കാവ്യ മാധവന്‍ നാല് മാസം ഗര്‍ഭിണി!!! ദിലീപ് പോലും അറിഞ്ഞില്ലേ? ചോദ്യം ചെയ്യല്‍ മയപ്പെടാനുള്ള കാരണം!!!

  • By: വിമർശകാനന്ദ
Subscribe to Oneindia Malayalam

കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന് ആദ്യം വാര്‍ത്ത വന്നത് കഴിഞ്ഞ മാസം ആയിരുന്നു. പണ്ട് ഐശ്വര്യ റായ്- അഭിഷേക് ബച്ചന്‍ വിവാഹത്തിന് ശേഷം പല ദേശീയ ചാനലുകള്‍ പോലും ഐശ്വര്യയുടെ വയറിന്റെ പിറകെ ആയിരുന്നു എന്നത് ചരിത്രം.

എന്തായാലും നമ്മുടെ നാട്ടിലെ കാര്യവും ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയാണ് കേട്ടോ... ദിലീപ് ജയിലില്‍ ആണ്, കാവ്യയെ ആണെങ്കില്‍ പോലീസ് ചോദ്യം ചെയ്യുന്നു... അപ്പോഴും വാര്‍ത്ത വരുന്നത് ഇങ്ങനെയൊക്കെയാണ്.

കാവ്യയെ നാല് മാസം ഗര്‍ഭിണിയാക്കിയിരിക്കുകയാണ് ഇപ്പോള്‍. സത്യം എന്താണെന്ന കാര്യം കാവ്യ തന്നെ പറയേണ്ട അവസ്ഥയാണ്. കഴിഞ്ഞ മാസം ഇതുപോലെ കാവ്യയെ മാധ്യമങ്ങള്‍ 'ഗര്‍ഭിണിയാക്കിയിരുന്നു'. അന്ന് ദിലീപിന് തന്നെ ഇതിനെതിരെ രംഗത്തിറങ്ങേണ്ടി വന്നു.

അത് ഒരു വിഷയമാണോ?

അത് ഒരു വിഷയമാണോ?

കാവ്യ മാധവന്‍ ഗര്‍ഭിണിയാണോ എന്നകാര്യം ഇന്നത്തെ കേരള സമൂഹത്തില്‍ അത്ര വലിയ വിഷയം ആണോ എന്ന ചോദ്യം ബാക്കിയാണ്. എന്തായാലും സെലിബ്രിറ്റികളുടെ ഇത്തരം വിശേഷങ്ങള്‍ക്ക് വായനക്കാര്‍ ഏറെ ഉണ്ടാകും എന്ന് ഉറപ്പുമാണ്.

ഓണത്തിനിടയില്‍

ഓണത്തിനിടയില്‍

ഓണത്തിനിടയില്‍ പുട്ടുകച്ചവടം എന്ന് പറയുമ്പോലെ ആണ് കാര്യങ്ങള്‍. ഇവിയെ നടി ആക്രമിക്കപ്പെട്ട കേസ് കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ ആണ് കാവ്യയുടെ ഗര്‍ഭവും ചര്‍ച്ചയാകുന്നത്.

നാല് മാസത്തെ കണക്ക്

നാല് മാസത്തെ കണക്ക്

കാവ്യ നാല് മാസം ഗര്‍ഭിണിയാണ് എന്നൊക്കെയാണ് കണക്ക് സഹിതമുള്ള റിപ്പോര്‍ട്ടുകള്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതുവരെ കാവ്യയോ കുടുംബക്കാരോ ഒരു പ്രതികരണം പോലും നടത്തിയിട്ട്ില്ല. എന്നിട്ടും വീട്ടുകാരില്‍ നിന്ന് ഇങ്ങനെ ഒരു വിവരം കിട്ടിയെന്നൊക്കെയാണ് പറയുന്നത്.

പോലീസുകാര്‍ക്കും അറിയാമത്രെ

പോലീസുകാര്‍ക്കും അറിയാമത്രെ

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘത്തിനും ഈ വിവരം അറിയാം എന്നാണ് പറഞ്ഞുവരുന്നത്. അതുകൊണ്ടാണത്രെ കാവ്യയെ വീട്ടില്‍ ചെന്ന് കണ്ട് ചോദ്യം ചെയ്തത്.

ആദ്യം വന്നത്

ആദ്യം വന്നത്

കേരള കൗമുദി ആയിരുന്നു ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. മേല്‍പ്പറഞ്ഞ വിശദാംശങ്ങളൊക്കെ ചേര്‍ത്തായിരുന്നു വാര്‍ത്താ നിര്‍മാണം!

