• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'നീയും തൈപ്പിച്ച് വച്ചോ ഒന്ന്'! ജനം ടിവിയെ ചാരി കൃഷ്ണകുമാറിന് വരെ ട്രോൾ! സുരേന്ദ്രനോട് പകവീട്ടിയോ!!

Google Oneindia Malayalam News

ജനം ടിവിയുമായി ബിജെപിയ്‌ക്കോ ആര്‍എസ്എസിനോ ഒരു ബന്ധവും ഇല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത്. കേന്ദ്ര മന്ത്രിയായ വി മുരളീധരന്‍ അത് ആവര്‍ത്തിക്കുകയും ചെയ്തു. ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്തതോടെ ആയിരുന്നു ഇത്തരമൊരു പ്രതികരണം.

അനിൽ നമ്പ്യാർക്ക് യുഎഇയിൽ വഞ്ചനാ കേസ്! സ്റ്റാർ ഹോട്ടലിൽ ഒരുമിച്ച് അത്താഴ വിരുന്ന്; സ്വപ്നയുടെ മൊഴി..അനിൽ നമ്പ്യാർക്ക് യുഎഇയിൽ വഞ്ചനാ കേസ്! സ്റ്റാർ ഹോട്ടലിൽ ഒരുമിച്ച് അത്താഴ വിരുന്ന്; സ്വപ്നയുടെ മൊഴി..

ഇതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളന്‍മാരും രംഗത്തിറങ്ങിക്കഴിഞ്ഞു. ബിജെപി പിന്തുണ പ്രഖ്യാപിച്ച നടന്‍ കൃഷ്ണകുമാറിനേയും വിടാതെ പിടിച്ചിരിക്കുകയാണ് ട്രോളന്‍മാര്‍...

ഏത് കൃഷ്ണമണി

ഏത് കൃഷ്ണമണി

കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും എന്നൊക്കെ മുമ്പ് പറഞ്ഞതാ. എന്തെങ്കിലും ഒരു ആവശ്യത്തിന് ചെന്നാല്‍ ഒടുക്കം അനില്‍ നമ്പ്യാര്‍ക്ക് കിട്ടിയത് പോലെ ആകുമോ എന്നാണ് ട്രോളന്റെ സംശയം!

നോക്കിയിരുന്നോ

നോക്കിയിരുന്നോ

നടന്‍ കൃഷ്ണ കുമാര്‍ അടുത്തിടെയാണ് പരസ്യമായി ബിജെപിയെ പിന്തുണച്ച് രംഗത്ത് വന്നത്. അതിന്റെ പേരില്‍ കുറേ ട്രോളുകളും കിട്ടി. ഇപ്പോള്‍ ഇതിന്റെ പേരിലും ട്രോളുകള്‍ കിട്ടിക്കൊണ്ടിരിക്കുന്നു!

അതും ഇതും തമ്മില്‍

അതും ഇതും തമ്മില്‍

കെ സുരേന്ദ്രന് ഏറ്റവും അധികം പേരുകള്‍ സംഭാവന ചെയ്തത് ട്രോളന്‍മാര്‍ ആണ്. അപ്പോള്‍ പിന്നെ അവര്‍ക്ക് ഇതൊക്കെ കണ്ടാല്‍ പിന്നെ എന്തെങ്കിലും തോന്നിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ!

നൈസായിട്ടങ്ങ്...

നൈസായിട്ടങ്ങ്...

ചുരുക്കിപ്പറഞ്ഞാല്‍ ജനം ടിവിയേയും അനില്‍ നമ്പ്യാരേയും സുരേന്ദ്രന്‍ ജി നൈസ് ആയിട്ടങ്ങ് ഒഴിവാക്കുകയായിരുന്നില്ലേ എന്നാണ് ചിലരുടെ സംശയം. എന്നാലും ഇങ്ങനെയൊക്കെ പറയാമോ...

അതേത് ചാനല്‍

അതേത് ചാനല്‍

വന്നുവന്ന് ഇപ്പോള്‍ ജനം ടിവി എന്ന പേരില്‍ ഒരു ചാനല്‍ തുടങ്ങിയിട്ടുണ്ടോ എന്ന് വരെ ചോദിക്കുമോ എന്നാണ് പലരുടേയും സംശയം. അല്ലെങ്കില്‍ തന്നെ ജനം ടിവിയും ബിജെപിയും തമ്മില്‍ എന്ത് ബന്ധമാണുള്ളത്!

