• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെഎല്‍ രാഹുല്‍ മലയാളി! 'കെഎല്‍' കേരളത്തിലല്ലേ എന്ന്... കോലിയുടെ 'എന്റര്‍ടെയ്ന്‍മെന്റിനും' ട്രോളുകൾ

Google Oneindia Malayalam News

ആദ്യ കളിയില്‍ വിജയിച്ചതിന്റെ ആവേശവുമായിട്ടാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഇത്തവണ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ മുട്ടാനിറങ്ങിയത്. ടോസ് കിട്ടിയിട്ടും ബോളിങ് തിരഞ്ഞെടുത്ത് കളിക്കാനിറങ്ങിയതായിരുന്നു. പക്ഷേ, കെഎല്‍ രാഹുല്‍ ഒറ്റയ്‌ക്കെടുത്ത റണ്‍സ് പോലും 11 പേരും കൂടി എടുക്കാന്‍ പറ്റിയില്ല.

'അല്ലേലും ഗള്‍ഫിലെത്തിയാല്‍ മലയാളി പൊളിയാണ്'... ഓവർ തീർന്നതറിയാതെ ഓവറാക്കിയ ധോണി... ഐപിഎൽ ട്രോളുകൾ'അല്ലേലും ഗള്‍ഫിലെത്തിയാല്‍ മലയാളി പൊളിയാണ്'... ഓവർ തീർന്നതറിയാതെ ഓവറാക്കിയ ധോണി... ഐപിഎൽ ട്രോളുകൾ

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ഒറ്റയ്ക്ക് അടിച്ചെടുത്തത് 132 റണ്‍സ്! ഇതോടെ രാഹുല്‍ മലയാളിയാണെന്ന മട്ടിലാണ് സോഷ്യല്‍ മിഡിയയിലെ ട്രോളുകള്‍. ഇതുവരെയുള്ള കളികളില്‍ മലയാളികള്‍ ആണല്ലോ 'ഗള്‍ഫില്‍' പോയി നന്നായി കളിച്ചത്! രണ്ട് ക്യാച്ച് വിട്ട കോലിയ്ക്കും ഉണ്ട് ട്രോളുകള്‍... കാണാം...

ഇത് വേറെ രാഹുല്‍

ഇത് വേറെ രാഹുല്‍

ഈ രാഹുല്‍ ഇന്ത്യക്കൊരു മുതല്‍ക്കൂട്ടാണ് എന്ന് പറഞ്ഞപ്പോള്‍ ചിലര്‍ വിചാരിച്ചത് രാഹുല്‍ ഗാന്ധിയെ ആണെന്നാണത്രെ. എന്തായാലും ആ തെറ്റിദ്ധാരണ മാറ്റിയിട്ടുണ്ടെന്ന്...

രാഹുലിന്റെ കേരള ബന്ധം

രാഹുലിന്റെ കേരള ബന്ധം

സ്വാഭാവികമായും രാഹുലിന്റെ കേരള ബന്ധം തിരയണമല്ലോ. കേരളത്തില്‍ പണ്ട് ടൂര്‍ വന്നതിന്റെ ആദര സൂചകമായിട്ടാണത്രെ പേരിന് മുന്നിലെ 'കെഎല്‍'...

നമ്പര്‍ പ്ലേറ്റ്

നമ്പര്‍ പ്ലേറ്റ്

കെഎല്‍ എന്ന് പറഞ്ഞാല്‍ കേരളത്തിലെ വണ്ടികളുടെ നമ്പര്‍ പ്ലേറ്റിലെ കോഡ് അല്ലേ. അപ്പോള്‍ പിന്നെ രാഹുല്‍ ഗള്‍ഫില്‍ പോയാല്‍ ഇതുപോലെ കളിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ!

അങ്ങനെ വരാന്‍ വഴിയില്ലല്ലോ

അങ്ങനെ വരാന്‍ വഴിയില്ലല്ലോ

ഗള്‍ഫില്‍ പോയി ഇതുപോലെ പണിയെടുക്കണമെങ്കില്‍ ആള് മലയാളി തന്നെ ആയിരിക്കണമല്ലോ. ഇതിപ്പോള്‍ എങ്ങനെ കര്‍ണാടകക്കാരന്‍ ആയി എന്നാണ് ചിലരുടെ സംശയം!

വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍

വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍

ക്യാപ്റ്റന്‍ എന്നൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം. ഒരു റണ്‍ ആണ് ആകെ എടുത്തത്. അതിന്റെ കൂടെ രണ്ട് ക്യാച്ചും മിസ്സ് ആക്കി. വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ കാണാമായിരുന്നു.

സന്തോഷമായി

സന്തോഷമായി

കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ടീമിന് ഇപ്പോഴാണത്രെ ആശ്വാസമായത്. ആദ്യ കളിയില്‍ വന്‍ വിജയമൊക്കെ നേടി, പിന്നെ തോറ്റമ്പുക എന്നതാണല്ലോ ഒരു ശീലം.

 എന്റര്‍ടെയ്ന്‍മെന്റ്

എന്റര്‍ടെയ്ന്‍മെന്റ്

കളി കഴിഞ്ഞപ്പോള്‍ ആര്‍സിബി ടീം ഇങ്ങനെ ആണത്രെ ആരാധകരോട് ചോദിക്കുന്നത്. വല്ലാത്ത എന്റര്‍ടെയ്ന്‍മെന്റ് ആയിപ്പോയി എന്നാണ് ആരാധകര്‍ പറയുന്നത്.

