കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പശു ഭീകരജീവിയാണ്'... അറിവില്ല എന്ന് കരുതി പുച്ഛിക്കരുത്.. പശുവിന്റെ അത്ഭുതസിദ്ധികൾ കണ്ടാൽ ഞെട്ടും!!

  • By Kishor
Google Oneindia Malayalam News

ഇന്ത്യൻ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ അറിയിക്കുന്നത് എന്ന പേരിൽ വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഈ നോട്ട് നിങ്ങൾക്ക് കിട്ടിയോ? മറ്റ് മൃഗങ്ങൾക്ക് ഒന്നും ഇല്ലാത്ത അനവധി പ്രത്യേകതകൾ പശുവിന് ഉണ്ടെന്ന് എത്ര പേർക്ക് അറിയാം - എന്ന് ചോദിച്ചുകൊണ്ടാണ് ഈ കുറിപ്പ് വൈറലാകുന്നത്. പശുവിനെ കൊല്ലുന്നത് നിരോധിക്കണമെന്നും പശുവിനെ ദേശീയമൃഗമാക്കണമെന്നും മറ്റും ചർച്ചകൾ നടക്കുമ്പോഴാണ് ഗോമാതായുടെ ഈ പ്രത്യേകതകളും പ്രചരിക്കുന്നത്....

<strong>മയിലിന്റെ കണ്ണീരും ഗർഭവും ... പ്രകാശം പരത്തുന്ന ജഡ്ജിക്ക് മയിലുകളുടെ സെക്‌സ് ഫോട്ടോ ഡെഡിക്കേറ്റ് ചെയ്ത് സോഷ്യൽ മീഡിയ!!!</strong>മയിലിന്റെ കണ്ണീരും ഗർഭവും ... പ്രകാശം പരത്തുന്ന ജഡ്ജിക്ക് മയിലുകളുടെ സെക്‌സ് ഫോട്ടോ ഡെഡിക്കേറ്റ് ചെയ്ത് സോഷ്യൽ മീഡിയ!!!

എല്ലാം ഗോപാദ മഹർഷി പറഞ്ഞിട്ടുണ്ട്

എല്ലാം ഗോപാദ മഹർഷി പറഞ്ഞിട്ടുണ്ട്

ഗോപാദ മഹർഷിയുടെ പശ്വവവേദത്തിൽ ഇതെപറ്റി വളരെ വ്യക്തമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്. ഗോപാദ മഹർഷിയുടെ ഗോആശ്രമത്തിൽ ലക്ഷക്കണക്കിന് പശുക്കളെ സംരക്ഷിച്ചിരുന്നതായി പശ്വവ വേദത്തിലെ ഒൻപതാം ശ്ലോകത്തിൽ പറയുന്നു. ഈ ബൃഹത് ഗ്രന്ഥത്തിൽ പശുവിന്റെ ഓരോ പ്രത്യേകതയും ശാസ്ത്രീയമായ കാഴ്ച്ചപാടിൽ അക്കമിട്ട് നിരത്തുന്നുണ്ട്. അത് ഇങ്ങനെയാണ്.

അസറ്റോ ബാക്ട്രിയം ചവിട്ടാത്ത പശു

അസറ്റോ ബാക്ട്രിയം ചവിട്ടാത്ത പശു

പശുക്കൾ നടക്കുമ്പോൾ മണ്ണിലെ 'അസറ്റോ ബാക്ട്രിയം' എന്ന സൂഷ്മാണുക്കളെ ചവിട്ടാത്ത തരത്തിലാണ് പശുവിന്റെ കുളമ്പുകൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.. ഈ സൂഷ്മാണുക്കളാണ് സസ്യത്തിന് ആവശ്യമായ നൈട്രജൻ ഭൂമിയിലെത്തിക്കുന്നത്.. ഈ പ്രത്യേകത ഉള്ള ഭൂമുഖത്തെ ഏക ജീവി പശുവാണ്. പശുവിന്റെ മറ്റൊരു പ്രത്യേകത അത് ഭൂമിയുടെ കാന്തികക്ഷേത്രത്തിൽ അതിന്റെ കുളമ്പ് ഒരിക്കലും ചവിട്ടാറില്ല എന്നതാണ്. എന്നാൽ പന്നിപോലെ ജന്തുക്കൾ കാന്തികക്ഷേത്രത്തിൽ നിരന്തരം കുളമ്പ് കുത്തുന്നതിനാൽ അവയെ നികൃഷ്ടമൃഗമായി കാണുന്നു.

