്യം. പിന്നെയുമുണ്ട് ഉപ ചോദ്യങ്ങള്‍... 1980 ല്‍ മുസ്ലീം ലീഗ് ഒരു കളക്ടറേറ്റ് മാച്ച് നടത്തിയിരുന്നു. അന്ന് നടന്ന അക്രമത്തില്‍ മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇത് നടന്നതും ഒരു റംസാന്‍ വ്രത കാലത്തായിരുന്നു. 1980 ല്‍ ലീഗ് സമരം നടത്തിയെങ്കില്‍ 2013 ല്‍ എല്‍ഡിഎഫ് ഒരു ഹര്‍ത്താലെങ്കിലും നടത്തണ്ടേ...?

ഈ ഹര്‍ത്താലുകൊണ്ട് ബുദ്ധിമുട്ട് മുസ്ലീങ്ങള്‍ക്കല്ല, മറ്റ് മതസ്ഥര്‍ക്കാണെന്നാണ് വേറൊരു വാദം. മൂന്ന് നേരം ഉണ്ടുറങ്ങിക്കഴിയുന്ന അന്യ മതക്കാര്‍ക്ക് തലയില്‍ ഇടിവെട്ട് ഏറ്റതുപോലെയായി ഹര്‍ത്താല്‍. ഹോട്ടലും ചായക്കടയുമൊന്നും തുറക്കാത്തിനാല്‍ പാവങ്ങള്‍ പട്ടിണി കിടക്കേണ്ട ഗതികേടാണ്.

എന്തായാലും മുസ്ലീം ലീഗിന്റെ സമുദായ സ്‌നഹമൊന്നുമല്ല ഇപ്പോള്‍ ഹര്‍ത്താലിനെതിരെയുള്ള ആക്രോശങ്ങളുടെ ചേതോ വികാരം. പ്രശ്‌നങ്ങളൊക്കെ ഉണ്ടെങ്കിലും യുഡിഎഫിനെ സംരക്ഷിക്കേണ്ട ബാധ്യത ലീഗിനുണ്ട് എന്ന് തന്നെയാണ് പാണക്കാട്ട് സാമ്രാജ്യത്തിലെ ഭരണ വംശം ഇപ്പോഴും വിശ്വിക്കുന്നതത്രെ. വേറൊന്നും പറഞ്ഞ് നില്‍ക്കാന്‍ പറ്റാത്തുതുകൊണ്ട് അല്‍പം മതം ചേര്‍ത്തുനോക്കിയതാവാനാണ് വഴി. മതമാകുമ്പോള്‍ അതിന് കമ്യൂണിസ്‌റ്റെന്നോ ഉമ്മന്‍ ചാണ്ടിയെന്നോ സരിതയെന്നോ വ്യത്യാസമില്ലല്ലോ. അതങ്ങ് ആളിക്കത്തിക്കോളും.

English summary
The Indian Union Muslim League raised a religious issue about the Kerala hartal on the First day of Ramzan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X