കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊങ്ങികൾക്കും കമ്മികൾക്കും കൈയ്യടിക്കാം! വിധി ഏഷ്യാനെറ്റ് ന്യൂസിന്... എന്നാലും ഇങ്ങനെയൊക്കെ പറയാമോ!!

Google Oneindia Malayalam News

ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുന്നു എന്ന് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത് കേരളം അല്‍പം അമ്പരപ്പോടെയാണ് കേട്ടത്. സാധാരണ ഗതിയില്‍ ചാനല്‍ ചര്‍ച്ചകള്‍ സിപിഎം അങ്ങനെ ബഹിഷ്‌കാരിക്കാറില്ല. സിപിഎമ്മിനെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ അങ്ങനെ തലോടാറും ഇല്ല.

എന്തായാലും ഏഷ്യാനെറ്റ് ന്യൂസിന് ഇത്തരം ബഹിഷ്‌കരണം ഒരു പുത്തരിയല്ല. നേരത്തെ ബിജെപിക്കാര്‍ ഏറെ കാലം ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌കരിച്ചിരുന്നു. അതുകൊണ്ട് ഏഷ്യാനെറ്റിന് ഒന്നും സംഭവിക്കുകയും ചെയ്തില്ല. ഏഷ്യാനെറ്റ് തന്നെയാണ് ഇപ്പോഴും കേരളത്തിലെ നമ്പര്‍ വണ്‍ ന്യൂസ് ചാനല്‍.

എന്നാല്‍ സിപിഎമ്മിനോട് കളിച്ചപ്പോള്‍ എന്തൊക്കെയോ പറ്റിയിട്ടുണ്ടോ എന്നാണ് ചിലരുടെ സംശയം. പറ്റിയത് മുഴുവന്‍ സിപിഎമ്മിനാണെന്നാണ് മറ്റ് ചിലരുടെ വാദം. എന്തായാലും ഈ വിഷയത്തില്‍ രസകരമായ ചില ട്രോളുകള്‍ കാണാം.

നീലേഷ് രാജാക്കാട്

നീലേഷ് രാജാക്കാട്

ടിവി വാങ്ങുമ്പോള്‍ ചാനല്‍ കിട്ടില്ലെന്ന് അറിയാത്തവരല്ല ട്രോളന്‍മാര്‍. പക്ഷേ, പരിഹസിക്കുമ്പോള്‍ ഒരു പഞ്ച് വേണ്ടേ! നീലേഷ് രാജാക്കാട് വാങ്ങുന്ന ടിവിയില്‍ ഏഷ്യാനെറ്റിനൊപ്പം എങ്ങനെ ജനം ടിവി കയറിപ്പറ്റിയോ ആവോ. ഭാഗ്യം, ജയ് ഹിന്ദ് മറന്നില്ലത്രെ!

തല്ലിപ്പൊട്ടിച്ചുകളയും

തല്ലിപ്പൊട്ടിച്ചുകളയും

സഖാക്കളുടെ ഓണ്‍ലൈന്‍ ആഹ്വാനങ്ങള്‍ കണ്ടാല്‍ ആരും ഇതൊക്കെ സംശയിച്ച് പോകും. അറിയാതെ എങ്ങാനും ഏഷ്യാനെറ്റ് ന്യൂസ് കണ്ടുപോയാല്‍ പിന്നെ ടിവി പൊട്ടിച്ചെറിയുക വരെ ചെയ്യുമെന്ന്!

ഏഷ്യാനെറ്റ് ഇല്ലാത്തത്

ഏഷ്യാനെറ്റ് ഇല്ലാത്തത്

ഇനിയിപ്പോള്‍ ടിവി വാങ്ങുമ്പോള്‍ തന്നെ ശ്രദ്ധിച്ചേക്കാം എന്നതാണത്രെ സഖാക്കളുടെ ലൈന്‍! നീലേഷ് രാജാക്കാടിനെ ട്രോളുന്നത് പോലെ തന്നെ ഇതും അങ്ങ് എടുത്താല്‍ മതി. ഏഷ്യാനെറ്റ് ഇല്ലാത്ത രണ്ട് ടിവി!