പശുവിന്റെ കണ്ണിലെ ഗോപ്രകാശം

പശുവിന്റെ കണ്ണിലെ ഗോപ്രകാശം

ആദ്യകാലത്ത് മുനിമാർ ആശ്രമങ്ങളിലെ ഉയർന്ന പീഠങ്ങളിലെ ധൂപവിളക്ക് കത്തിക്കുവാൻ പശുവിന്റെ കണ്ണിൽ നിന്നും പുറപ്പെടുന്ന ഗോപ്രകാശം ഉപയോഗിച്ചിരുന്നു... ബി ബി സി അവരുടെ ഒരു ടി വി പ്രോഗ്രാമിൽ ഗോപ്രകാശത്തെ കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. അന്ധർക്ക് കാഴ്ച്ച പ്രദാനം ചെയ്യാൻ ഇന്ത്യയിൽ നിന്നും ഉയർന്നതരം ഗോപ്രകാശം ഉള്ള പശുക്കളെ പുരാതന ഈജിപ്തിൽ കൊണ്ടു പോയിരുന്നതായി അവിടെ നിന്നും കണ്ടെത്തിയ പാപ്പിറസ് ചുരുളുകളിൽ ഹൈറോ ഗ്ലിഫിക്സ് ഭാഷയിൽ എതപ്പെട്ടിട്ടുണ്ട്..

ഭൂമിയുടെ കാന്തികത എന്താണെന്ന് അറിയാമോ?

ഭൂമിയുടെ കാന്തികത എന്താണെന്ന് അറിയാമോ?

ഭൂമിയുടെ കാന്തികത അറിഞ്ഞ് സഞ്ചരിക്കുന്ന ഏക ജീവിയാണ് പശു... ഇവയുടെ മസ്തകത്തിലെ ഒരു പ്രത്യേകതരം ഗ്രന്ഥിയാണ് ഈ കഴിവ് നേടിക്കൊടുക്കുന്നത്... അമേരിക്കയിലെ ഒരു ശാസ്ത്ര ജേണലിൽ ഈ വാർത്ത വന്നപ്പോഴാണ് ഈ ശാസ്ത്ര സത്യം ലോകം മനസിലാക്കുന്നത്. (പക്ഷേ 6000 വർഷങ്ങൾക്ക് മുമ്പ് രചിച്ച പശ്വവവേദത്തിൽ ഇതേക്കുറിച്ച് രണ്ട് ബൃഹത് അധ്യായങ്ങളിലായി പ്രതിപാദിച്ചിട്ടുണ്ട്. പറഞ്ഞിട്ടെന്താ നമുക്ക് എന്തും സായിപ്പ് പറയണമല്ലോ...? )

ഓസോൺ അനുപാതം കൂട്ടുന്ന പശു!!

ഓസോൺ അനുപാതം കൂട്ടുന്ന പശു!!

