• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മാമനോടൊന്നും തോന്നല്ലേ മക്കളേ! ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ!! ഒടുവിൽ 'മുറുക്ക് വരെ കുരുക്കി'...!

Google Oneindia Malayalam News

പതിനൊന്ന് മണിക്കൂര്‍ നീണ്ടു പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ചയും മറുപടിയും ഒക്കെ ആയി. കേരളത്തിലെ വാര്‍ത്താ ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ എല്ലാം ഒരുപോലെ നടുനിവര്‍ത്തിയ അപൂര്‍വ്വ ദിനമായിരുന്നു അത്. എന്തിന്... അന്തിച്ചര്‍ച്ച പോലും മാറ്റിവയ്‌ക്കേണ്ടി വന്നു (അത് മുഖ്യമന്ത്രി ഒരു പണികൊടുത്തതാണെന്ന കരക്കമ്പി വേറെ!).

അവിശ്വാസ പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷം, ഒടുക്കം അതൊന്ന് അവസാനിച്ച് കിട്ടിയാല്‍ മതിയായേ എന്ന മട്ടിലായി എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. എം സ്വരാജിന്റേയും മുല്ലക്കര രത്‌നാകരന്റേയും ഒക്കെ പ്രസംഗങ്ങളും സൂപ്പര്‍ ഹിറ്റ് ആണ്. പട്ടാമ്പി എംഎല്‍എ മുഹ്‌സിന്റെ കമന്റ് വരെ വൈറല്‍ ആയിക്കഴിഞ്ഞു. ഇതിനെച്ചൊല്ലി ഉണ്ടാക്കിയ ട്രോളുകള്‍ ഒന്ന് കണ്ടാലോ...

എപ്പഴേ പിന്‍വലിച്ചു

എപ്പഴേ പിന്‍വലിച്ചു

എം സ്വരാജ് ആണെന്ന് തോന്നുന്നു ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ പേടിസ്വപ്നം. കഴിഞ്ഞ സര്‍ക്കാര്‍ 4 ലക്ഷം വീട് കൊടുത്തു എന്നൊക്കെ പറയാന്‍ തുടങ്ങിയതാ... പക്ഷേ, പെട്ടെന്നങ്ങ് പിന്‍വലിച്ചു!

ഉദ്ദിഷ്ടകാര്യത്തിന്...

ഉദ്ദിഷ്ടകാര്യത്തിന്...

ഉദ്ദിഷ്ട കാര്യത്തിന് എന്തായാലും ഉപകാര സ്മരണ ഉണ്ടായിരിക്കണം. കാരണം, സര്‍ക്കാരിന് അവരുടെ വികസനപ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്താന്‍ ഇങ്ങനെ ഒരു അവസരം ചെന്നിത്തലയായിട്ട് ഉണ്ടാക്കിത്തന്നില്ലേ!

ജസ്റ്റിസുമാര്‍

ജസ്റ്റിസുമാര്‍

ചാനലുകളിലെ ജഡ്ജിമാര്‍ക്ക് ആയിരുന്നത്രെ ഏറ്റവും അധികം വിഷമം. സ്വരാജ് ഒക്കെ പ്രസംഗിക്കുമ്പോള്‍ ഇടയ്ക്ക് കയറി ഇടപെടാന്‍ ചാനല്‍ ജഡ്ജിമാര്‍ക്ക് കൈ തരിച്ചതാണ്. പക്ഷേ, എന്ത് ചെയ്യാന്‍!

കാത്തിരുന്ന്... കാത്തിരുന്ന്...

കാത്തിരുന്ന്... കാത്തിരുന്ന്...

കാത്തിരുന്ന് കാത്തിരുന്ന് കടവൊഴിഞ്ഞ്, പുഴ മെലിഞ്ഞ്... എന്ന് പറഞ്ഞത് പോലെ ആയിരുന്നു ചാനല്‍ ജഡ്ജിമാരുടെ സ്ഥിതി. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം കഴിഞ്ഞപ്പോഴേക്കും അന്തിച്ചര്‍ച്ചയുടെ സമയവും കഴിഞ്ഞു!

മുറുക്ക് കുരുക്കിയോ

മുറുക്ക് കുരുക്കിയോ

തിരുവഞ്ചൂരിന്റെ കോമഡികളില്ലാതെ എന്ത് ചര്‍ച്ച എന്നാണല്ലോ ഇപ്പോഴത്തെ ഒരു മട്ട്! അദ്ദേഹമായി പറഞ്ഞതൊന്നും കിട്ടിയില്ലെങ്കില്‍, ഇങ്ങനെ ഒരു മുറുക്ക് അങ്ങ് കുരുക്കിക്കളയും!