എന്തൊരു ക്രൂരത

എന്തൊരു ക്രൂരത

ഒരു മനുഷ്യനും ഇത്തരം ക്രൂരതയൊന്നും മറ്റൊരു മനുഷ്യനോടും കാണിക്കരുത്. ഏഷ്യാനെറ്റ് ന്യൂസ് കാണില്ലെന്ന് തീരുമാനിച്ച ഒരു സഖാവിനെ ഇങ്ങനെ ഒരു നിവൃത്തിയും ഇല്ലാത്ത രീതിയില്‍ അത് തന്നെ കാണിപ്പിക്കുക എന്ന വച്ചാല്‍ എന്തൊരു ചിത്രവധമാണത്!

Recommended Video

cmsvideo
Who Is Faizal Fareed Third Accused In Gold Smuggling Case ? | Oneindia Malayalam
സ്‌പെഷ്യല്‍ ടിവി

സ്‌പെഷ്യല്‍ ടിവി

ടിവി വാങ്ങാന്‍ കടയില്‍ പോയാല്‍ ഇപ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം. ടിവിയുടെ പേര് മാത്രം പോരത്രെ, അതില്‍ ഏഷ്യാനെറ്റ് ന്യൂസ് ഇല്ലാത്തത് ഏതാണെന്ന് കൂടി നോക്കണമെന്ന്! എന്തൊരു കരുതലാണ് ഈ മനുഷ്യര്‍ക്ക്!

ഇപ്പോള്‍ ആശ്വാസമായി

ഇപ്പോള്‍ ആശ്വാസമായി

സിപിഎമ്മുകാര്‍ ചര്‍ച്ചയ്ക്ക് വരാതായതോടെ വിനു വി ജോണിനും ഏഷ്യാനെറ്റ് ന്യൂസിനും ആശ്വാസമായത്രെ. ഒരു തര്‍ക്കവും വേണ്ട... വിനു പറയും, ചര്‍ച്ചിയ്ക്കാന്‍ വന്നിരിക്കുന്നവര്‍ അതങ്ങ് സമ്മതിച്ചുകൊടുക്കും. ഒരു മണിക്കൂര്‍ അങ്ങനെയങ്ങ് പോകും!

ഇതാണ് ഏഷ്യാനെറ്റിന്റെ അവസ്ഥ

ഇതാണ് ഏഷ്യാനെറ്റിന്റെ അവസ്ഥ

ഇതിന് മുമ്പ് കോണ്‍ഗ്രസ്സുകാരും ബിജെപിക്കാരും ഒക്കെ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിച്ചിട്ടുണ്ട്. അന്നൊന്നും ഏഷ്യാനെറ്റ് ന്യൂസുകാര്‍ അത് മൈന്‍ഡ് ചെയ്തിട്ടില്ല. ഇപ്പോള്‍ സിപിഎമ്മുകാര്‍ ബഹിഷ്‌കരിച്ചപ്പോഴത്തെ കളി കണ്ടോ... ഒരൊറ്റ രാഷ്ട്രീയക്കാരില്ല ചര്‍ച്ചയ്ക്ക്.

പണി അറിയുന്നവര്‍ ബഹിഷ്‌കരിക്കുമ്പോള്‍ ഇതാണത്രെ അവസ്ഥ!

എന്നിട്ട് കൈരളിയോ

എന്നിട്ട് കൈരളിയോ

ഏഷ്യാനെറ്റ് ന്യൂസ് സഖാക്കള്‍ ആരും കാണില്ലെന്ന് തീരുമാനിച്ചു. അത് സമ്മതിക്കാം... എന്നാല്‍ ആ കൈരളി ടിവി ഒന്ന് കണ്ടുകൂടെ ഇവര്‍ക്ക്! സിപിഎമ്മുകാരില്ലാത്ത ഏഷ്യാനെറ്റ് ചര്‍ച്ചയ്ക്ക് കാഴ്ചക്കാര്‍ കുറഞ്ഞപ്പോള്‍ സിപിഎമ്മുകാരുള്ള കൈരളി ടിവിയുടെ ചര്‍ച്ചയുടെ അവസ്ഥ ഇതാണത്രെ!

ഒരക്ഷരം മിണ്ടരുത്

ഒരക്ഷരം മിണ്ടരുത്

എന്തായാലും ഈ ട്രോളില്‍ പറയുന്നത് പോലെ സിപിഎമ്മുകാര്‍ പറയാന്‍ സാധ്യത ഉണ്ടോ.. സ്വര്‍ണത്തെ കുറിച്ചും അഴിമതിയെ കുറിച്ചും മിണ്ടരുത് എന്നതല്ലല്ലോ അവരുടെ ആവശ്യം. അവര്‍ക്ക് സംസാരിക്കാന്‍ മതിയായ സമയം നല്‍കണം എന്നത് മാത്രാണ് സിപിഎം ആവശ്യപ്പെട്ടത്.