അതുപോലെ ആയിപ്പോയി

അതുപോലെ ആയിപ്പോയി

ഇതിപ്പോള്‍, അലമ്പനായ അമ്മാവനെ കല്യാണച്ചെക്കന്‍ തള്ളിപ്പറഞ്ഞതുപോലെ ആയിപ്പോയി. സുരേന്ദ്രന്റെ തന്നെ പഴയ ഫേസ്ബുക്ക് പോസ്റ്റുകള്‍ മുങ്ങാതെ കിടക്കുകയാണല്ലോ എന്നാണ് ട്രോളന്റെ വിവക്ഷ!

cmsvideo
  K Surendran says Janam TV is not a BJP Channel | Oneindia Malayalam
   രാജ്യ സ്‌നേഹികള്‍ മാത്രം

  രാജ്യ സ്‌നേഹികള്‍ മാത്രം

  ജനം ടിവിയുമായി ബിജെപിയ്ക്ക് ഒരു ബന്ധവും ഇല്ല. ചില രാജ്യസ്‌നേഹികള്‍ നടത്തുന്ന ചാനല്‍ ആണെന്നേ ഉള്ളൂ. അപ്പോള്‍ ഈ രാജ്യ സ്‌നേഹികളില്‍ ബിജെപിക്കാര്‍ ആരും ഉണ്ടാവില്ലേ എന്നാണ് സംശയം!

  അങ്ങനെയൊക്കെ പറയാമോ

  അങ്ങനെയൊക്കെ പറയാമോ

  കെ സുരേന്ദ്രനെതിരെ എന്തും ആക്ഷേപിച്ചുകളയാം എന്നൊരു തോന്നല്‍ പല ട്രോളന്‍മാര്‍ക്കും ഉണ്ട്. അത് ശരിയല്ല... എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റിന്റെ കാര്യം പറയാതിരിക്കാനും ആവില്ല!

  നമ്പാതേ...

  നമ്പാതേ...

  എന്ത് പ്രശ്‌നം വന്നാലും പാര്‍ട്ടി കൂടെ ഉണ്ടാകും എന്നാണ് നടന്‍ കൃഷ്ണകുമാറിനോട് കെ സുരേന്ദ്രന്‍ പറഞ്ഞത്. അത് കേട്ട അനില്‍ നമ്പ്യാര്‍ ഇപ്പോള്‍ പറയുന്നത് ഇങ്ങനെ ആണത്രെ!

  ഇനിയിപ്പോ...

  ഇനിയിപ്പോ...

  സംഗതി കെ സുരേന്ദ്രന്‍ ജനം ടിവിയെ തള്ളിപ്പറഞ്ഞിട്ടൊന്നും ഇല്ലല്ലോ. ബിജെപിയ്ക്ക് ബന്ധമില്ലെന്നല്ലേ പറഞ്ഞുള്ളു. ഇനിയിപ്പോള്‍ അത് ശരിക്കും ജനം ടിവിയ്ക്ക് കൊണ്ടുകാണുമോ എന്നാണ് ചിലരുടെ സംശയം!

  അയ്യപ്പന്‍ വഴിയോ

  അയ്യപ്പന്‍ വഴിയോ

  കേരളത്തില്‍ എന്ത് സംഭവിച്ചാലും അപ്പോള്‍ തന്നെ അയ്യപ്പ ശാപം എന്ന് പറയുന്ന ഒരു കൂട്ടരുണ്ട്. ഇനിയിപ്പോള്‍ അനില്‍ നമ്പ്യാര്‍ക്ക് കിട്ടിയതും അയ്യപ്പ ശാപം വല്ലതും ആയിരിക്കുമോ എന്നാണ് സംശയം!

  ജനം സിപിഎം ചാനല്‍

  ജനം സിപിഎം ചാനല്‍

  ജനം എന്നതിന്റെ ഇംഗ്ലീഷ് അല്ലേ പീപ്പിള്‍ എന്നത്. അപ്പോള്‍ പീപ്പിള്‍ ടിവി ആരുടെ ചാനല്‍ ആണ്? അത് സിപിഎമ്മിന്റെ അല്ലേ... അപ്പോള്‍ ജനം ടിവി ആരുടെ ചാനല്‍ ആണ്!!!

