50 വയസ്സായിട്ടും ദിലീപിന്റെ മുടി നരക്കാത്തതെന്ത്.. അതും പോലീസ് അന്വേഷിക്കട്ടെ.. ഇവരും പെടും, ഉറപ്പ്!

  • Posted By: Kishor
Subscribe to Oneindia Malayalam

കാര്യം അയലത്തെ വീട്ടിലെ ചെക്കൻ എന്നൊക്കെയാണ് സ്വയം പറയുന്നതെങ്കിലും സർട്ടിഫിക്കറ്റുകൾ പ്രകാരം ജനപ്രിയ നായകൻ ദിലീപിന് വയസ്സ് 50 ആയി. ആയി എന്ന് പറയാറായിട്ടില്ല, ഉടനെ ആകും. നിലവിൽ 49 കഴിഞ്ഞു. 1967 ഒക്ടോബർ 27നാണ് ദിലീപ് ജനിച്ചത്.

ഒടുവിൽ മോദി സർക്കാർ വാക്ക് പാലിക്കുന്നു.. പെട്രോൾ @ 50 രൂപ... പക്ഷേ സംസ്ഥാനങ്ങളും സഹകരിക്കണം!!

ദിലീപിന്റെ വയസ്സല്ല ഇവിടെ കാര്യം. അത് ദിലീപിന്റെ മുടിയാണ്. മുടി നരച്ചിട്ടില്ല. അപ്പോൾ താടിയോ. താടിയും നരച്ചിട്ടില്ല. ആരാണ് ഈ കണ്ടുപിടുത്തം നടത്തിയത് എന്നല്ലേ, അത് ജനതാദൾ യുനൈറ്റഡിന്റെ സംസ്ഥാന സെക്രട്ടറിയായ ആനി സ്വീറ്റിയാണ്.

മുടി നരക്കാത്ത ദിലീപ്

മുടി നരക്കാത്ത ദിലീപ്

ദിലീപിന്റെ മുടി നരക്കാത്തത് എന്തുകൊണ്ടെന്ന് പോലീസ് അന്വേഷിക്കണമെന്ന് കൂടി വക്കീലായ ആനി സ്വീറ്റി ആവശ്യപ്പെടുന്നു. മുടി നരക്കാത്തതല്ല, മുടി നരച്ചതാണെങ്കിൽ അത് വെളുപ്പിച്ചതാണോ എന്നാണ് ആനി സ്വീറ്റിക്ക് അറിയേണ്ടത്. ആനി സ്വീറ്റിയുടെ സംശയങ്ങൾ ഇതാ ഇങ്ങനെയാണ്.

ജയിലിൽ ഡൈയടി ഉണ്ടോ

ജയിലിൽ ഡൈയടി ഉണ്ടോ

അമ്പത് വയസ്സായിട്ടും ദിലീപിന് ശരിക്കും മുടി നരക്കാത്തതാണോ. അതോ നരച്ച മുടി കറുപ്പിക്കാൻ ദിലീപിന് ജയിലിൽ മേക്കപ്പ് മാനുണ്ടോ. ആരാണ് ദിലീപിന് മുടി കറുപ്പിക്കാനുള്ള ഡൈ കൊണ്ടുകൊടുക്കുന്നത്. ജയിലിൽ ദിലീപിന് സഹായികള്‍ ഉണ്ടെന്ന പരാതികൾ സത്യമാണോ.

മുഖ്യമന്ത്രി ഇടപെടണം

മുഖ്യമന്ത്രി ഇടപെടണം

സ്ത്രീ വിരുദ്ധ കുറ്റങ്ങൾ ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന ആളാണ് ദിലിപ്. ദിലിപ് ജയിലിൽ കിടക്കുന്നത് ബലാത്സംഗക്കുറ്റത്തിന് ഗൂഡാലോചന നടത്തിയെന്ന ആരോപണത്തിലാണ്. അങ്ങനെയുള്ള ദിലീപിന് അനർഹമായ സൗകര്യങ്ങൾ ജയിലിൽ കിട്ടുന്നില്ല എന്ന് മുഖ്യമന്ത്രി തന്നെ ഉറപ്പുവരുത്തണമെന്നും ആനി സ്വീറ്റി പറയുന്നു.

