Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലി വേണോ.. സിപിഎമ്മിനെ സമീപിക്കൂ

പാര്‍ട്ടി പ്രവര്‍ത്തനത്തിന് ആളുകളെ ശമ്പളം കൊടുത്ത് നിയമിക്കുന്ന പരിപാടി മറ്റ് സംസ്ഥാനങ്ങളിലെ പല ബൂര്‍ഷ്വാ പാര്‍ട്ടികളും ചെയ്യാറുണ്ടത്രെ. പക്ഷേ കേരളത്തില്‍ സിപിഎമ്മുകാര്‍ തന്നെ അങ്ങനെ ചെയ്താലോ....?

പണ്ടൊക്കെ സിപിഎം പ്രവര്‍ത്തകന്‍ എന്ന് പറഞ്ഞാല്‍ അവന്‍ പാര്‍ട്ടി പറയുന്ന എന്തിനും തയ്യാറായിരുന്നു. ജോലിയും ജീവിതവും ഒഴിവാക്കി പാര്‍ട്ടി പറയുന്ന പണി ചെയ്യും.

ഇപ്പോള്‍ ആ കാലമൊക്കെ മാറി. പാര്‍ട്ടി പണിക്ക് ആളെ കിട്ടണമെങ്കില്‍ പൈസ കൊടുക്കണം. അല്ലെങ്കില്‍ ആത്മാര്‍ത്ഥത കുറയും. സിപിഎമ്മുകാര്‍ എന്തായാലും ഇങ്ങനെ ഒരു പണിക്കിറങ്ങുകയാണത്രെ.

CPM Flag

അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കണമെങ്കില്‍ ഇങ്ങനെ ചെയ്യണം എന്നാണത്രെ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ബൂത്ത് അടിസ്ഥാനത്തില്‍ ആളുകളെ പണം കൊടുത്ത് നിയമിച്ചാല്‍ തിരഞ്ഞെടുപ്പ് പിടിക്കാന്‍ പറ്റുമോ എന്ന് കണ്ടറിയേണ്ടി വരും.

പാര്‍ട്ടി പണിക്കാണെങ്കിലും ഈ പണം നാട്ടുകാരില്‍ നിന്ന് പിരിക്കാനാണ് വിപ്ലവ പാര്‍ട്ടിയുടെ തീരുമാനം എന്നും അറിയുന്നു. 30 കോടി രൂപ ഇങ്ങനെ പിരിച്ചെടുക്കുമത്രെ. ഓണം കഴിഞ്ഞാല്‍ പണപ്പിരിവ് തുടങ്ങുമെന്നാണ് വിവരം.

എത്ര രൂപവച്ച് കൊടുക്കുമെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. ചെലപ്പോള്‍ പണത്തിന് പകരം വീട്ടുസാധനങ്ങള്‍ നല്‍കാനും സാധ്യതയുണ്ടത്രെ. എന്തായാലും ഇങ്ങനെ നിയമിക്കുന്നവര്‍ക്ക് 10 മാസത്തെ ജോലി സുരക്ഷയും സിപിഎം ഉറപ്പ് നല്‍കും.

കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ യുവാക്കള്‍ക്ക് ഈ പണി ഒരു നല്ല വരുമാന മാര്‍ഗ്ഗമാകുമോ എന്നാണ് ചില വിരുതന്‍മാര്‍ ചോദിക്കുന്നത്. ഇനി ഇതിന് കേരളത്തില്‍ നിന്ന് ആളെ കിട്ടിയില്ലെങ്കില്‍ ബംഗാളികളെ ഉപയോഗിച്ച് പ്രശ്‌നം പരിഹരിക്കാന്‍ പാര്‍ട്ടി തയ്യാറാകുമോ എന്നും ചില ദോഷൈകദൃക്കുകള്‍ ചോദിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+