ആര്‍എസ്എസ് സ്ഥാപകന്റെ പിറന്നാള്‍ വിഡ്ഢി ദിനത്തില്‍...! വേറേയും ഉണ്ട്
ഫേസ്ബുക്കിലെ സഖാക്കള്‍ ആര്‍എസ്എസിന് എങ്ങനെ പണികൊടുക്കണം എന്ന് വിചാരിച്ച് നടക്കുകയാണ്. ഏപ്രില്‍ ഒന്ന് സംഘി ദിനമാണെന്ന് പറഞ്ഞ് ചിലര്‍ പോസ്റ്റുകളൊക്കെ തയ്യാറാക്കി പ്രചരിപ്പിച്ചിരുന്നു.
എന്നാല്‍ ഒരു കാര്യം അറിയാമോ... ആര്‍എസ്എസ് സ്ഥാപകന്‍ കെബി ഹെഡ്‌ഗെവാര്‍ ജനിച്ചത് ഒരു ഏപ്രില്‍ ഒന്നിന് ആയിരുന്നു. ഹെഡ്‌ഗെവാര്‍ മാത്രമല്ല, വേറേയും ചില പ്രമുഖരുണ്ട് വിഡ്ഢി ദിനത്തില്‍ ജനിച്ചവരായി....!

കെബി ഹെഡ്‌ഗെവാര്‍
കേശവ് ബലിറാം ഹെഡ്‌ഗെവാര്‍. ആര്‍എസ്എസിന്റെ സ്ഥാപകനാണ്. ജനിച്ചത് 1889 ഏപ്രില്‍ 1 ന്.

ഹമീദ് അന്‍സാരി
നമ്മുടെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ജന്മദിനവും ഏപ്രില്‍ 1ന് തന്നെ. അന്‍സാരി ജനിച്ചത്. 1937 ഏപ്രില്‍ 1 നായിരുന്നു ഇദ്ദേഹത്തിന്റെ ജനനം.

മുരളി വിജയ്
ക്രിക്കറ്റ് കളിക്കാരിലും ഉണ്ട് വിഡ്ഢി ദിനത്തില്‍ പിറന്ന ഒരാള്‍. വേറെ ആരും അല്ല, നമ്മുടെ പ്രിയ താരം മുരളി വിജയ് തന്നെ. 1984 ഏപ്രില്‍ 1 നാണ് മുരള ജനിച്ചത്.

തരുണ്‍ ഗോഗോയ്
അസം മുഖ്യമന്ത്രിയായ തരുണ്‍ കുമാര്‍ ഗോഗോയിയെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അദ്ദേഹം ജനിച്ചത് 1936 ലെ വിഡ്ഢി ദിനത്തിലാണെന്ന് എത്ര പേര്‍ക്കറിയാം.

ഗുരു തേഗ് ബഹാദുര്‍
സിഖ് മത വിശ്വാസികളുടെ ഒമ്പതാമത് ഗുരുവാണ് ഗുരു തേഗ് ബഹാദുര്‍. ഇദ്ദേഹം ജനിച്ചത് 1961 ഏപ്രില്‍ 1 നാണ്.

മാര്‍ ജോസഫ് പാറേക്കാട്ടില്‍
സീറോ മലബാര്‍ സഭയുടെ പ്രഥമ കര്‍ദ്ദിനാളും എറണാകുളം അതിരൂപതയുടെ മുന്‍ മെത്രാനും ആയിരുന്നു മാര്‍ ജോസഫ് പാറേക്കാട്ടില്‍. 1912 ഏപ്രില്‍ ഒന്നിനായിരുന്നു ഇദ്ദേഹം ജനിച്ചത്.












Click it and Unblock the Notifications