കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിശ്വാസികള്‍ കല്ലെറിയുന്നു- അബ്ദുള്ളക്കുട്ടി

  • By Soorya Chandran
Google Oneindia Malayalam News

സരിത ബലാത്സംഗത്തിന് കേസ് കൊടുത്തതിന് ശേഷം പഴയ സഖാവ് അബ്ദുള്ളക്കുട്ടിയെ കാണാനേ ഇല്ല. അതിനിടക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഒന്ന് കൈവക്കാന്‍ ശ്രമിച്ചപ്പോഴാണ് വാര്‍ത്തകളില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്.

ഏതാണ്ട് ഒരു ഒളിവുജീവിതം നയിക്കുന്ന അബ്ദുള്ളക്കുട്ടി ഇപ്പോള്‍ ഫേസ്ബുക്ക് വഴിയാണ് ജനങ്ങളോട് സംവദിക്കുന്നത്. 'അവിശ്വാസികള്‍ എന്നെ കല്ലെറിയുന്നു. പാപികളുടെ സര്‍വ്വ നാശം സുനിശ്ചിതമാണ്. സത്യം ഒരുനാള്‍ കറുപ്പ് മറമാറ്റി പുറത്ത് വരും' ... ഏറ്റവും ഒടുവില്‍ അബ്ദുള്ളക്കുട്ടിയുടെ വാളില്‍ പതിച്ച പോസ്റ്റ് ഇതാണ്. യേശുക്രിസ്തുവിന്റെ ചിത്രങ്ങള്‍ക്കൊപ്പം സ്വന്തം ചിത്രവും കൊടുത്തിട്ടുണ്ട്.

AP Abdullakkutty

എന്നാല്‍ അതിന് മുമ്പ് കണ്ണൂര്‍ സിപിഎമ്മില്‍ ഉയര്‍ന്ന അവിഹിതാരോപണമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രധാന ചര്‍ച്ച. എംവി ജയാരജനെതിരെ പോസ്റ്ററുകള്‍ ഉയര്‍ന്നപ്പോള്‍ അബ്ദുള്ളക്കുട്ടി ഇങ്ങനെ എഴുതി, ' പെരളശ്ശേരിയില്‍ സദാചാര ക്ലാസ്സ്... സ്‌പോണ്‍സേര്‍ഡ് ബൈ എംവി ജയരാജന്‍.'

ഏതിന് ശേഷവും ജയരാജനെതിരെയുള്ള വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതും പോസ്റ്റ് ചെയ്യുന്നതും അബ്ദുള്ളക്കുട്ടി പതിവാക്കി. അതിനിടെ ചില രസികന്‍മാരുടെ ചോദ്യങ്ങള്‍ ഫേസ്ബുക്കില്‍ പാറി നടന്നു. ബലാത്സംഗ കേസിലെ പ്രതി അവിഹിത ബന്ധത്തിലെ നായകനെ കളിയാക്കുന്നോ എന്നായിരുന്നു ചോദ്യം...

എന്തായാലും അബ്ദുള്ളക്കുട്ടിക്കെതിരെ ഇതുവരെ പരാതി മാത്രമേ കിട്ടിയിട്ടുള്ളൂ. പരാതിക്കാരി മൊഴി നില്‍കിയിട്ടില്ല. ജയരാജന്‍ സഖാവിനെതിരെ പരാതി പോലും ഇല്ല.

English summary
AP Abdullakkutty's Facebook posts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X