കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയില്‍ നിന്ന് രക്ഷ നേടാന്‍ 28,000 പേരുടെ കൂട്ടായ്മ തുടങ്ങിയാലോ!

  • By Soorya Chandran
Google Oneindia Malayalam News

ഇത് കൂട്ടായ്മകളുടെ കാലമാണല്ലോ... നില്‍പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഫേസ്ബുക്ക് കൂട്ടായ്മ, സദാചാര പോലീസിനെതിരെ ചുംബന കൂട്ടായ്മ... കൂട്ടായ്മകള്‍ അങ്ങനെ പോവുകയാണല്ലോ...

എന്നാല്‍ ഇനി മലയാളികള്‍ വലിയൊരു വാട്‌സ് ആപ്പ് കൂട്ടായ്മകൂടി ഉണ്ടാക്കേണ്ടിവരും എന്നാണ് തോന്നുന്നത്. ഒരു പക്ഷേ കേരളത്തിലെ വാട്‌സ് ആപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടായ്മയാകും അത്.

സംഭവം മറ്റൊന്നുമല്ല, സരിത എസ് നായരുടേതെന്ന പേരില്‍ പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ ഷെയര്‍ ചെയ്തവരുടെ കാര്യമാണ് പറയുന്നത്. വീഡിയോ പുറത്ത് വിട്ടവരല്ലത്രെ ഇപ്പോള്‍ സരിതയുടെ ലക്ഷ്യം. അത് കാണുകയും സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തവരെ പിടിക്കാനാണ് പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നീതി നിഷേധത്തിനെതിരെ മലയാളികള്‍ ഇങ്ങനെ ഒരു കൂട്ടായ്മ ഉണ്ടാക്കിയാല്‍ അതില്‍ എന്താണ് തെറ്റെന്ന് ആരും ചോദിച്ചുപോകും!!!

ഒരു സിനിമയുടെ വ്യാജ സിഡി ഉണ്ടാക്കിയവനാണോ , വ്യാജ സിഡി ഇട്ട് സിനിമ കണ്ടവനാണോ വലിയ കുറ്റവാളി... പുത്തന്‍ സിനിമയെ യൂട്യൂബില്‍ അപ് ലോഡ് ചെയ്തവനാണോ അതോ ഇന്റര്‍നെറ്റ് വഴി സിനിമ കണ്ടവനാണോ വലിയ കുറ്റവാളി...പോലീസിന് പിടിക്കാനെളുപ്പം രണ്ട് കേസിലും രണ്ടാമന്‍മാരെയാണ്.

Saritha FB 4

ഏതാണ്ട് ഇതുപോലെയാണ് ഇപ്പോള്‍ സരിതദൃശ്യങ്ങളുടേയും സ്ഥിതി. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളല്ലേ ആദ്യത്തെ കുറ്റവാളി, പിന്നീട് അത് മനപ്പൂര്‍വ്വം പ്രചരിക്കാന്‍ വേണ്ടി വാട്‌സ് ആപ്പിലൂടെ പുറത്ത് വിട്ടവനല്ലേ രണ്ടാമത്തെ കുറ്റവാളി.. അതിനെല്ലാം ശേഷമല്ലേ അത് കണ്ടവരുടെ കാര്യം വരൂ...

എന്നാല്‍ സരിതയുടെ കാര്യത്തില്‍ ഇങ്ങനെയൊന്നുമല്ല കെട്ടോ കാര്യങ്ങള്‍... വീഡിയോ പുറത്ത് വിട്ടവരെ കിട്ടിയില്ലെങ്കിലും കണ്ട് സുഖിച്ചവരെ കിട്ടിയാല്‍ മതി. എന്തിനും ഏതിനും ഫേസ്ബുക്കെന്നും വാട്‌സ് ആപ്പെന്നും പറഞ്ഞ് നടക്കുന്നവര്‍ ഇനി ഗ്രൂപ്പ് തുടങ്ങി നിയമ സമരം തുടങ്ങാന്‍ ഇനി എന്തിനാണാവോ കാത്തിരിക്കുന്നത്.

English summary
It is the best time to start an online group to get protection from Saritha's complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X