പൊടിഞ്ഞുപോകും

പൊടിഞ്ഞുപോകും

കൊടുങ്കാറ്റില്‍ ആനപാറി പോകുമ്പോള്‍ ആണ് രാജേട്ടന്‍ വക തമാശ വേറെ! പ്രമേയത്തെ അനുകൂലിക്കാനും പ്രതികൂലിക്കാനും ഇല്ലാത്ത രാജേട്ടന്‍ ഒരു നന്ദി പ്രകടനവും നടത്തി കരുത്ത് തെളിയിച്ചു!

വേണ്ടായിരുന്നു

വേണ്ടായിരുന്നു

എന്നാലും എം സ്വരാജ് ഇങ്ങനെ കയറി മറുപടി ഒന്നും പറയേണ്ട കാര്യമുണ്ടായിരുന്നില്ല. സ്വരാജിനോട് അതിന് ആരെങ്കിലും മറുപടി ചോദിച്ചോ...!

അപ്പോ അങ്ങനെ ആയിരുന്നോ...

അപ്പോ അങ്ങനെ ആയിരുന്നോ...

ഇതിനിടയില്‍ പിണറായി വിജയന്‍ രമേശ് ചെന്നിത്തലയോട് ഇങ്ങനെ എങ്ങാനും ചെയ്‌തോ? അത് വളരെ മോശമായി കെട്ടോ... ഒരാളുടേയും ആത്മവിശ്വാസം ഇങ്ങനെ തകര്‍ക്കാന്‍ പാടില്ല!

ആടറിയുന്നോ അങ്ങാടിവാണിഭം

ആടറിയുന്നോ അങ്ങാടിവാണിഭം

നിയമസഭയില്‍ എത്തിയ ഒ രാജഗോപാലിന്റെ കാര്യം ഏറെക്കുറേ ഇങ്ങനെ ആയിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വന്‍ പോര്. സ്വന്തം പാര്‍ട്ടിക്കാര്‍ ആണെങ്കില്‍ നിയമസഭയ്ക്ക് പുറത്ത് സമരത്തില്‍... എന്നിട്ടാണ് ഇങ്ങനെ!

ബിരിയാണിക്കഥ

ബിരിയാണിക്കഥ

ഇതിനിടയില്‍ പട്ടാമ്പി എംഎല്‍എ മുഹ്‌സിന്‍ എന്തോ ബിരിയാണിക്കാര്യവും പറഞ്ഞിരുന്നത്രെ. സഭാസമ്മേളനം കഴിഞ്ഞപ്പോള്‍ ചിലര്‍ അത് തിരഞ്ഞുനടന്നു എന്നുവരെ അപവാദമുണ്ട്!

ഒരു പ്രമേയം

ഒരു പ്രമേയം

പ്രത്യേകിച്ച് ഒരു കാര്യവും ഇല്ലാതെ ഒരു അവിശ്വാസ പ്രമേയം കൊണ്ടുവന്നതാ. മുര്‍ഖന്‍ പാമ്പിനെ നോവിച്ചുവിട്ട സ്ഥിതിയിലായി യുഡിഎഫ് എന്നാണ് പൊതുസംസാരം.

ഓണ്‍ലൈനില്‍ ഉണ്ടോ

ഓണ്‍ലൈനില്‍ ഉണ്ടോ

നിയമസഭയില്‍ എന്തെങ്കിലും പറയാനോ ചെയ്യാനോ ഒന്നും പറ്റില്ല. ഫേസ്ബുക്കില്‍ അവിശ്വാസം കൊണ്ടുവരികയാണെങ്കില്‍ നോക്കാമെന്നാണത്രെ ഒരുകക്ഷിയുടെ വാദം. എന്നിട്ട് വേണം എം സ്വരാജിനെ ബ്ലോക്ക് ചെയ്യാന്‍!

cmsvideo
  Pinarayi Vijayan's aggressive speech against congress | Oneindia Malayalam
  അതാണ് നല്ലത്

  അതാണ് നല്ലത്

  നിയമസഭയില്‍ അവിശ്വാസം കൊണ്ടുവന്നിട്ട് ഒരു കാര്യവും ഉണ്ടായില്ല. ആ പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയതും ഒരു പത്ര സമ്മേളനം അങ്ങ് നടത്തിക്കഴിഞ്ഞപ്പോള്‍ എന്തൊരു ആശ്വാസം!

  കൊറോണ പകരും

  കൊറോണ പകരും

  ഇതിപ്പോള്‍ പിണറായി വിജയന്‍ ഇങ്ങനെ മുതലെടുക്കും എന്ന് രമേശ് ചെന്നിത്തല കരുതിയോ. ഒടുവില്‍ കൊറോണ പകരുമെന്ന് വരെ സ്പീക്കറോട് പറഞ്ഞ് നോക്കി... ഒരുകാര്യവും ഉണ്ടായില്ല!

