• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇതാണ് 'ദ റിയല്‍ സൈക്കോ തെവാദിയ'... സ്വയം സ്റ്റമ്പ് അടിച്ചിട്ട് പോകാൻ പറഞ്ഞ് കിളിപോയവരും ട്രോളുകളും

Google Oneindia Malayalam News

ഐപിഎല്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ചേസ് വിജയം ആയിരുന്നു കഴിഞ്ഞ ദിവസം കണ്ടത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെ, രാജസ്ഥാന്‍ റോയല്‍സ് തറപറ്റിച്ചു.

'അല്ലേലും ഗള്‍ഫിലെത്തിയാല്‍ മലയാളി പൊളിയാണ്'... ഓവർ തീർന്നതറിയാതെ ഓവറാക്കിയ ധോണി... ഐപിഎൽ ട്രോളുകൾ'അല്ലേലും ഗള്‍ഫിലെത്തിയാല്‍ മലയാളി പൊളിയാണ്'... ഓവർ തീർന്നതറിയാതെ ഓവറാക്കിയ ധോണി... ഐപിഎൽ ട്രോളുകൾ

രാഹുല്‍ തെവാട്ടിയ; ഒരു കൊടുങ്കാറ്റിന്റെ തുടക്കമായിരുന്നു അത്, സിനിമയെ വെല്ലുന്ന ഹീറോയിസം- കുറിപ്പ്രാഹുല്‍ തെവാട്ടിയ; ഒരു കൊടുങ്കാറ്റിന്റെ തുടക്കമായിരുന്നു അത്, സിനിമയെ വെല്ലുന്ന ഹീറോയിസം- കുറിപ്പ്

സഞ്ജു സാംസണിന്റേയും ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റേയും കിടിലന്‍ ബാറ്റിങ് ജയിക്കാന്‍ ഒരു കാരണമായി എന്നേ ഉള്ളൂ. രാഹുല്‍ തെവാദിയ എന്ന ഹരിയാണക്കാരന്‍ ആയിരുന്നു ശരിയ്ക്കുള്ള താരം. ഒരുഘട്ടത്തില്‍ ഈ ചങ്ങാതി ഒന്ന് ഔട്ടായി പോയിരുന്നെങ്കില്‍ എന്ന് വരെ രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ പ്രാര്‍ത്ഥിച്ചുപോയി. എന്നാല്‍ പിന്നീടങ്ങോട്ടായിരുന്നു ശരിക്കുമുള്ള കളി. ഗള്‍ഫില്‍ പോയാല്‍ മലയാളികള്‍ മാത്രമല്ല, ഹരിയാണക്കാരും പണിയെടുക്കുമെന്ന് ശരിക്കും തെളിയിച്ചു. ട്രോളുകള്‍ കാണാം...

രണ്ടും ഞാന്‍ തന്നെ

രണ്ടും ഞാന്‍ തന്നെ

കോട്രെല്ലിന്റെ ഓവറില്‍ അഞ്ച് സിക്‌സറുകള്‍ പറത്തിയതും ഒരാള്‍ തന്നെ. അതുപോലെ 8 റണ്‍സ് എടുക്കാന്‍ 18 ബോളുകള്‍ ഉപയോഗിച്ച തുഴച്ചില്‍ വിദഗ്ധനും ഒരാള്‍ തന്നെ..

പണികിട്ടി

പണികിട്ടി

ഒരാള്‍ക്കല്ല, പലര്‍ക്കും കിട്ടിയ പണിയായിരുന്നു ഇത്. സഞ്ജു സാംസണ്‍ കൂടി ഔട്ടായപ്പോള്‍ കളി തോറ്റു എന്നുറപ്പിച്ച് ടിവി ഓഫ് ആക്കി പോയവരുടെ സ്ഥിതി രാവിലെ ആയപ്പോഴേക്കും കഷ്ടമായിരുന്നത്രെ...

