Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ സുരേന്ദ്രന് അഡ്വ ജയശങ്കര്‍ രാഖി കെട്ടി

ഒരു ആണിന് മറ്റൊരു ആണിന്റെ സഹോദരിയാകാന്‍ പറ്റുമോ...? നിലവില്‍ ഇന്ത്യയിലെ സമൂഹിക-രാഷ്ട്രീയ-ശാസ്ത്രീയ കാലാവസ്ഥയില്‍ അത് നടക്കാനും നടക്കാതിരിക്കാനും സാധ്യതയുണ്ട്.

രക്ഷാബന്ധന്‍ എന്ന് പറഞ്ഞാല്‍ സഹോദരി സഹോദരന്റെ കയ്യില്‍ രാഖി കെട്ടുന്ന ഏര്‍പ്പാടാണ്. എന്നാല്‍ ഒരു സഹോദരന്‍ അങ്ങോട്ടും, മറ്റേ സഹോദരന്‍ ഇങ്ങോട്ടും കെട്ടുന്നതിനെ രക്ഷാബന്ധനെന്ന് വിളിക്കാന്‍ പാടുണ്ടോ എന്നറിയില്ല.

ഇന്ത്യയിലെ ഏറ്റവും പഴയ വിപ്ലവ പാര്‍ട്ടികളില്‍ ഒന്നാണ് സിപിഐ. ബിജെപിയെ വര്‍ഗ്ഗീയ ഫാസിസ്റ്റ് പാര്‍ട്ടി എന്നേ കമ്യൂണിസ്റ്റുകാര്‍ പറയാറുള്ളു. അപ്പോള്‍ പിന്നെ ഒരു സിപിഐക്കാരന് ബിജെപിയുമായി രാഖി കെട്ടി സാഹോദര്യം ഉണ്ടാക്കാന്‍ പാടുണ്ടോ എന്നൊന്നും ചോദിക്കരുത്.

ആര്‍എസ്എസ്സിന്റെ പരിപാടി, കെ സുരേന്ദ്രനൊപ്പം മുഖ്യാതിഥി സിപിഐക്കാരനെന്ന് സ്വയം വിശേഷിപ്പിക്കുകയും നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകനെന്ന് ചാനലുകള്‍ അവതരിപ്പിക്കുകയും ചെയ്യാറുള്ള അഡ്വ ജയശങ്കര്‍. ജയശങ്കര്‍ സുരേന്ദ്രന് രാഖി കെട്ടിക്കൊടുക്കുന്നു, സുരേന്ദ്രന്‍ ജയശങ്കറിന് ഇങ്ങോട്ട് വേറെ രാഖി കെട്ടുന്നു... ഫേസ്ബുക്കില്‍ ഇപ്പോള്‍ ഇതാണ് ചര്‍ച്ച.

സിപിഎം വിമര്‍ശകന്‍

സിപിഎം വിമര്‍ശകന്‍

സിപിഎമ്മിനേയും പിണറായി വിജയനേയും അതിരൂക്ഷമായ രീതിയില്‍ വിമര്‍ശിക്കുന്നതാണ് ജയശങ്കറിന്റെ രീതി. താന്‍ സിപിഐ പാര്‍ട്ടി അംഗമാണെന്നാണ് ഇദ്ദേഹത്തിന്റെ അവകാശ വാദം.

അപ്പോള്‍ ഈ രാഖിയോ

അപ്പോള്‍ ഈ രാഖിയോ

സിപിഐ അംഗമായിരിക്കെ ബിജെപിക്കാരുടെ പരിപാടിയില്‍ പങ്കെടുത്ത് ബിജെപി നേതാവിന് രാഖി കെട്ടിക്കൊടുക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് ഫേസ്ബുക്ക് സഖാക്കളുടെ ചോദ്യം.

സഹോദരനും സഹോദരനും

സഹോദരനും സഹോദരനും

കെ സുരേന്ദ്രനും അഡ്വ ജയശങ്കറും പരസ്പരം രാഖി കെട്ടുന്ന ചിത്രങ്ങള്‍ സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഇട്ടിട്ടുണ്ട്. സഹോദരി സഹോദരന്റെ കയ്യിലല്ലേ രാഖി കെട്ടുക എന്നാണ് ചില വിരുതന്‍മാരുടെ സംശയം. ആരാണിതില്‍ സഹോദരിയെന്നും ചിലര്‍ ചോദിക്കുന്നു.

ജയശങ്കറിന്റെ രാഷ്ട്രീയം

ജയശങ്കറിന്റെ രാഷ്ട്രീയം

സിപിഐക്കാരനാണെന്ന് പറയുന്ന ജയശങ്കറിന്റെ യഥാര്‍ത്ഥ രാഷ്ട്രീയം ഇതോടെ വ്യക്തമായെന്നാണ് മറ്റ് ചില ഫേസ്ബുക്ക് സഖാക്കള്‍ പറയുന്നത്.

ആ.ഭാ.സം

ആ.ഭാ.സം

ആര്‍ഷഭാരത സംസ്‌കാരത്തിന്റെ ഭാഗമായ രക്ഷാബന്ധന്‍ കെട്ടുന്നതില്‍ ആര്‍ക്കാണ് പ്രശ്‌നം എന്ന ഭീഷണി കലര്‍ന്ന ചോദ്യവുമായി ഫേസ്ബുക്കിലെ സംഘി ഗ്രൂപ്പുകളും രംഗത്തെത്തിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+