അന്തരീക്ഷത്തിലെ ഓസോൺ അനുപാതം കൂട്ടുന്ന ഏക ജീവിയാണ് പശു. തൊഴുത്തിൽ പശു എപ്പോഴും കിടക്കുന്നത് തെക്ക് വടക്ക് ദിശയിലായിരിക്കും. ഇങ്ങനെ ഭൂമിയുടെ കാന്തികമണ്ഡലവുമായി ബന്ധപ്പെട്ട് കിടന്നുകൊണ്ട് ഭൂമിയിലേക്ക് എത്തുന്ന കോസ്മിക് രശ്മികളെ പ്രാണിക് ഹീലിങിലൂടെ വലിച്ചെടുത്ത് ആന്റീ കോസ്മിക്റേയുമായി കൂട്ടിക്കലർത്തി ന്യൂട്രെലൈസ്സ് ചെയ്ത് ഓസോൺ ആക്കിയാണ് പശു പുറത്തേക്ക് വിടുന്നത്.

എന്താണീ ഹീമോ ഓസോണിയ?

എന്താണീ ഹീമോ ഓസോണിയ?

പശുവിന്റെ ത്വക്കിനടിയിൽ കാണപ്പെടുന്ന ഹീമോ ഓസോണിയ എന്ന പാളിയാണ് ഓസോൺ പുറത്ത് വിടുന്നത്... (ഗോപുരാണത്തിൽ മ്ലേശ്ഛപടലം എന്നാണ് ഇതിനെ രേഖപ്പെടുത്തിയിരിക്കുന്നത്) മാത്രമല്ല ഓക്സിജൻ പുറത്ത് വിടുന്ന ഏക ജീവിയാണ് പശു... ഇവ മൂക്കിലൂടെ മാത്രമല്ല, നവ ദ്വാരങ്ങളിലൂടെയും കാലുകളിലെ കുളമ്പിനടിയിലൂടെയും ഓക്സിജൻ പുറത്ത് വിടുന്നു. ഒരു ശരാശരി ഇന്ത്യൻ പശു ഒരു ദിവസം പുറത്തു വിടുന്ന ഓക്സിജന്റെ അളവ് ഹിമാലയത്തിലെ മഞ്ഞ്പാളികൾ ഒരു ദിവസം ഉത്പാദിപ്പിക്കുന്ന ജലത്തിലെ ഓക്സിജന് തുല്യമാണ് (ഈ വിവരത്തിന് നാസയ്ക്കാണ് കടപ്പാട് വെച്ചിരിക്കുന്നത്)

ഭൂഗുരുത്വത്തേക്കാൾ ആകർഷണം കൂടുതലുള്ള ഗ്രന്ഥി!!

ഭൂഗുരുത്വത്തേക്കാൾ ആകർഷണം കൂടുതലുള്ള ഗ്രന്ഥി!!

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും പശുവിന്റെ കഴുത്തിൽ അടിഭാഗത്തായി ഒരു തരം കട്ടിയുള്ള കൊഴുത്ത മാസഭാഗം. വാസ്തവത്തിൽ ഇത് ഒരു തരം ഗ്രന്ഥിയാണ്... നീണ്ട 35 വർഷക്കാലമായി നാസ അവരുടെ രഹസ്യ കേന്ദ്രത്തിൽ അതീവ രഹസ്യമായി ഈ ഗ്രന്ഥിയെ കുറിച്ച് പഠനം നടത്തുന്നു....!! പശുവിന്റെ കഴുത്തിലെ ഈ പേശി അഥവാ ആട എന്ന് പറയുന്ന ഈ ഗ്രന്ഥി താഴേക്ക് തൂങ്ങിയാടുന്നത് ഭൂഗുരുത്വവും ഈ ഗ്രന്ഥിയും തമ്മിലുള്ള പ്രവർത്തനത്തെ ആണ് കാണിക്കുന്നത്. ന്യൂട്ടന്റെ ആപ്പിൾ ഈ ഗ്രന്ഥിയിൽ നിന്നും താഴേക്ക് ഇടുകയാണെങ്കിൽ താഴെ വീഴില്ല. കാരണം ഈ ഗ്രന്ഥിക്ക് ഭൂഗുരുത്വത്തേക്കാൾ ആകർഷണം കൂടുതലാണ്...!!

