നായരെ പറയാം, പക്ഷേ ബിഷപ്പിനോട് കളിക്കരുത്
ഈ കോണ്‍ഗ്രസ് എന്തൊരു പാര്‍ട്ടിയാണ്. ഓരോ ജാതിക്കാരോട് ഓരോ രീതിയിലാണോ പെരുമാറ്റം. പണ്ട് ജാതിക്കൊക്കെ എതിരായി നിലപാടൊക്കെ എടുത്തിട്ടുള്ള കൂട്ടരാണെന്നാണ് ചരിത്രത്തിലൊക്കെ പറയുന്നത്.
നായന്മാരാണെങ്കില്‍ പണ്ടുമുതലേ കോണ്‍ഗ്രസിന്റെ ഒപ്പമാണ്. പണ്ട് മന്നം ഉണ്ടായിരുന്ന കാലത്തും ഏതാണ്ട് അങ്ങനെയൊക്കെ തന്നെയായിരുന്നു. കമ്യൂണിസ്റ്റ് വിരോധം മൂത്ത് നില്ക്കുന്നതുകൊണ്ട് കോണ്‍ഗ്രസ്സല്ലാതെ തങ്ങള്‍ക്ക് വേറെ വഴിയില്ലെന്നായിരുന്നു കുറേ കാലം പറഞ്ഞിരുന്നത്.

പക്ഷേ നായന്മാരുടെ പടത്തവന്, നായന്മാരുടെ പോപ്പ് എന്നൊക്കെ അറിയപ്പെടുന്ന ശ്രീമാനെ ഒരു കോണ്‍ഗ്രസ് യുവ രക്തം കോപ്പ് എന്ന് വിളിച്ചപ്പോള്‍ കേരളത്തിലെ വെളുത്തതോ കറുത്തതോ ആയ നായര്‍ കോണ്‍ഗ്രസ്സുകാരൊന്നും അന്ന് ഒരു വാക്ക് പോലും മിണ്ടിയില്ല.
ഇപ്പോ ഇതാ അതേ യുവരക്തം ഏതോ ഒരു ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചപ്പോള്‍ കോണ്‍ഗ്രസിലെ ജാതി സ്നേഹികളൊക്കെ കടന്നലുപോലെ ഇളകി വന്നിരിക്കുന്നു. താക്കോല്‍ സ്ഥാനം വാങ്ങിച്ചുകൊടുത്തവര്ക്ക് പോലും ഇപ്പോള്‍ ബിഷപ്പിനെയാണ് താത്പര്യം.
കേരളത്തില്‍ നായന്മാരുടെ അത്രയും ക്രിസ്ത്യാനികളുണ്ടോ. അല്ലെങ്കില്‍ നായന്മാരുടെ വോട്ടിനെന്താ വിലയില്ലേ....
നികൃഷ്ട ജീവി എന്നൊരു പദം കോണ്‍ഗ്രസിന്റെ നിഘണ്ടുവില്‍ ഇല്ലെന്നാണത്രെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അപ്പോള്‍ 'കോപ്പ്' എന്ന വാക്ക് കോണ്‍ഗ്രസിന്റെ നിഘണ്ടുവില്‍ ഉണ്ടോ എന്ന് സംശയം ചോദിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല'












Click it and Unblock the Notifications