കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്പോള്‍ മോദിയും രാഷ്ട്രീയം നിര്‍ത്തട്ടേയെന്ന്... അതല്ലേ അമിത് ഷാ പറഞ്ഞത്?

Google Oneindia Malayalam News

നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എത്ര വയസ്സ് ആയി? കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ അറുപത്തിയഞ്ച് തികഞ്ഞു. ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് വയസ്സ് ഒക്ടോബറില്‍ വെറും അമ്പത്തിയൊന്ന് തികഞ്ഞിട്ടേയുള്ളൂ.

എന്തിനാണിപ്പോള്‍ മോദിയുടേയും അമിത് ഷായുടേയും വയസ്സ് നോക്കുന്നത് എന്ന് സംശയം തോന്നുന്നുണ്ടോ? കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞ കാര്യം ഒന്ന് ഓര്‍ത്തുനോക്കിയതാണ്. അറുപത് കഴിഞ്ഞവര്‍ രാഷ്ട്രീയം വിടണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Amit Shah

അമിത് ഷാ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് എല്‍കെ അദ്വാനിയേയോ, മുരളി മനോഹര്‍ ജോഷിയേയോ ഒന്നും ഉദ്ദേശിച്ചാകാന്‍ ഇടയില്ലെന്നാണ് ചിലരെങ്കിലും പറയുന്നത്. കാരണം അവരൊക്കെ രാഷ്ട്രീയ ഭാവി ഏതാണ്ട് അവസാനിച്ച കൂട്ടരാണ്.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയും ഒക്കെ അങ്ങനെയാണോ? അവരല്ലേ ഇപ്പോള്‍ പാര്‍ട്ടിയെ മുന്നോട്ട് നയിച്ചുകൊണ്ടിരിയ്ക്കുന്നത്. അറുപത് എന്ന പ്രായപരിധി അമിത് ഷാ മുന്നോട്ട് വച്ചത് ഇതൊക്കെ കൊണ്ട് തന്നെ ആയിരിയ്ക്കുമെന്നാണ് ആക്ഷേപം.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ അങ്ങ് പൊലിപ്പിച്ച് വരികയായിരുന്നു. അപ്പോഴതാ അമിത് ഷാ തന്നെ കാര്യങ്ങള്‍ വിശദമാക്കുന്നു. അറുപത് വയസ്സുകഴിഞ്ഞാല്‍ രാഷ്ട്രീയം നിര്‍ത്തി സാമൂഹ്യ സേവനത്തില്‍ ശ്രദ്ധമാക്കണം എന്ന് താന്‍ പറഞ്ഞിട്ടേയില്ലെന്നാണ് അമിത് ഷാ പറയുന്നത്. നാനാജി ദേശ്മുഖിനെ മാതൃകയാക്കണം എന്ന് മാത്രമാണത്രെ പറഞ്ഞത്. മധ്യപ്രദേശില്‍ വച്ചായിരുന്നു അമിത് ഷാ ഇതൊക്കെ പറഞ്ഞത്.

English summary
BJP tonight clarified that party president Amit Shah never stated in his address in Madhya Pradesh that people should leave politics after attaining 60 years of age, saying his comments are being "distorted" and quoted out of context by the media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X