ക്യാൻസറിന് പോലും മരുന്ന്!!

ക്യാൻസറിന് പോലും മരുന്ന്!!

പശുവിൻ പാലിലെ മിൽക്കിൻ എന്ന പോഷണം ഉപയോഗിച്ച് ക്യാൻസർ, ഏഴ്സ് തുടങ്ങി 400 അസുഖങ്ങൾക്ക് മരുന്നായി ഉപയോഗിക്കാമെന്ന് സ്വിറ്റ്സർലാന്റിലെ ഒരു സംഘം ശാസ്ത്രജ്ഞർ കണ്ടെത്തി...!!! (ഇതിന് ശേഷമാണ് കേരളത്തിലെ മാട്ടുപെട്ടിയിലെ കന്നുകാലി വളർത്തൽ കേന്ദ്രം തുടങ്ങാൻ അവർ സഹായം ഇങ്ങോട്ട് വാഗ്ദാനം ചെയ്ത് സമീപിച്ചത് എന്ന കാര്യം ഇതോടൊപ്പം കൂട്ടിച്ചേർത്ത് വായിച്ചാൽ കാര്യം വ്യക്തമാക്കും...)

ചാണകത്തിലെ കക്കൂസിൻ

ചാണകത്തിലെ കക്കൂസിൻ

പശുവിന്റെ ചാണകത്തിൽ നിന്നും ഉൽപാദിപ്പിക്കുന്ന കക്കൂസിൻ എന്ന ധൂമം പുകയ്ക്കുക വഴി ശ്വാസകോശ ക്യാൻസർ പോലുള്ള അസുഖങ്ങൾ 7 ദിവസം കൊണ്ട് മാറുന്നു. ഇത് ഇറിഡിയം പാത്രത്തിൽ മാത്രമേ സൂക്ഷിക്കാവൂ. പശുവിന്റെ വെണ്ണയിലെ ജ്വാലിനി എന്ന സൂഷ്മകണികക്ക് ഇപ്പോൾ വിദേശത്തെ സൗന്ദര്യ വിപണികളിൽ ഗ്രാമിന് ലക്ഷങ്ങൾ ആണ് ലഭിക്കുന്നത്. മാത്രമല്ല ലോകം മുഴുവൻ മഴ പെയ്യിക്കാൻ ഏകദേശം 100 ഗ്രാമിൽ താഴെ മാത്രം ജ്വാലിനി ഗോപുരാണ മന്ത്രോച്ചാരണം നടത്തി ഹോമകുണ്ഡത്തിൽ ഹോമിച്ചാൽ മതിയാകും!!

ആദിജിഹ്വ, ഗോമുത്ത്...

ആദിജിഹ്വ, ഗോമുത്ത്...

പശുവിന്റെ നാക്കിലെ ആദിജിഹ്വ എന്ന അവയവത്തിൽ കീടങ്ങളെ അരിച്ച് ഭക്ഷിക്കുവാൻ സാധിക്കുന്ന ജൈവീക ഗ്രന്ഥികൾ ഉണ്ട്. നാസക്ക് പോലും ഈ ഗ്രന്ഥി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല...!! പശുവിന്റെ മസ്തിഷ്കത്തിനുള്ളിൽ കാണുന്ന ഗോമുത്ത് അത്ഭുത രോഗശാന്തി നൽകുന്ന ഒരു അമൂല്യ വസ്തുവാണ്. പശുവിന്റെ മൂക്കിലെ നോസിൽ കോശങ്ങൾ ഉപയോഗിച്ച് അവക്ക് വളരെ അകലെ ഉള്ള വസ്തുക്കളുടെ സ്വാദ് മനസിലാക്കാൻ സാധിക്കും...