സത്യം പറ

സത്യം പറ

കെഎല്‍ രാഹുലിന്റെ കളി കണ്ടപ്പോള്‍ സാക്ഷാല്‍ കോലി പോലും ചോദിച്ചുപോയത്രെ. സത്യം പറ... നീ മലയാളി അല്ലേ എന്ന്. അല്ലാതെ വേറെ ആരും ള്‍ഫില്‍ പോയാല്‍ ഇങ്ങനെ പണിയെടുക്കില്ലല്ലോ!

താഴ്ന്ന് തന്നെ ഇരിക്കും

താഴ്ന്ന് തന്നെ ഇരിക്കും

ഇതിപ്പോള്‍ നന്ദഗോപാല്‍ മാരാരുടെ തട്ടിന്റെ കാര്യം പറഞ്ഞതുപോലെ ആയിപ്പോയി. ആര്‍സിബിയിലെ 11 പേരും കൂടി ശ്രമിച്ചിട്ടും രാഹുലിന്റെ സ്‌കോര്‍ എത്തിയില്ല!

എല്ലാവര്‍ക്കും ബാറ്റിങ്

എല്ലാവര്‍ക്കും ബാറ്റിങ്

ഇതായിരുന്നത്രെ കളി തുടങ്ങും മുമ്പ് കോലി ടീം അംഗങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനം. അത് കോലി സാധ്യമാക്കുകയും ചെയ്തു. എല്ലാവര്‍ക്കും ബാറ്റിങ് കൊടുത്തു.

ഇപ്പോ എങ്ങനെയുണ്ട്

ഇപ്പോ എങ്ങനെയുണ്ട്

കോലി രണ്ട് ക്യാച്ച് വിട്ടതുകൊണ്ടാണോ കളി തോറ്റത്? ഒരിക്കലും അല്ല. 11 പേര്‍ ബാറ്റ് ചെയ്തിട്ടും 109 റണ്‍സല്ലേ ആകെ എടുത്തത്. കോലി ഇനി ഇങ്ങനേയും ചോദിക്കും.

ഒരാളെയെങ്കിലും

ഒരാളെയെങ്കിലും

കിങ്‌സ് ഇലവന്‍ പഞ്ചാബിനെ മുഴുവന്‍ തോല്‍പിക്കണ്ട. ആ കെഎല്‍ രാഹുലിനെ എങ്കിലും ഒന്ന് തോല്‍പിക്കാന്‍ പറ്റുമോ എന്നാണത്രെ കളിക്കാരോട് ആരാധകര്‍ ചോദിക്കുന്നത്!

അതേയുള്ള രക്ഷ

അതേയുള്ള രക്ഷ

എന്തായാലും ഈ ബൗളര്‍മാരെ കൊണ്ട് ഇനിയും അധികം മുന്നോട്ട് പോകാന്‍ പറ്റുമെന്ന പ്രതീക്ഷ കോലിയ്ക്കില്ലത്രെ. ഇനി ബൂസ്റ്റിന്റെ പരസ്യത്തിലെ ആ ചെറുക്കനെ തന്നെ ഇറക്കേണ്ടി വരും!

ഇതെന്താ ഫുട്‌ബോളോ

ഇതെന്താ ഫുട്‌ബോളോ

റോയല്‍ ചലഞ്ചേഴ്‌സിന്റെ ബാറ്റിങ് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ കാഴ്ചക്കാര്‍ക്കൊക്കെ സ്‌കോര്‍ബോര്‍ഡ് കണ്ടപ്പോള്‍ ഒരു സംശയം. ഇനി ഇതെങ്ങാനും ഫുട്‌ബോള്‍ കളിയാണോ എന്ന്...

എനിക്കെല്ലാമായി...

എനിക്കെല്ലാമായി...

സ്‌റ്റെയിനെ അടിച്ച് ബൗണ്ടറി പറത്തിയിട്ട് കെഎല്‍ രാഹുലിന് മതിയായില്ല എന്ന് തോന്നുന്നു. രണ്ട് ബോള്‍ കൂടി കിട്ടിയാല്‍ കൊള്ളാമെന്ന്. പക്ഷേ, സറ്റെയിന് എല്ലാം ആയി...

cmsvideo
  IPL 2020 : Virat Kohli fined Rs 12 lakh | Oneindia Malayalam
  ഒന്നും തോന്നല്ലേടാ മക്കളേ

  ഒന്നും തോന്നല്ലേടാ മക്കളേ

  സ്വന്തം ഫീല്‍ഡര്‍മാര്‍ ആരെങ്കിലും ആണ് ക്യാച്ച് വിട്ടിരുന്നത് എങ്കില്‍ കോലിയുടെ തനിക്കൊണം കാണാമായിരുന്നു. ഇതിപ്പോള്‍ സ്വയം വിട്ടതുകൊണ്ട് ഇങ്ങനെ ആണത്രെ പറയുന്നത്.

  ഐപിഎല്‍: രാഹുലിന്റെ വമ്പനടിയില്‍ ആര്‍സിബി തരിപ്പണം, പഞ്ചാബിന് 97 റണ്‍സ് വിജയം!!ഐപിഎല്‍: രാഹുലിന്റെ വമ്പനടിയില്‍ ആര്‍സിബി തരിപ്പണം, പഞ്ചാബിന് 97 റണ്‍സ് വിജയം!!

  English summary
  Is KL Rahul a Malayalai? Social Media trolls on KL Rahul, Virat Kohli and IPL 2020
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X