ജയരാജന് നല്ല ചിറ്റപ്പനാണെന്ന് ചെന്നിത്തല സമ്മതിച്ചു... പക്ഷേ ഈ 'തത്ത' എവിടെ നിന്ന് വന്നു?
ബന്ധു നിയമന വിവാദത്തില്‍ നിയമസഭയിലും വലിയ പ്രശ്നമാണ്. പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള പോര്‍വിളി പതിവ് പോലെ തുടരുന്നു. എന്തായാലും ഈ വിവാദത്തില്‍ വലിയ സംഘര്‍ഷങ്ങള്‍ ഒന്നും ഇല്ല എന്നത് തന്നെയാണ് ഏറ്റവും വലിയ ആശ്വാസം.
ചിറ്റപ്പന് എംഡിയായി ജോലി നല്കിയ ഇപി ജയരാജന് നല്ല ചിറ്റപ്പന് തന്നെയാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. വീട്ടില്‍ നിന്ന് വേണം രാജ്യം നന്നാക്കാനുള്ള ശ്രമം തുടങ്ങാന്‍ എന്ന കാര്യം ചെന്നിത്തലയ്ക്ക് അറിയാഞ്ഞിട്ടാണോ എന്നറിയില്ല, പരിഹാസമായിരുന്നു കൂടുതല്‍.
ഇതിപ്പോ ബന്ധു നിയമനം, പാര്‍ട്ടി ഇടപെടല്‍ എന്നൊക്കെയുള്ള വിഷയങ്ങളാണല്ലോ.. അതിന്റെ ഇടയിലേക്ക് ഒരു തത്ത കൂടി പറന്നു വന്നു. ഈ തത്തയ്ക്ക് ഒരു പ്രത്യേകതയുണ്ട്, മുമ്പ് കാലൊടിച്ചും ചിറകരിഞ്ഞും ഇട്ടിരുന്ന തത്തയായിരുന്നു. തത്തയെ കുറച്ച് പിന്നെ പറയാതിരിക്കാനാവുമോ...

നല്ല ചിറ്റപ്പന്
എന്തൊക്കെ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും ഇപി ജയരാജന് നല്ല ചിറ്റപ്പനാണെന്ന് സര്‍ട്ടിഫിക്കറ്റ് കൊടുത്ത രമേശ് ചെന്നിത്തലയെ സാഷ്ടാംഗം പ്രണമിക്കുക തന്നെ വേണം. വേറെ ആരെങ്കിലും ഇങ്ങനെയൊക്കെ എതിരാളികളെ കുറിച്ച് പറയുമോ?

ധാര്‍മികത
കള്ളനെ കൈയ്യോടെ പിടിച്ചതാണോ ധാര്‍മികത എന്നൊക്കെ ചോദിക്കാനുള്ള ആര്‍ജ്ജവമൊക്കെ പ്രതിപക്ഷ നേതാവ് സ്വന്തമാക്കിയിട്ടുണ്ട് കേട്ടോ... കഴിഞ്ഞ സര്‍ക്കാരില്‍ പുള്ളി ആഭ്യന്തര മന്ത്രിയായിരിക്കുമ്പോ ഈ ധാര്‍മികത, നിയമം നിയമത്തിന്റെ വഴിക്ക്, മനസ്സാക്ഷി തുടങ്ങിയ വാക്കുകളൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാനുള്ള പ്രത്യേക സിദ്ധിയുണ്ടായിരുന്നു കക്ഷിക്ക്.

ജയരാജന്
വലിയ ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായാണ് തനിക്ക് രാജിവയ്ക്കേണ്ടി വന്നത് എന്ന ഭയങ്കര സത്യമാണ് ഇന്ന് ജയരാജന് നിയമസഭയില്‍ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ ഈ ഗൂഢാലോചന നടത്തിയവരുടെ പേരൊക്കെ അങ്ങ് പറയാമായിരുന്നു.... സുധീര്‍ നന്പ്യാരൊക്കെ അതിന്റെ ഭാഗമാകും!!!

ചെന്നിത്തലയുടെ ഉറപ്പ്
എന്തായാലും ചെന്നിത്തലയ്ക്ക് ഇക്കാര്യത്തില്‍ അതിഭയങ്കരമായ ഒരു സംശയം ഉണ്ട്. ഇപി ജയരാജനെ തകര്‍ക്കാന്‍ ശ്രമിച്ച മാഫിയ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആണോ എന്നതാണത്. അത് അങ്ങ് പരസ്യമായി ചോദിച്ചുകളയും ചെയ്തു....

തത്ത
അപ്പോഴാണ് ആ തത്ത അങ്ങോട്ട് പറന്നുവന്നത്. മനസ്സിലായില്ലല്ലേ.... കഴിഞ്ഞ സര്‍ക്കാര്‍ കൂട്ടിലടച്ച അതേ വിജിലന്‍സ് തത്ത തന്നെ. ചെന്നിത്തല നേതാവിന് പിന്നെ സന്തോഷം വരാതിരിക്കുമോ?

അഴിമതി
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ തുറമുഖവകുപ്പ് ഒരു അഴിമതി ആരോപണം ഉന്നയിച്ചിട്ടുണ്ടല്ലോ... അതാണ് പ്രതിപക്ഷ നേതാവ് എടുത്തുയര്‍ത്തിയത്- തത്തയുടെ പേരില്‍ പോലും അഴിമതിയാണെന്ന്. കഴിഞ്ഞ സര്‍ക്കാരിന് ഏറെ പ്രതിസന്ധി സൃഷ്ടിച്ച തത്തായായിരുന്നല്ലോ അത്.

പിണറായി അടങ്ങുമോ?
തത്തയുടെ കഥ പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയാല്‍ മുഖ്യന് മിണ്ടാതിരിക്കുമോ? കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കാലും ചെറവും എല്ലാം തല്ലിയൊടിച്ചതുപോലെ ഒന്നും തത്തയോട് തങ്ങള്‍ ചെയ്യില്ലെന്നായി മുഖ്യന്. ഒരു ട്രോള്‍ ഗ്രൂപ്പില്‍ കയറിയ അവസ്ഥ!!!
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications