ചാണ്ടിയും സിദ്ധിഖും കൂടി ഷീലയെ തോല്‍പിച്ചു
ദില്ലി തിരഞ്ഞെടുപ്പില്‍ ഷീല ദീക്ഷിത്ത് തോറ്റമ്പാന്‍ കാരണം ആം ആദ്മി പാര്‍ട്ടിയുടെ ഗുണമൊന്നും അല്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. കെജ്രിവാളിനെപ്പൊലെ ഒരു പുതുമുഖത്തോട് തോല്‍ക്കാന്‍ മാത്രം ദുര്‍ബ്ബല ഒന്നും ആയിരുന്നില്ലത്രെ ഷീല ദീക്ഷിത്
പ്രചാരണത്തില്‍ പറ്റിയ ചില പാളിച്ചകളാണ് ഷീലാ ദീക്ഷിത്തിന് പണിയായതെന്നാണ് ചില ദില്ലി മലയാളികള്‍ പറയുന്നത്. മലയാളികള്‍ ഏറെയുള്ള ദില്ലിയില്‍ പ്രചാരണത്തിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും ടി സിദ്ദിഖിനേയും പോലുള്ളവരെ ഇറക്കിയതോടെയാണ് ഷീലക്ക് അടിതെറ്റിയതെന്നാണ് ആക്ഷേപം.

കേരളത്തില്‍ ഭരിച്ച് ഭരിച്ച് അത്യാവശ്യം ചീത്തപ്പേരുണ്ടാക്കിയ ഉമ്മന്‍ ചാണ്ടിയും, ചാനലുകളില്‍ കയറി ഞാമ്പറയാം, ഞാമ്പറയാം എന്ന് പുലമ്പുന്ന ടി സിദ്ദിഖും അടങ്ങുന്ന കേരള സംഘത്തെ ദില്ലിയിലെ മലയാളികള്‍ക്ക് മാത്രമല്ല, ഹിന്ദിക്കാര്‍ക്ക് പോലും പിടിച്ചില്ലത്രെ.
എന്തായാലും ഇന്ദ്രപ്രസ്ഥത്തില്‍ നല്ല പണി തന്നെയാണ് കോണ്‍ഗ്രസിന് കിട്ടിയത്. മൂന്ന് തവണയായി ഷീല ദീക്ഷിത് എന്ന സംശുദ്ധ രാഷ്ട്രീയ വ്യക്തിത്വത്തെ വച്ച് ജയിച്ചെങ്കിലും ഇത്തവണ അത് നടന്നില്ല. പരിശുദ്ധ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനായി അരവിന്ദ് കെജ്രിവാള്‍ രംഗത്ത് വന്നത് ഷീല ദീക്ഷിത്തിന്റെ മാര്‍ക്കറ്റ് ഇടിയാന്‍ ഇടയാക്കിയെന്നും ചില കഥകള്‍ പരക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയ എന്ന പുതിയ കുന്ത്രാണ്ടം കോണ്‍ഗ്രസ്സിന് നല്ല തിരിച്ചടിയായിട്ടുണ്ടത്ര. ദില്ലി എന്നൊക്കെ പറയുമ്പോള്‍ അത്യാവശ്യം വിദ്യാഭ്യാസം ഒക്കെ ഉള്ള ചെറുപ്പക്കാരുടെ സ്ഥലമല്ലേ... നരേന്ദ്ര മോഡിയും ബിജെപിയും സോഷ്യല്‍ മീഡിയകളില്‍ നന്നായി കാശെറിഞ്ഞ് കളിച്ച് തുടങ്ങിയപ്പോഴേ രാഹുല്‍ ഗാന്ധിയോട് പലരും പറഞ്ഞതായിരുന്നു ആ വഴിക്കൊന്ന് ശ്രമിച്ച് നോക്കാന്‍. പക്ഷേ കളത്തിലിറങ്ങാന്‍ ഇത്തിരി വൈകിപ്പോയി. ആം ആദ്മിക്കാര്‍ക്കാണെങ്കില്‍ കാശ് കൊടുക്കാതെ തന്നെ ഫേസ്ബുക്കില്‍ കയറി നിരങ്ങാന്‍ ആയിരങ്ങളാണ് മുന്നോട്ട് വന്നത്.
എന്തായാലും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇത്തരം മണ്ടത്തരങ്ങള്‍ കാണിക്കില്ലെന്ന് പ്രതീക്ഷിക്കാം. കേരളത്തില്‍ പോലും ഉമ്മന്‍ ചാണ്ടിയും സിദ്ധിഖുമൊന്നും പ്രചരണം നടത്തേണ്ടെന്നെങ്ങാനും ഹൈക്കമാന്റ് തീരുമാനിച്ച് കളയുമോ എന്നാണ് ഇപ്പോള്‍ സംശയം.












Click it and Unblock the Notifications