 ചറപറാ സിക്‌സുകള്‍

ചറപറാ സിക്‌സുകള്‍

എന്തൊക്കെയായിരുന്നു... ഫോം നഷ്ടപ്പെട്ട ബാറ്റ്‌സ്മാനെ കുറിച്ച് ഗവാസ്‌കറിന്‌റെ ക്ലാസ്സ്, ബാറ്റിങ് ലൈന്‍ അപ്പ് പാളിയതിനെ കുറിച്ച് ഇയാന്‍ ബിഷപ്പ്. അതും പോരാഞ്ഞ് ട്രോളന്‍മാരുടെ വക വേറേയും. ആ 17-ാം ഓവര്‍ കഴിഞ്ഞതോടെ എല്ലാം മാറിമാറിഞ്ഞു.

ബട്‌ലര്‍ കാണിച്ചോ

ബട്‌ലര്‍ കാണിച്ചോ

ഇനി ശരിക്കും ബട്‌ലര്‍ അങ്ങനെ എങ്ങാനും കാണിച്ചോ എന്നാണ് സംശയം. കളി കണ്ടുകൊണ്ടിരുന്നവര്‍ക്കെല്ലാം ആ സമയം അങ്ങനെ ഒന്ന് ഔട്ടായിപ്പോയിരുന്നെങ്കില്‍ എന്ന് കൊതി തോന്നിയിരുന്നു.

തെവാദിയ അണ്ണന്‍

തെവാദിയ അണ്ണന്‍

ഇത്രയും നേരം തെവാദിയ എന്നൊന്നും അല്ല വിളിച്ചിരുന്നത്. പക്ഷേ, കളി ജയിപ്പിച്ചുകഴിഞ്ഞപ്പോഴേക്കും ആരാധകരുടെ വിളിയൊക്കെ മാറി. അണ്ണന്‍ എന്നൊക്കെ ആയിട്ടുണ്ട്...

ചാണ്ടിസാറിന്റെ ഒരു കാര്യം

ചാണ്ടിസാറിന്റെ ഒരു കാര്യം

എന്ത് കാര്യം നടന്നാലും അതില്‍ ചാണ്ടി സാറിന്റെ ഒരു ഇടപെടല്‍ ഉണ്ടാകണമല്ലോ. അപ്പോള്‍ സ്വാഭാവികമായും ഇതിലും സഞ്ജു സാംസണ്‍ വഴി ഒരു ഇടപെടല്‍ ഉണ്ടായിട്ടുണ്ടാകും.

ഇത്രയേ ഉളളൂ

ഇത്രയേ ഉളളൂ

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ കളി കണ്ടപ്പോള്‍ എല്ലാവര്‍ക്കും മായങ്ക് ആയിരുന്നു ഹീറോ. രാജസ്ഥാന്‍ റോയല്‍സിന്റെ അവസാനത്തെ രണ്ട് ഓവര്‍ കൊണ്ട് തെവാദിയ ആയി ഹീറോ...

സന്തോഷമായില്ലേ...

സന്തോഷമായില്ലേ...

വല്യകാര്യത്തില്‍ സല്യൂട്ട് അടിച്ചൊക്കെ ആഘോഷിച്ച ആളാണ്. തെവാദിയയെ വീഴ്ത്താന്‍ ഞാന്‍ തന്നെ ധാരാളം എന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. അഞ്ച് സിക്‌സര്‍ അല്ലേ കിട്ടിയത്...

സല്യൂട്ട് വേണോ

സല്യൂട്ട് വേണോ

ആദ്യ വിക്കറ്റ് വീഴ്ത്തിയപ്പോഴുള്ള ആ സല്യൂട്ട് കണ്ടപ്പോഴേ തെവാദിയ നോക്കി വച്ചതായിരുന്നത്രെ. എന്തായാലും ഇനി സല്യൂട്ട് ഒന്നും വേണ്ടെന്നാണ് കോട്രെല്‍ പറയുന്നത്.

ശരിക്കും ആരാ...

ശരിക്കും ആരാ...