അതാ വരുന്നു മംഗളം

അതാ വരുന്നു മംഗളം

കേരള കൗമുദി വാര്‍ത്ത വന്ന മണിക്കൂറുകള്‍ക്ക് ശേഷം മംഗളം ഓണ്‍ലൈനിലും ഇതേ വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു എന്നും പറഞ്ഞായിരുന്നു മംഗളത്തിലെ വാര്‍ത്ത.

ജനതയുടെ ആത്മാവിഷ്‌കാരം

ജനതയുടെ ആത്മാവിഷ്‌കാരം

അതിന് ശേഷം ആണ് ഒരു ജനതയുടെ ആത്മാവിഷ്‌കാരമായ കൈരളി ഓണ്‍ലൈനില്‍ വാര്‍ത്ത വരുന്നത്. ഇതിലും പ്രമുഖ മാധ്യമത്തെയാണ് ഉദ്ധരിച്ചിട്ടുള്ളത് എന്ന് ഓര്‍ക്കണം.

ദിലീപിനെ കാണാന്‍ പോകാത്തതും

ദിലീപിനെ കാണാന്‍ പോകാത്തതും

ജയിലില്‍ ആയ ദിലീപിന് കാവ്യ ഇതുവരെ അവിടെ പോയി കണ്ടിട്ടില്ല. അതിന്റെ കാരണവും ഇപ്പോള്‍ ഗര്‍ഭത്തിന്റെ ചുമലിലാണ്. എന്തായാലും സത്യമെന്തെന്ന് ആര്‍ക്കറിയാം.

അന്നൊരിക്കല്‍

അന്നൊരിക്കല്‍

കഴിഞ്ഞ മാസവും കാവ്യ ഗര്‍ഭിണിയാണെന്ന് പറഞ്ഞ് പലരും വാര്‍ത്തകള്‍ ഉത്പാദിപ്പിച്ചിരുന്നു. എന്നാല്‍ അത് ദിലീപ് പോലും അറിഞ്ഞിരുന്നില്ലത്രെ!! എന്തൊരു കഷ്ടം.

സോഷ്യല്‍ മീഡിയ അറിയിച്ചു

സോഷ്യല്‍ മീഡിയ അറിയിച്ചു

തന്റെ ഭാര്യ ഗര്‍ഭിണിയാണെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയേണ്ടി വന്ന ഒരു ഭര്‍ത്താവിന്റെ സ്ഥിതി ആലോചിച്ച് നോക്കൂ... അത് തന്നെയാണ് ദിലീപും അന്ന് പറഞ്ഞത്.

ആരൊക്കെയാണോ ആവോ?

ആരൊക്കെയാണോ ആവോ?

ഇങ്ങനെ ചില വാര്‍ത്തകളൊക്കെ ആരും അറിയാതെ ഉത്പാദിപ്പിച്ച് വിടുന്ന ചില വിരുതന്‍മാരുണ്ട്. അവരൊക്കെ തന്നെ ആകും ചിലപ്പോള്‍ ഇതിന് പിന്നിലും.

അത് സത്യമാണെങ്കിലോ

അത് സത്യമാണെങ്കിലോ

ഇനിയിപ്പോള്‍ കാവ്യ മാധവന്‍ ഗര്‍ഭിണിയാണ് എന്ന വാര്‍ത്ത സത്യമാണെങ്കിലോ... അതില്‍ എന്താണിത്ര അത്ഭുതപ്പെടാനിരിക്കുന്നത്. വിവാഹം കഴിയ്ക്കുന്നതും ഗര്‍ഭിണിയാകുന്നതും പ്രസവിക്കുന്നതും ഒക്കെ ഒരു പുതിയ കാര്യം വല്ലതും ആണോ?

Kavya's Reaction About Dileep
കൂട്ടിക്കുഴച്ച് അലമ്പാക്കണ്ട

കൂട്ടിക്കുഴച്ച് അലമ്പാക്കണ്ട

വ്യക്തി ജീവിതത്തിലെ ഇത്തരം കാര്യങ്ങളൊക്കെ എന്തിനാണ് അവരുടെ സമ്മതമോ താത്പര്യമോ ഇല്ലാതെ വിളമ്പുന്നത് എന്ന ചോദ്യം തികച്ചും ന്യായമാണ്. ഇനിയിപ്പോള്‍ കേസും കൂട്ടവുമായി ഇതിനെ കൂട്ടിക്കുയ്‌ക്കേണ്ട കാര്യവും ഇല്ല.

English summary
Media reports say that Kavya Madhavan is pregnant. What is its significance in the present scenario?- Satire
Please Wait while comments are loading...