കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് പോലീസ് ആണോ...ഗ്രൂപ്പിസം ഉറപ്പ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിക്കാരനാണോ... ഗ്രൂപ്പിസം ഉറപ്പ്. അതിപ്പോള്‍ പോലീസിലായാലും പട്ടാളത്തിലായാലും.

പോലീസ് ഓഫീസേഴ്‌സ് അസ്സോസിയേഷനിലാണ് അവസാനമായി ഈ ഗ്രൂപ്പിസം പ്രത്യക്ഷപ്പെട്ടത് എന്നാണ്പറയുന്നത്.. ഗ്രൂപ്പിസത്തിന്റെ ഫലമായാണ് പോലീസ് ഓഫീസേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എംഎ അബ്ദുള്‍ രഷീം രാജിവച്ചത് എന്നതാണ് അണിയറ കഥ.

Kerala Police

പോലീസ് ഓഫീസ് അസ്സോസിയേഷനില്‍ കുറച്ചുകാലമായി ഗ്രൂപ്പുകളിയുടെ പ്രശ്‌നങ്ങള്‍ കൊണ്ട് ആര്‍ക്കും ഇരിക്കപ്പൊറുതിയല്ലാത്ത അവസ്ഥയാണത്രെ. എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കവും, ആഭ്യന്ത്ര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായുള്ള അഭിപ്രായ വ്യത്യാസവും എല്ലാം കൂടി പ്രശ്‌നമായപ്പാഴാണ് സംസ്ഥാന പ്രസിഡന്റ് അറ്റ കൈക്ക് രാജിവച്ച് സ്ഥാനം ഒഴിഞ്ഞത്.

അസ്സോസിയേഷന്റെ എക്‌സിക്യൂട്ടീവ് കൂടി തീരുമാനിക്കുന്നതിന് വിരുദ്ധമായിട്ടണത്രെ ഓരോ തവണയും സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുക്കുന്നത്. സംഘടനയെ അട്ടിമറിക്കാന്‍ ചില പോലീസുകാര്‍ മന്ത്രിമാരുടെ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ശ്രമിക്കുന്നുവെന്നും ആരോപണങ്ങള്‍ ഉണ്ട്. എ ഗ്രൂപ്പുകാരാണ് ഈ ആരോപണങ്ങള്‍ ഒക്കെ ഉന്നയിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.

പ്രൊമോഷന്‍ പ്രശ്‌നത്തിലാണ് ഏറ്റവും ഒടുവില്‍ പ്രശ്‌നം ഉണ്ടായത്. പോലീസ് ഓഫീസേഴ്‌സ് അസ്സോസിയേഷന്റെ താത്പര്യങ്ങള്‍ക്ക് പുല്ലുവിലയാണത്രെ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നല്‍കിയത്. ഇതോടെ പോലീസ് കോണ്‍ഗ്രസിലെ എ ഗ്രൂപ്പുകാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഘനാ പ്രസിഡന്‍റ് രാജിവക്കുയാണ് ഉണ്ടായതത്രെ. എന്തായാലും പ്രസിഡന്റിന്റെ രാജി എക്‌സിക്യൂട്ടീവ് കമ്മിറ്റ് സ്വീകരിക്കുകയും പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയും ചെയ്തു.

English summary
Congress groupism in Police Officer's Association lead to the resignation of the president.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X