രാജാധി രാജയിലെ മമ്മൂട്ടിയെ പോലെ ആയിരുന്നെന്ന് തോന്നുന്നു ഈ തെവാദിയ. ഔട്ടായി ഡ്രസ്സിങ് റൂമില്‍ എത്തിയ സഞ്ജു സാംസണ്‍ ശരിക്കും ഞെട്ടിവിറച്ച് കാണണം.

ഇത്രയേ ഉള്ളു കഥ

ഇത്രയേ ഉള്ളു കഥ

കഴിഞ്ഞ ദിവസത്തെ ഐപിഎല്‍ മാച്ചിന്‍ കഥ ഇത്രയേ ഉള്ളൂ. പഞ്ചാബ് 223 അടിക്കുന്നു, സ്മിത്ത് തുടക്കമിടുന്നു, സഞ്ജു അടിച്ച് തകര്‍ക്കുന്നു, തുഴഞ്ഞുകൊണ്ട് അവസാനം അടിച്ചുതകര്‍ക്കുന്ന തിവാരി. ആർച്ചർ വന്ന് പൊളിച്ചടുക്കുന്നു. ശുഭം....

ഇത്തിരി വ്യത്യാസമുണ്ട്

ഇത്തിരി വ്യത്യാസമുണ്ട്

തെവാദിയയുടെ അവസാനത്തെ അടി കണ്ടപ്പോള്‍ ധോണി ഭായ്ക്ക് ചെറിയൊരു സാമ്യം ഒക്കെ തോന്നിയത്രെ. പക്ഷേ, ചെറിയൊരു വ്യത്യാസമുണ്ടെന്ന്... തെവാദിയ സിക്‌സര്‍ അടിച്ച് കളി ജയിപ്പിക്കും!

അറിഞ്ഞേയില്ല

അറിഞ്ഞേയില്ല

കളി കഴിഞ്ഞ് തെവാദിയ ഡ്രസ്സിങ് റൂമില്‍ എത്തിയപ്പോള്‍ സഞ്ജുവിന് പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാകുന്നില്ലത്രെ. ഈ ആള് തന്നെയാണ് അത്രയും നേരം തന്റെ കൂടെ ബാറ്റ് ചെയ്തിരുന്നത് എന്ന്!

അത് സഞ്ജു തന്നെ

അത് സഞ്ജു തന്നെ

മലയാളികളോട് കഴിഞ്ഞ ദിവസത്തെ കളിയെ കുറിച്ച് ചോദിച്ചാല്‍ ഉത്തരം ഇങ്ങനെ ആയിരിക്കും. ടോപ് സ്‌കോറര്‍ മായങ്ക് അഗര്‍വാള്‍, ഒരു ഓവറില്‍ അഞ്ച് സിക്‌സ് അടിച്ചത് തെവാദിയ. പക്ഷേ, കളിയെ ബെസ്റ്റ് പ്ലെയര്‍ സഞ്ജു സാംസണ്‍ മാത്രം!

എനിക്കെല്ലാം ആയി

എനിക്കെല്ലാം ആയി

ഒരു ഓവറില്‍ അഞ്ച് സിക്‌സര്‍.... അതുകഴിഞ്ഞിട്ടും തെവാദിയയ്ക്ക് മതിയായില്ലത്രെ. ഒരു ഓവര്‍ കൂടി എറിയുമോ എന്ന്. എന്തായാലും കോട്രെലിന് അതോടുകൂടി എല്ലാം ആയി

ആര്‍ക്കും പറ്റും

ആര്‍ക്കും പറ്റും

ഇതിപ്പോള്‍ ആര്‍ക്കും പറ്റാവുന്ന ഒരു അബദ്ധമല്ലേ. അത്രയും നേരം അവന്‍ ഒന്ന് ഔട്ട് ആയിക്കിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചവരുടെ പിന്നത്തെ അവസ്ഥ ആലോചിക്കുമ്പോള്‍ ആണ്...

ഡബിളാ... ഡബിള്‍

ഡബിളാ... ഡബിള്‍

ശരിക്കും ഈ തെവാദിയ ഡബിളാണോ എന്നൊരു സംശയമുണ്ട്. കാരണം ആദ്യം കഴിച്ച് പഴയ സുനില്‍ ഗവാസ്‌കറെ പോലെ ആയിരുന്നു. പിന്നെ കണ്ടത് വിവിയന്‍ റിച്ചാര്‍ഡ്‌സിനെ പോലേയും!