എങ്ങനെ തോന്നി

എങ്ങനെ തോന്നി

മരിച്ചുപോയ അച്ഛന്റെ ശ്രാദ്ധകർമങ്ങൾക്കായി പുറത്തിറങ്ങാൻ ദിലീപിനെ കോടതി അനുവദിച്ചിരുന്നു. രണ്ട് മാസത്തോളം ജയിലിൽ കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപിന്റെ മുടിയും താടിയും നരക്കാതിരുന്നത് കാഴ്ചക്കാരിൽ ചിലരെ അത്ഭുതപ്പെടുത്തി പോലും. ഇത്രയും പ്രായമായിട്ടും നരക്കാത്തയാളെന്ന് അത്ഭുതത്തോടെ ആരൊക്കെയോ പറയുകയും ചെയ്തിരുന്നത്രെ.

ഇങ്ങനെയൊക്കെ തള്ളാമോ

ഇങ്ങനെയൊക്കെ തള്ളാമോ

കാര്യമെന്തൊക്കെ പറഞ്ഞാലും ദിലീപ് ഒരു സിനിമാ നടനാണ്. ദിലീപിനെക്കാളും പ്രായമുള്ള എത്രയോ നടന്മാർ നരക്കാതെ ഇതിലും ചുള്ളന്മാരായി ഇവിടെയൊക്കെ ഉണ്ട്. ഇവരിൽ പലർക്കും ദിലീപിനെക്കാൾ മുടി പോലുമുണ്ട് എന്നതാണ് സത്യം. ഇല്ലാത്തവർ വിഗ്ഗ് വെക്കുന്നു. ഇതൊക്കെ ഇത്ര ചർച്ച ചെയ്യേണ്ട കാര്യമുണ്ടോ എന്ന് ചോദിച്ചാൽ പോലും തെറ്റില്ല.

മമ്മൂട്ടിയുടെ നര

മമ്മൂട്ടിയുടെ നര

മലയാള സിനിമയിലെ ഏറ്റവും പ്രായം കൂടിയ നായകന്മാരിൽ ഒരാളാണ് മമ്മൂട്ടി. കേരളത്തോളം വയസ്സുണ്ട് മമ്മൂട്ടിക്ക്. മമ്മൂട്ടിയുടെ സഹപ്രായക്കാരനായ രജനീകാന്തൊക്കെ വെള്ളമുടിയുമായി നടക്കുമ്പോൾ മമ്മൂട്ടിയുടെ ഒരു മുടി പോലും നരച്ചതായി കാണാൻ കിട്ടില്ല. ഡൈ ചെയ്യുന്നതാണോ എന്ന് ചോദിച്ചാൽ ഉത്തരമില്ല കേട്ടോ. പക്ഷേ സ്ക്രീനിൽ മമ്മൂട്ടി നരക്കാത്തവനാണ്.

മോഹൻലാലിൻറെ മുടി

മോഹൻലാലിൻറെ മുടി

മമ്മൂട്ടിയുടെ കാര്യത്തിൽ മുടി കറുത്തതോ വെളുത്തതോ എന്ന് മാത്രമേയുള്ളൂ സംശയം. എന്നാൽ മോഹൻലാലിന്‌റെ കാര്യത്തിലാകട്ടെ മുടി ഉണ്ടോ എന്ന് തന്നെ സംശയമാണ്. മോഹൻലാലിന്റെ വിഗ്ഗിനെ കളിയാക്കിയവരിൽ സാക്ഷാൽ സുകുമാർ അഴീക്കോട് വരെയുണ്ട് എന്നതാണ് രസകരമായ കാര്യം. ഒരു കാര്യം ഉറപ്പാണ്, തൊണ്ണൂറുകളിലെ സ്ക്രീനിലെ മോഹൻലാലിനെക്കാൾ മുടിയുണ്ട് 2017ലെ മോഹൻലാലിന്.

ജയറാം സേഫാണ്

ജയറാം സേഫാണ്

ഹെയർസ്റ്റൈലിന്റെ കാര്യത്തില്‍ മലയാളത്തിലെ തലയാണ് ജയറാം. സാൾട്ട് ആൻഡ് പെപ്പർ. മുടി മാത്രമല്ല താടിയും ജയറാം കറുപ്പിക്കാനൊന്നും മിനക്കെടാറില്ല. സത്യ, അച്ചായൻസ് തുടങ്ങിയ ചിത്രങ്ങളിൽ ജയറാമിന്റെ ഗെറ്റപ്പ് ഇങ്ങനെയായിരുന്നു ഇത് കൊണ്ട് പടത്തിന് വലിയ മെച്ചമൊന്നും ഉണ്ടായില്ല എന്ന് മാത്രം...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Actress abduction case: Now discussionon Dileep hair.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്