  നല്ല കോംബിനേഷന്‍

  നല്ല കോംബിനേഷന്‍

  ഇത്തവണ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നല്ല കോമ്പിനേഷന്‍ ആയിരുന്നത്രെ! വീണ ജോര്‍ജ്ജിന്റെ വക കിട്ടിയത് കെഎം ഷാജിയ്ക്ക്. വിഡി സതീശന് കൈനിറയെ കിട്ടിയത് ഗണേഷ് കുമാറില്‍ നിന്ന്. ഒടുക്കം ഷാഫി പറമ്പിലിനെ മലര്‍ത്തിയടിച്ചത് എം സ്വരാജ്!

  അത് ഭാഗ്യമായി

  അത് ഭാഗ്യമായി

  അടുത്ത കാലത്തായി അവിശ്വാസ, വിശ്വാസ പ്രമേയങ്ങള്‍ കഴിയുമ്പോള്‍ കോണ്‍ഗ്രസ് വലിയ ആള്‍നാശം ആണ് ദേശീയ തലത്തില്‍ നേരിടാറുള്ളത്. കേരളത്തില്‍ അങ്ങനെ ഉണ്ടായില്ല എന്ന ആശ്വാസത്തിലാണത്രെ അദ്ദേഹം!

  ഇനി അത് നോക്കാം

  ഇനി അത് നോക്കാം

  രാത്രിയില്‍ നിയമസഭയ്ക്ക് അകത്തായതുകൊണ്ടാണത്രെ എല്‍ഡിഎഫ് സര്‍ക്കാര്‍ അവിശ്വാസ പ്രമേയത്തെ തോല്‍പിച്ചത്. രാവിലെ മനോരമ പത്രം വന്നാല്‍ കാണിച്ചുതരാം എന്നും പറഞ്ഞ് പോയതാ...

  അടിയന്തരാവസ്ഥയായി

  അടിയന്തരാവസ്ഥയായി

  അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പോതായിരുന്നു. ഒടുക്കം, അടിയന്തരാവസ്ഥയായി എന്ന് പറഞ്ഞതുപോലെ ആയി കാര്യങ്ങള്‍. എന്നാലും മുഖ്യമന്ത്രീ... ഇങ്ങനെ ഒന്നും ചെയ്യരുതായിരുന്നു!

  വല്ലാത്ത ചതിയായിപ്പോയി

  വല്ലാത്ത ചതിയായിപ്പോയി

  പിണറായി സര്‍ക്കാരിനെ പുറത്താക്കാന്‍ വേണ്ടി അവിശ്വാസ പ്രമേയം കൊണ്ടുവന്നതാ... അതിപ്പോ ഇങ്ങനെ മുതലാക്കുന്നത് കണ്ടാല്‍ ആരായാലും കരഞ്ഞ് പോകും!

  കണ്ടംകളി...

  കണ്ടംകളി...

  ഇത് പണ്ടൊക്കെ പതിവായി നടക്കുന്ന ഒരു കാര്യമായിരുന്നു. എന്നാല്‍ നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് എന്നാണ് റിപ്പോര്‍ട്ട്!! തെറ്റുണ്ടെങ്കില്‍ തിരുത്താവുന്നതാണ്!

  മാന്യതയുടെ രാഷ്ട്രീയം

  മാന്യതയുടെ രാഷ്ട്രീയം

  മാന്യതയുടെ രാഷ്ട്രീയം ഇടതുപക്ഷത്തെ കണ്ടുപഠിക്കണം എന്നാണ് എം സ്വരാജ് പ്രസംഗിച്ചത്. എന്നാല്‍ ആ മാന്യത കഴിഞ്ഞ യുഡിഎഫ് കാലത്തെ ആ ബജറ്റ് അവതരണ സമയത്തെ മാന്യത ആകാതിരിക്കുന്നതാണ് നല്ലത്!

  നല്ല പരിക്കുണ്ടല്ലോ

  നല്ല പരിക്കുണ്ടല്ലോ

  സ്വന്തമായി ഒരു അവിശ്വാസ പ്രമേയം കൊണ്ടുവന്നതായിരുന്നു. എന്നാല്‍ അത് കഴിയുമ്പോള്‍ ഇങ്ങനെ പരിക്ക് പറ്റും എന്ന് ആരും കരുതിക്കാണില്ല. മാമനോട് ഒന്നും തോന്നല്ലേ മക്കളേ...

  തിരിച്ചടി

  തിരിച്ചടി

  ട്രോളിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് എന്നൊ യുഡിഎഫ് എന്നോ വ്യത്യാസമൊന്നും ഇല്ല. ഒരേ മീം തന്നെ ഒന്ന് മിനുക്കിയെടുത്ത് തിരിച്ചടിക്കാനും ഉപയോഗിക്കാം... അല്ലേ!

  English summary
  How Social Media reacted to the no confidence motion presented by Opposition in Kerala Assembly!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X