അത് ഓര്‍ക്കണം

അത് ഓര്‍ക്കണം

ശരിക്കും കിങ്‌സ് ഇലവന്‍ പഞ്ചാബുകാര്‍ ഇക്കാര്യം ഓര്‍ക്കണമായിരുന്നു. ഇങ്ങനെ അടിച്ചു തകര്‍ക്കുമ്പോള്‍ എതിര്‍ ടീമിലും അടിക്കാന്‍ ആളുണ്ടാകും എന്ന കാര്യം...

ഇത്തിരി മുമ്പ്

ഇത്തിരി മുമ്പ്

കളി കഴിഞ്ഞപ്പോള്‍ സഞ്ജു ഇങ്ങനേയും ചൂടായിട്ടുണ്ടാകും. ആ കളി കുറച്ച് മുമ്പ് പുറത്തെടുത്തിരുന്നെങ്കില്‍ വെറുതേ ടെന്‍ഷന്‍ അടിക്കേണ്ട കാര്യമുണ്ടായിരുന്നില്ലല്ലോ!

വല്ലാത്ത സൈക്കോ

വല്ലാത്ത സൈക്കോ

ചെറിയ സൈക്കോ ഒന്നും അല്ലെന്ന് തോന്നുന്നു ഈ തെവാദി. എതിരാളികളെ ജയിപ്പിക്കുമെന്ന തോന്നലുണ്ടാക്കിയിട്ട് അവരെ തോല്‍പിക്കുമ്പോള്‍ പ്രത്യേക സുഖമാണത്രെ!

 അനിയനോ...

അനിയനോ...

ആദ്യം തുഴഞ്ഞ് തുഴഞ്ഞ് വെറുപ്പിച്ചിട്ട് അവസാനം ആഞ്ഞടിച്ച് കളി ജയിപ്പിക്കുന്ന മറ്റൊരാളോ. ധോണിയ്ക്ക് തെവാദിയയില്‍ ഒരു അനിയനെ കാണാന്‍ പറ്റുന്നുണ്ടത്രെ...

കരയിപ്പിക്കും

കരയിപ്പിക്കും

ആദ്യം സിംഗിള്‍ എടുത്ത് തുഴഞ്ഞ് പഞ്ചാബികളെ മൊത്തം സന്തോഷിപ്പിക്കും. എന്നിട്ട് അവസാനം സിക്‌സ് ഒക്കെ അടിച്ച് അവരെ അങ്ങ് കരയിപ്പിക്കും... സൈക്കോ തെവാദിയ...

ചേട്ടന്‍ സൂപ്പറാ...

ചേട്ടന്‍ സൂപ്പറാ...

മഹേഷിന്റെ പ്രതികാരത്തിലെ മഹേഷിനെ പോലെ ആയിരുന്നു തെവാദിയ. ഇതിനെ പറ്റി വലിയ ധാരണയില്ലല്ലേ എന്ന് ചോദിച്ചവരെല്ലാം തന്നെ ഒടുക്കം ചേട്ടന്‍ സൂപ്പറാണെന്നും പറഞ്ഞു.

cmsvideo
  IPL 2020- Rahul Tewatia slams Cottrell for five sixes in an over | Oneindia Malayalam
  സൈക്കോ ഷമ്മി

  സൈക്കോ ഷമ്മി

  സൈക്കോ ഷമ്മിയെ പോലും വെല്ലുന്ന സൈക്കോ ആണെന്ന് തോന്നുന്നു ഈ തെവാദിയ. അല്ലെങ്കില്‍ എന്തായാലും ഇങ്ങനെ വെറുപ്പിച്ച്, ഇങ്ങനെ ജയിപ്പിക്കില്ലല്ലോ എന്നാണ്....

  English summary
  IPL 2020: Social Media jokes on Rahul Tewatia's mesmerizing performance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X