കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വണ്ടി ചോദിച്ചപ്പോള്‍ ഡംഭ്? ഒടുവില്‍ കളക്ടര്‍ ബ്രോ പിടിച്ചെടുത്തു... തിരഞ്ഞെടുപ്പുകാലമാണേ

  • By ഷാ ആലം
Google Oneindia Malayalam News

സംഗതി നിങ്ങള് നഗരപിതാവോ മാതാവോ ഒക്കെയായിരിക്കും. പക്ഷെ, പൊതുആവശ്യം വന്നാല്‍ നിങ്ങള്‍ ഇതൊന്നുമല്ല, അല്ലേയല്ല. പ്രത്യേകിച്ചും തിരഞ്ഞെടുപ്പുകാലത്ത്. തിരഞ്ഞെടുപ്പു കാലമായാല്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നതെന്തോ, അതങ്ങതു കൊടുത്തേക്കണം. ഇല്ലേല്‍ പണിയാവും. പുതിയ മുനിസിപ്പാലിറ്റിയായ ഫറോക്കിലെ നഗരസഭാധ്യക്ഷയ്ക്കു പറ്റിയപോലെ...

അധ്യക്ഷയോട് വാഹനം കളക്ടറേറ്റിലെത്തിക്കാന്‍ ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു. നഗരമാതാവ് വിലസുന്നത് നഗരസഭയുടെ നല്ല പുതുപുത്തന്‍ മഹീന്ദ്ര എക്സ് യുവിയില്‍. കളക്ടറുടെ നിര്‍ദേശം ആള്‍ക്കത്ര പിടിച്ചില്ല. നല്ല വണ്ടി കളക്ടറേറ്റില്‍ കൊടുത്താല്‍ പിന്നെ നമ്മളെങ്ങനെ ഊരുചുറ്റും! അതിനാല്‍, ഓഫിസിലെ പഴയ വാഹനം അയച്ച് തല്‍ക്കാലത്തേയ്ക്കങ്ങ് അഡ്ജസ്റ്റ് ചെയ്തു.

Mahindra XUV

പോരേ പൂരം..! കളക്ടറുണ്ടോ വെറുതേയിരിയ്ക്കുന്നു!!! ഉടന്‍ ഇറങ്ങി ഇണ്ടാസ്. വാഹനം പിടിച്ചെടുക്കാന്‍. അങ്ങനെ ചൊവ്വാഴ്ച വൈകിട്ടോടെ കളക്ടറേറ്റ് വെഹിക്കിള്‍ സെല്‍ ഓഫിസര്‍ പി ബാലാമണിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ പരിവാരങ്ങള്‍ ഫറോക്ക് നഗരസഭാ കാര്യാലയത്തിലേയ്‌ക്കെത്തി. പക്ഷെ, വാഹനം അവിടെ ഉണ്ടായിരുന്നില്ല. ഇതോടെ കളക്ടറുടെ ഉത്തരവിന്റെ പകര്‍പ്പ് ഉദ്യോഗസ്ഥര്‍ ഫറോക്ക് പൊലീസിനു കൈമാറി.

എസ്‌ഐ വിപിന്‍ കെ വേണുഗോപാല്‍ നഗരസഭാധ്യക്ഷയെ വിളിച്ച് കാര്യം പറഞ്ഞു. വാഹനം പിടിച്ചെടുക്കാന്‍ ഉത്തവിറങ്ങിയിട്ടുണ്ടെന്നും ദയവായി സഹകരിക്കണമെന്നും. താനൊരു പരിപാടിയിലാണെന്നും വാഹനം സ്‌റ്റേഷനിലേയ്ക്ക് അയച്ചോളാമെന്നുമായി അധ്യക്ഷ. അങ്ങനെ ഫറോക്ക് സ്‌റ്റേഷനിലെത്തിച്ച വാഹനം പൊലീസുകാര്‍ ആര്‍ഭാടപൂര്‍വം കളക്ടറേറ്റിലെ വെഹിക്കിള്‍ സെല്ലിനു കൈമാറി..!!

English summary
Assembly Election 2016: District Collector seized vehicle of Feroke Municipality Chairperson
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X