കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു 'നിരപരാധിക്ക്' വേണ്ടി 31 ക്രിമിനലുകളെ വെറുതെവിട്ട മുഖ്യന്‍

  • By Soorya Chandran
Google Oneindia Malayalam News

ഇന്ത്യന്‍ ഭരണഘടനയുടേയും നിയമ വ്യവസ്ഥയുടേയും അന്ത:സത്ത ഉമമന്‍ ചാണ്ടിയോളം തിരിച്ചറിഞ്ഞ മറ്റൊരു നേതാവ് ഉണ്ടാകില്ല. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന തത്വം അതിന്റെ വാച്യാര്‍ത്ഥത്തേക്കാള്‍ മനസ്സിലാക്കി നടപടിയെടുത്ത മഹാനാണ് അദ്ദേഹം.

എംജി കോളേജില്‍ പോലീസ് ഉദ്യോഗസ്ഥനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു എന്നൊരു കേസിലെ എല്ലാ പ്രതികളേയും അദ്ദേഹം ആ ആപ്തവാക്യത്തിന്റെ പിന്‍ബലത്തില്‍ വെറുതെവിടാന്‍ തീരുമാനിക്കുകയായിരുന്നു. മഹത്തായ ഈ നടപടിയുടെ പേരില്‍ അദ്ദേഹത്തിന് പട്ടും വളയും നല്‍കാതെ ക്രൂശിക്കുന്നത് കഷ്ടം തന്നെ!!!

കേസില്‍ പോലീസ് അന്വേഷണം നടത്തിയാണ് 31 പേരെ പ്രതികളാക്കിയത്. എന്നാല്‍ അതിലെ 17-ാം പ്രതി ആദര്‍ശ് എന്ന ചെറുപ്പക്കാരന്‍ നിരപരാധിയാണെന്ന് തന്റെ ജ്ഞാനദൃഷ്ടിയില്‍ ഉമ്മന്‍ ചാണ്ടി തിരിച്ചറിഞ്ഞു. ആദര്‍ശ് നല്‍കിയ ഒരു നിവേദനം മാത്ര മതിയായിരുന്നു ആ ജ്ഞാന ദൃഷ്ടി തെളിയാന്‍. (ഉമ്മന്‍ ചാണ്ടിയെ പോലുള്ളവര്‍ക്ക് ഇത്തരം ജ്ഞാന ദൃഷ്ടിയൊക്കെ ഉണ്ടാകും. അതില്ലാത്തവര്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല)

പോലീസില്‍ ജോലി കിട്ടാന്‍ കേസ് പ്രശ്‌നമായതുകൊണ്ടാണ് ആദര്‍ശ് കേസ് ഒഴിവാക്കിക്കിട്ടാന്‍ നിവേദനം കൊടുത്തത്. അങ്ങനെ ഒരു സംഭവം ഇല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഇങ്ങനെ ഒരു അപേക്ഷയേ ഉണ്ടാകില്ലായിരുന്നു എന്നൊന്നും ആരും പറയരുത്. ആരോടും അന്വേഷിക്കാതെ തന്നെ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവൊക്കെ ഉള്ള അപൂര്‍വ്വനാണ് മുഖ്യന്‍. നടപടിക്രമങ്ങള്‍ പാലിക്കാതെ അദ്ദേഹം ഒന്നും ചെയ്യില്ല. അല്ലെങ്കില്‍ പിന്നെ ടൈറ്റാനിയം അഴിമതിയുടെ കാര്യത്തിലെന്നതുപോലെ തൊഴിലാളി പ്രശ്‌നം വല്ലതും വരണം.

സത്യം പറഞ്ഞാല്‍ നമ്മുടെ മുഖ്യമന്ത്രിയുടെ ഈ മുഖത്തെപ്പറ്റി കേരളത്തിലെ മറ്റ് കേസുകളിലെ പ്രതികള്‍ ആരും ഇതുവരെ അറിഞ്ഞിരുന്നില്ല. ടിപി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മോഹനനന്‍മാഷ് ഒരു നിവേദനം നല്‍കിയിരുന്നെങ്കില്‍ ആ കേസില്‍ ശിക്ഷവിധിക്കപ്പെട്ട എല്ലാവരേയും ഉമ്മന്‍ ചാണ്ടി കുറ്റ വിമുക്തരാക്കിയേനെ.

വാര്‍ത്ത കേരളത്തില്‍ കേസുള്ള എല്ലാവരും അറിഞ്ഞുകഴിഞ്ഞത് ഗുണമായി. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഇനി കോടതി ചെലവുകള്‍ കുറക്കാം. ഗോവിന്ദച്ചാമിയടക്കമുള്ളവര്‍ ഇപ്പോള്‍ തന്നെ നിവേദനം തയ്യാറാക്കാനുള്ള തിരക്കിലാണത്രെ.

Oommen Chandy Tension

എംജി കോളേജിലെ കേസിന് കാരണക്കാരനായ ആ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്താലോ എന്ന പോലും ലോല ഹൃദയനായ മുഖ്യമന്ത്രി ഒരു ഘട്ടത്തില്‍ ആലോചിച്ചിരുന്നുവത്രെ. ബോംബേറ് കേസൊക്കെ ഉണ്ടാക്കി പാവം പിടിച്ച കുറേ ചെറുപ്പക്കാരെ കഷ്ടപ്പെടുത്തിയ ദുഷ്ടനല്ലേ അയാള്‍. ഇത് സംബന്ധിച്ച ആദര്‍ശിന് വീണ്ടുമൊരു നിവേദനം നല്‍കാവുന്നതാണ് കെട്ടോ...

English summary
Chief Minister Oommen Chandy says that MG Cllege case withdrawn on humanitarian grounds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X