Get Updates
Get notified of breaking news, exclusive insights, and must-see stories!

കാന്‍ഡി ക്രഷ് ഇസ്ലാം വിരുദ്ധം... ഡിലീറ്റ് ചെയ്യണം!

കാന്‍ഡി ക്രഷ് സാഗ എന്ന ഫേസ്ബുക്ക് ഗെയിം ചിലര്‍ക്ക് ഒരു ഹരമാണ്. എന്നാല്‍ കാന്‍ഡി ക്രഷ് റിക്വസ്റ്റുകള്‍ വന്ന് വന്ന് ചിലര്‍ക്ക് അത് ഒരു ശല്യവും ആണ്. എന്നാല്‍ അത് ഏതെങ്കിലും മതത്തിന് വിരുദ്ധമാണെന്ന് ഇതുവരെ ആരും പറഞ്ഞിരുന്നില്ല.

എന്നാല്‍ കാന്‍ഡി ക്രഷിലും മതവിരുദ്ധത കണ്ടെത്തുന്ന ചിലരുണ്ട്. പ്രമുഖ ഇസ്ലാമിക മത പ്രഭാഷകനാണ് കബീര്‍ ബാഖവിയാണ് കാന്‍ഡിക്രഷ് സാഗയെ ഇസ്ലാം വിരുദ്ധമെന്ന് കണ്ടെത്തിയിരിക്കുന്നത്. 100 ലെവല്‍ കഴിഞ്ഞാല്‍ അള്ളാഹുവിന്റെ പരിശുദ്ധ നാമത്തെയാണ് ക്രാഷ് ചെയ്യുന്നതെന്നാണ് ഇദ്ദേഹത്തിന്റെ വാദം.

ഫേസ്ബുക്കില്‍ ഒരു ആഹ്വാനം

ഫേസ്ബുക്കില്‍ ഒരു ആഹ്വാനം

പ്രമുഖ ഇസ്ലാമിക മത പ്രഭാഷകനാ കബീര്‍ ബാഖവി ഫേസ്ബുക്കിലൂടെയാണ് കാന്‍ഡി ക്രഷ് ഡിലീറ്റ് ചെയ്യണം എന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കാണമെന്ത്?

കാണമെന്ത്?

കാന്‍ഡി ക്രഷിന്റെ 100 ലെവല്‍ കഴിഞ്ഞാല്‍ പിന്നെ ക്രാഷ് ചെയ്യുന്നത് അള്ളാവിന്റെ നാമത്തേയും ഹജറുല്‍ അസ്വദിദേയും ആണെന്നാണ് ബാഖവി പറയുന്നത്.

കാരണം അത് മാത്രമല്ല

കാരണം അത് മാത്രമല്ല

മുമ്പ് പറഞ്ഞത് മാത്രമല്ല ഇദ്ദേഹം കണ്ടെത്തുന്ന പ്രശ്‌നം. ഈ ഗെയിം ഉണ്ടാക്കിയത് ജൂതന്‍മാരാണ് എന്നത് കൂടിയാണ്.

 ഡിലീറ്റ് ചെയ്താല്‍ മാത്രം

ഡിലീറ്റ് ചെയ്താല്‍ മാത്രം

എല്ലാവരും ഉടനടി കാന്‍ഡി ക്രഷ് സാഗ ഗെയിം ഡിലീറ്റ് ചെയ്താലവ്# മാത്ര പോരത്രെ! ഗെയിം ഡിലീറ്റ് ചെയ്യണം എന്നാവശ്യപ്പെടുന്ന സന്ദേശം പരമാവധി ഷെയര്‍ ചെയ്യണം എന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു.

കാന്‍ഡി ക്രഷ് അങ്ങനെയോ...?

കാന്‍ഡി ക്രഷ് അങ്ങനെയോ...?

നൂറല്ല, നൂറ്റി അമ്പത് ലെവല്‍ കഴിഞ്ഞിട്ടും ബാഖവി പറയുന്നത് പോലെയുള്ള ഒരു ക്രഷും കണ്ടിട്ടില്ലെന്നാണ് സ്ഥിരം കാന്‍ഡ് ക്രഷ് കളിക്കാര്‍ പറയുന്നത്.

അപ്പോള്‍ ഫേസ്ബുക്ക് ജൂതന്‍ ഉണ്ടാക്കിയതല്ലേ?

അപ്പോള്‍ ഫേസ്ബുക്ക് ജൂതന്‍ ഉണ്ടാക്കിയതല്ലേ?

ജൂതന്‍മാരുണ്ടാക്കിയ കാന്‍ഡി ക്രഷ് ഡിലീറ്റ് ചെയ്യണം എന്ന ബഖാവി ആവശ്യപ്പെട്ടത് മറ്റൊരു ജൂതന്‍ ഉണ്ടാ്ക്കിയ ഫേസ്ബുക്കിലൂടെ അല്ലേ എന്നും ചിലര്‍ ചോദിക്കുന്നു.

കളി കൊണ്ട് തകര്‍ക്കാനാവുമോ?

കളി കൊണ്ട് തകര്‍ക്കാനാവുമോ?

ഒരു കളി കൊണ്ട് തകര്‍ക്കാനാവുമോ ഇസ്ലാമിനെ? ചിലര്‍ ബഖാവിയോട് ചോദിക്കുന്നത് ഈ ചോദ്യമാണ്.

പോസ്റ്റ് ഡിലീറ്റഡ്!

പോസ്റ്റ് ഡിലീറ്റഡ്!

വലിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചതിനാലാവാം, കബീര്‍ ബാഖവിയുടെ പോസ്റ്റ് ഇപ്പോള്‍ കാണുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+