പശുവിന്റെ പാലിലും മാന്ത്രികത

പശുവിന്റെ പാലിലും മാന്ത്രികത

നാസയുടെ ശാസ്ത്രജ്ഞർ ഒരു പരിശോധന നടത്തി. പശു എന്തെങ്കിലും വിഷാംശമുള്ളത് കഴിച്ചാൽ അതിന്റെ പാൽ കുടിക്കുന്നവർക്ക് വിഷമേൽക്കുമോ എന്ന്...
അവർ 90 ദിവസവും ഒരു പശുവിന് വിഷാംശമുള്ളതെല്ലാം കൊടുത്ത് പരിശോധിച്ചു. അവസാനം ആഴ്‌സനിക്കും സയനൈഡും വരെ കൊടുത്തു നോക്കി. പക്ഷേ, പശുവിന് യാതൊരു കുഴപ്പവും സംഭവിച്ചില്ല എന്ന് മാത്രമല്ല, പാലിൽ ഒരു തുള്ളി വിഷാംശം പോലും കണ്ടെത്താനും ആയില്ല...!!

ആ വിഷം എവിടെ പോയി..??

ആ വിഷം എവിടെ പോയി..??

അവസാനം ചില പുരാതന ഭാരതീയ ഗ്രന്ഥങ്ങൾ പരിശോധിച്ച് അവർ ഇതിന്റെ കാരണം കണ്ടെത്തി. പശുക്കൾ എത്ര വിഷം കഴിക്കുന്നുവോ അതത്രയും കഴുത്തിൽ തന്നെ നിക്ഷേപിച്ചിരുന്നു. അതിശയം അതല്ല, പശുവിന്റെ വാലിലുള്ള ഒരു ഗ്രന്ഥിയാണ് വിഷപദാർത്ഥങ്ങളെ ഡിറ്റക്ട് ചെയ്യ്ത് വിഷം ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുന്നത്...!! നാസ എത്ര കിണഞ്ഞ് പരിശ്രമിച്ചിട്ടും ഈ ഗ്രന്ഥി എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല...!!

കൗ ഡിറ്റക്ടറിനെക്കുറിച്ച്

കൗ ഡിറ്റക്ടറിനെക്കുറിച്ച്

ഇന്തോനേഷ്യയിലെ സുമാത്രയിൽ ഭൂകമ്പം ഉണ്ടായ ശേഷം ആയിരക്കണക്കിന് പശുക്കളെ ഇന്ത്യയിൽ നിന്നും കൊണ്ടുപോയ കാര്യം അറിഞ്ഞു കാണുമല്ലോ...? ഇവയെ കൊണ്ട് പോയത് ഭാവിയിൽ ഭൂകമ്പം ഉണ്ടായാൽ അറിയുവാനായി കൗ ഡിറ്റക്ടർ സ്ഥാപിക്കാനാണ്. പശുക്കളുടെ കൊമ്പിനുള്ളിലെ ഗ്രന്ഥിയെ ഒരു കാന്തിക ഡയോടുമായി ബന്ധപ്പെത്തിയാണ് ഇത് സാധിക്കുക.... ഇങ്ങനെ ബന്ധിപ്പിക്കുമ്പോൾ പശു വൈഫൈ തരംഗങ്ങൾ പുറത്ത് വിടുന്നു.

