Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരുമങ്ങനെ ഒറ്റക്ക് മദ്യവിരുദ്ധനാകണ്ട

ഈ വിവരണത്തിന് സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുമായോ ഇപ്പോള്‍ നടക്കുന്ന ബാര്‍ ലൈസെന്‍സ് വിവാദവുമായോ എന്തെങ്കിലും ബന്ധം തോന്നുകയാണെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രമാണ്.

പണ്ട് പണ്ട്... വളരെ പണ്ട്, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും മുമ്പ് ഒരു ഗ്രാമമുണ്ടായിരുന്നു. കിനാശ്ശേരി എന്നായിരുന്നു ആ ഗ്രാമത്തിന്റെ പേര്. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് അന്നൊരു സ്വപ്‌നമുണ്ടായിരുന്നു.... മദ്യ വിമുക്തമായ ഒരു കിനാശ്ശേരി... അതായിരുന്നു ഗാന്ധിജി കണ്ട് സ്വപ്‌നം.

എന്തുകൊണ്ടാണ് ഇതിപ്പോള്‍ ഇവിടെ പറയുന്നത് എന്നോര്‍ത്ത് ആരും വ്യാകുലപ്പെടണ്ട. അന്ന് ഗാന്ധിയാണെങ്കില്‍, പണ്ട് ഗാന്ധിജി പ്രവര്‍ത്തിച്ചിരുന്നു എന്ന് പറയുന്ന ആള്‍ക്കൂട്ടത്തിന്റെ ധീരനായ ഒരു നേതാവും ആ സ്വപ്‌നം ദൈവത്തിന്റെ സ്വന്തം നാട്ടിലിരുന്ന് കാണുന്നുണ്ട്.

Liquor

പക്ഷേ സ്വപ്‌നം കണ്ടതുകൊണ്ട് മാത്രം കാര്യമില്ലല്ലോ. കാര്യം നടക്കണമെങ്കില്‍ കയ്യില്‍ അധികാരം വേണം. പാര്‍ട്ടിയുടെ ചെങ്കോലും കിരീടവും ഒക്കെ കയ്യില്‍ ഭദ്രമായുണ്ടെങ്കിലും ഭരിക്കുന്നവരെ നിയന്ത്രിക്കാന്‍ അതൊന്നും പോരാത്ത സ്ഥിതിയാണ്. പണ്ട്, കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ ഇന്ന് സ്ഥിതി ഇത്തിരി മാറിയിട്ടുണ്ട്. മദ്യം വിറ്റും ഖജനാവ് നിറക്കണം എന്നാണ് ഭരണ വര്‍ഗ്ഗത്തിന്റെ ചിന്ത.

അങ്ങനെയൊരു ചിന്ത വന്നതില്‍ കുറ്റം പറയാന്‍ പറ്റില്ല. അരി വാങ്ങിക്കുന്നതിനേക്കാള്‍ പണം മലയാളി മദ്യം വാങ്ങാന്‍ ചെലവാക്കുന്നുണ്ടെങ്കില്‍ പിന്നെ മദ്യം തന്നെ വില്‍ക്കണ്ടേ.

മദ്യപരുടെ സ്വന്തം നാടാണ് കേരളമെങ്കിലും , മദ്യത്തിനെതിരെ നില്‍ക്കുന്നവര്‍ക്ക് ഇവിടെ നല്ല ഡിമാന്റ് ആണ്. ജനസംഖ്യയില്‍ പാതിയോളം വരുന്ന സ്ത്രീകളും മദ്യവിരുദ്ധരാണ്. അപ്പോള്‍ തങ്ങളുടെ കൂട്ടത്തില്‍ ഒരാള്‍ മാത്രം മദ്യ വിരുദ്ധനായി പേരെടുത്താല്‍ അത് അംഗീകരിക്കാന്‍ പറ്റുമോ...?

ഈ ഭരണം ഭരണം എന്ന് പറയുന്ന സംഗതി അത്ര എളുപ്പമുള്ളതൊന്നുമല്ല. കൂടെ കിടക്കുന്നവനേ രാപ്പനി അറിയൂ. അതുകൊണ്ടാണ് എക്‌സൈസ് ഭരിക്കുന്നയാളെ പിന്തുണച്ചുകൊണ്ട് ഭരണ സാരഥി തന്നെ രംഗത്തെത്തുന്നത്.

എന്തായാലും, ബാറ് തന്നെ പൂട്ടണം എന്ന് പറഞ്ഞിരുന്ന ആദര്‍ശ ധീരന്‍ ഇപ്പോള്‍ രണ്ട് സ്റ്റാറുള്ള ബാറുകള്‍ക്ക് ലൈസെന്‍സ് കൊടുക്കാമെന്ന് വരെ എത്തിയിട്ടുണ്ട്. എന്നാല്‍ ഭരണ സാരഥിക്ക് സ്റ്റാറുള്ള ബാറുകള്‍ തന്നെ വേണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+