ഇവരൊക്കെ ആരാ...

ഇവരൊക്കെ ആരാ...

വന്നുവന്ന് ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ചര്‍ച്ചയ്ക്ക് വന്നിരിക്കുന്നവര്‍ ആരാണെന്ന് പോലും ആളുകള്‍ക്ക് മനസ്സിലാവുന്നില്ലത്രെ. സിപിഎമ്മുകാര്‍ ബഹിഷ്‌കരിച്ചതിന്റെ ഫലമാണ് ഇത് എന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. എന്തായാലും കാഴ്ചക്കാര്‍ എല്ലാം ശ്രദ്ധിക്കുന്നുണ്ടത്രെ!

ആര് കാണാന്‍... ആര് കേള്‍ക്കാന്‍

ആര് കാണാന്‍... ആര് കേള്‍ക്കാന്‍

ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ചയ്ക്ക് പാര്‍ട്ടിക്കാര്‍ ആരും പോകരുത് എന്നാണ് സിപിഎം തീരുമാനം. പകരം പാര്‍ട്ടി ചാനലില്‍ പോയി ചര്‍ച്ച നടത്തിയിട്ട് വല്ല കാര്യവും ഉണ്ടോ? അതാണത്രെ ഇപ്പോള്‍ പാര്‍ട്ടിയ്ക്കുള്ളിലും ചിലര്‍ ചോദിക്കുന്നത്!

മനോരമ കൂടി

മനോരമ കൂടി

ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിക്കുന്നതിന്റെ കൂട്ടത്തില്‍ ആ മനോരമ ചാനല്‍ കൂടി ബഹിഷ്‌കരിച്ചുകൂടെ എന്നാണത്രെ സിപിഎം നേതാവ് കെകെ രാഗേഷ് ചോദിക്കുന്നത്. കഴിഞ്ഞ ദിവസം രാഗേഷിനെ മനോകമ ചാനല്‍ ചര്‍ച്ച വെള്ളം കുടിപ്പിച്ചു എന്നാണ് ഒരുവിഭാഗം പറയുന്നത്.

അണ്‍ലൈക്കും ലൈക്കും

അണ്‍ലൈക്കും ലൈക്കും

സോഷ്യല്‍ മീഡിയയിലെ കാഴ്ച ഇപ്പോള്‍ ഇങ്ങനെയാണ്... സഖാക്കളാണെങ്കില്‍ ഏഷ്യാനെറ്റ് ന്യൂസ് അണ്‍ലൈക്ക് ചെയ്യിക്കാനുള്ള ഓട്ടത്തില്‍. കോണ്‍ഗ്രസ്സുകാര്‍ ആണെങ്കില്‍ ഏഷ്യാനെറ്റ് ന്യൂസ് ലൈക്ക് ചെയ്യിക്കാനുള്ള ഓട്ടത്തിലും. എന്തായാലും മൊത്തം ലൈക്കിന്റേയും അണ്‍ലൈക്കിന്റേയും ബഹളമാണ്.

ഉത്തരം തൃപ്തികരമല്ലെങ്കില്‍ ചോദ്യം ചോദിച്ച് കൊണ്ടിരിക്കും; സിപിഎമ്മിന് ഏഷ്യാനെറ്റ് ന്യൂസിന്റെ മറുപടിഉത്തരം തൃപ്തികരമല്ലെങ്കില്‍ ചോദ്യം ചോദിച്ച് കൊണ്ടിരിക്കും; സിപിഎമ്മിന് ഏഷ്യാനെറ്റ് ന്യൂസിന്റെ മറുപടി

 ഏഷ്യാനെറ്റ് ന്യൂസ് ചർച്ച ബഹിഷ്കരിച്ച് സിപിഎം; പാർട്ടി പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുക്കില്ല!! ഏഷ്യാനെറ്റ് ന്യൂസ് ചർച്ച ബഹിഷ്കരിച്ച് സിപിഎം; പാർട്ടി പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുക്കില്ല!!

English summary
CPIM boycotts Asianet News: How it reflected on Social Media jokes and how Congress included in it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X