ജപ്പാൻ പോലും ഫോളോ ചെയ്യുന്നു

ജപ്പാൻ പോലും ഫോളോ ചെയ്യുന്നു

ഈ തരംഗങ്ങളെ തെക്ക് ഭാഗത്ത് ഹോമകുണ്ഡത്തിനടുത്ത് സ്ഥാപിച്ചിരിക്കുന്ന കാന്തിക റിസീവർ പിടിച്ചെത്ത് അതിലെ പോസിറ്റീവ് എനർജി സേവ് ചെയ്യുന്നു. ശേഷം, ഗോമൂത്രവും ചാണകവും ചേർന്ന മിശ്രിതം പഴുത്ത മാവിലയിൽ കോരി ഈ റിസീവറിൽ തളിച്ച് നെഗറ്റീവ് എനർജി ഇല്ലാതാക്കുന്നു. രാമസേതു നിർമ്മാണത്തിന് മുൻപ് ഇത്തരം ഭൂകമ്പത്തെ അതിജീവിക്കാനായുള്ള മുൻകരുതലുകൾ എടുത്തിരുന്നതായി തമിഴ്നാട് പി ഡബ്ല്യു ഡി രേഖപ്പെടുത്തിയിട്ടുണ്ട്.(ഈ രേഖകളാണ് ജപ്പാൻ പി ഡബ്ല്യു ഡി ഇന്ന് അവരുടെ കെട്ടിടങ്ങളും പാലങ്ങളും നിർമ്മിക്കാൻ ഉപയോഗിക്കുന്നത്..! )

കാമധേനുവിന്റെ കുഞ്ഞ്

കാമധേനുവിന്റെ കുഞ്ഞ്

പുരാണങ്ങളിൽ പ്രതിപാദിക്കുന്ന കാമധേനുവിന്റെ കുഞ്ഞിനെ ഉൽപാദിപ്പിക്കുന്നതിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ വിജയിച്ച കാര്യം അതീവ രഹസ്യമാക്കി വച്ച വാർത്ത ഈയിടെ ചില വിദേശ മാധ്യമങ്ങൾ വഴി ലോകം അറിയുകയുണ്ടായല്ലോ.? കാമധേനുവിന്റെ കുഞ്ഞുങ്ങളെ വികസിപ്പിച്ചെടുക്കന്നതിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ പതഞ്ചലി കമ്പനിയുമായി കരാറിൽ ഏർപ്പെടുയും അണുവായുധങ്ങളെ പോലും പ്രതിരോധിക്കാൻ ശേഷിയുള്ള എനർജി ബീം ശരീരത്തിൽ ഉള്ള കാമധേനുവിനെ വികസിപ്പിക്കുകയും ചെയ്തു. ഇതിന്റെ ബയോളജിക്കൽ സാമ്പിൾസ് ഇന്ത്യ സൂക്ഷിച്ചിരിക്കുന്നത് ഹിമാലയത്തിന്റെ താഴ്വരയിൽ എവിടെയോ ആണ്.

കാമധേനുവിന്റെ ബ്രീഡിനും സംരക്ഷണം

കാമധേനുവിന്റെ ബ്രീഡിനും സംരക്ഷണം

ഈ സ്ഥലം കാശ്മീരിൽ എവിടെയോ ആണെന്ന് കരുതപ്പെടുന്നു. പാകിസ്ഥാൻ കാശ്മീരിന് വേണ്ടി ആവശ്യം ഉന്നയിക്കുന്നതിന്റെ കാരണം ഇതു തന്നെയാണെന്ന് ഒരിക്കൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായിരുന്ന ജോർജ്ജ് ഫെർണാണ്ടസ് പറയുകയുണ്ടായി. ഇന്ത്യ വഴി ഈ കാമധേനുക്കൾ അമേരിക്കയിൽ എത്തുമോ എന്ന് ഉത്തര കൊറിയ ഇപ്പോൾ ഭയപ്പെടുന്നുണ്ട്. (ഉത്തര കൊറിയ ഭൂമിയുടെ വടക്ക് ഭാഗത്ത് അല്ലാത്തതിനാൽ കാന്തികതയിൽ കാര്യമായ കുറവുണ്ട്). ഇതേതുടർന്ന് പെന്റഗൺ അവരുടെ ഏറ്റവും പരമപ്രധാനമായ സംരക്ഷണം നൽകേണ്ട വസ്തുവായി കാമധേനുവിന്റെ ബ്രീഡിനെ കാണുന്നു.

അമേരിക്ക പോലും ഇന്ത്യയുടെ കാൽക്കീഴിൽ

അമേരിക്ക പോലും ഇന്ത്യയുടെ കാൽക്കീഴിൽ

പെന്റഗണിലെ ഒരു ഗവേഷണ വിഭാഗം തന്നെ ഇതിന് പിന്നാലെ ഉണ്ട്. ഒരിക്കൽ ഓറാ സ്കാനർ ഉപയോഗിച്ച് പ്രത്യേകരീതിയിൽ ഭൂമിക്കടിയിൽ തയ്യാറാക്കിയ പശുത്തൊഴുത്തിൽ പരീക്ഷണം നടത്തുമ്പോൾ അമേരിക്കയുടെ അതീവ ശേഷിയുള്ള ഓറാ റിസീവർ അതിഭീമമായ ഊർജ്ജ പ്രസരണം കാരണം പൊട്ടിതെറിക്കുകയാണ് ഉണ്ടായത്. സാക്ഷാൽ അമേരിക്കയെ പോലും വരുംകാലത്ത് ഇന്ത്യയുടെ കാൽക്കീഴിലാക്കാൻ കാമധേനുവിന്റെ ബ്രീഡിങ്ങിലൂടെ ഇന്ത്യക്ക് കഴിയും. (പശ്വവ വേദത്തിലെ പ്രത്യേക രസായകൂട്ടിലൂടെയാണ് ഈ ബ്രീഡിനെ ഉൽപാദിപ്പിക്കുന്നത്.)

 പി എസ്‍ എൽ വി റോക്കറ്റുകളിലും

പി എസ്‍ എൽ വി റോക്കറ്റുകളിലും

ഐ എസ് ആർ ഓ മിസൈൽ വിക്ഷേപിക്കുന്നതിന് മുൻപ് പ്രത്യേകതരം ലേപനം പൂശുന്നത് നിങ്ങൾ കണ്ടിരിക്കുമല്ലോ.. എന്താണത്..? ഐ എസ് ആർ ഓയുടെ ബാംഗ്ലൂരിലെ ഹെഡ് ഓഫിസിനോട് ചേർന്ന് 50 ഏക്കറിൽ വിശാലമായ പശുക്കൾക്കായുള്ള ഫാം എന്തിന് ...? അതിനോട് ചേർന്ന് ക്ലോണിങ് സംവിധനത്തോട് കൂടിയ കൗ ലാബ് എന്തിന്..? അത് വേറെ ഒന്നിനുമല്ല, ഇവിടെയാണ് കാമധേനുവിന്റെ പരമ്പരയെ ക്ലോൺ ചെയ്ത് സൃഷ്ടിച്ചത്. ഇവയുടെ ശരീരത്തിൽ നിന്നും ലഭിക്കുന്ന രാസത്വരിതം ഉപയോഗിച്ചാണ് പി എസ്‍ എൽ വി റോക്കറ്റുകളിലെ ഇന്ധത്തിലെ ഒരു മിശ്രിതം നിർമ്മിക്കുന്നത്

പ്രത്യേകം ശ്രദ്ധിക്കുക

പ്രത്യേകം ശ്രദ്ധിക്കുക

പശ്വവവേദം ന്യൂഡെൽഹിയിലെ നാഷണൽ ആർക്ക്വേവ്സിൽ ത്രിതല സുരക്ഷയിലാണ്. ഈ മെസ്സേജ് ഇന്ത്യൻ ഭാഷകളിൽ അല്ലാതെ പ്രചരിപ്പിക്കുകയും പകർത്തുകയും ചെയ്യരുത്. പശുക്കളുടെ മഹത്വം മനസിലാക്കാൻ ഇത് പരമാവധി ഷെയർ ചെയ്യുക. (ഇന്ത്യക്കകത്ത് മാത്രം) - എന്നീ സ്പെഷൽ നോട്ടുകളോടെയാണ് ഈ സാറ്റയർ വാട്സ് ആപ്പിലും സോഷ്യൽ മീഡിയയിലും പരക്കുന്നത്.

English summary
Interesting facts about Cows: Whats app forward goes viral in Social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X