  റിമോട്ടിനെ പറല്ലേ

  റിമോട്ടിനെ പറല്ലേ

  വീട്ടിലെ ടിവിയുമായി ഒരു ബന്ധവും ഇല്ലാത്ത സാധനം ആണ് അതിന്റെ റിമോട്ട്... അതുപോലെ ജനം ടിവിയുമായി ഒരു ബന്ധവും ഇല്ലാത്ത പാര്‍ട്ടിയാണോ ബിജെപി എന്ന്!

  നിലനില്‍പിന്റെ പ്രശ്‌നം

  നിലനില്‍പിന്റെ പ്രശ്‌നം

  ഇത്രയും കാലം ജനം ടിവിയെ പൊക്കിപ്പിടിച്ച് നടന്നതും ബിജെപിക്കാര്‍ തന്നെ ആയിരുന്നു. പക്ഷേ, എന്ത് ചെയ്യാന്‍... ഇപ്പോള്‍ നിവൃത്തികേടായിപ്പോയില്ലേ എന്നാണ്!

  ദേശസ്‌നേഹികളില്‍

  ദേശസ്‌നേഹികളില്‍

  കുറച്ച് ദേശസ്‌നേഹികള്‍ നടത്തുന്ന ചാനല്‍ ആണ് ജനം ടിവി. അതില്‍ ബിജെപിക്കാര്‍ ആരും ഇല്ല എന്നാണല്ലോ കെ സുരേന്ദ്രന്‍ പറഞ്ഞത്. അദ്ദേഹം ശരിക്കും ഉദ്ദേശിച്ചത് എന്താണോ എന്തോ!

  ജനവുമായി ബന്ധമില്ല

  ജനവുമായി ബന്ധമില്ല

  തങ്ങള്‍ക്ക് ജനവുമായി ഒരു ബന്ധവും ഇല്ല എന്ന് പറഞ്ഞത്, ജനങ്ങളുമായി ഒരു ബന്ധവും ഇല്ല എന്ന് തിരുത്തി വായിക്കേണ്ടി വരുമോ എന്നാണ് ഒരു കൂട്ടരുടെ സംശയം! വല്ലാത്ത സംശയം...

  നിസ്സാരമായ കാര്യം

  നിസ്സാരമായ കാര്യം

  അനില്‍ നമ്പ്യാരേയും ജനം ടിവിയേയും തള്ളിപ്പറയുക എന്നത് കെ സുരേന്ദ്രനെ സംബന്ധിച്ച് നിസ്സാരമായ ഒരു കാര്യം മാത്രമാണത്രെ. അതിന് ട്രോളന്‍ പറയുന്ന ഉദാഹരണം ഇതാണ്!

  കൊടുങ്ങല്ലൂരമ്മ പുരസ്‌കാരം

  കൊടുങ്ങല്ലൂരമ്മ പുരസ്‌കാരം

  തെക്കേടത്തമ്മ പുരസ്‌കാരം കിട്ടിയ അനില്‍ നമ്പ്യാരോട് താന്‍ പത്രക്കാരോട് പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ ഒന്ന് വിശദീകരിക്കാന്‍ ശ്രമിച്ചതാണത്രെ. പക്ഷേ, കിട്ടിയത് കൊടുങ്ങല്ലൂരമ്മ പുരസ്‌കാരം ആണെന്ന്!

  ഇനി ഇത് വേണ്ടെന്ന്

  ഇനി ഇത് വേണ്ടെന്ന്

  ഇത്രയും കാലം ആത്മ മിത്രത്തെ പോലെ കരുതിയിരുന്ന ആളാണ്. എന്നാല്‍ ഇങ്ങനെ ഒരു ഘട്ടത്തില്‍ തള്ളിപ്പറയുമെന്ന് കരുതിയതയേ ഇല്ലത്രെ!

   ഇനിയിപ്പോള്‍ ഇങ്ങനേയും

  ഇനിയിപ്പോള്‍ ഇങ്ങനേയും

  കസ്റ്റംസ് ചോദ്യം ചെയ്തതോടെ അനില്‍ നമ്പ്യാരെ ബിജെപി കൈവിടുമെന്ന മട്ടിലാണ് കഥകള്‍. പഴയ വ്യാജരേഖ കേസ് ഒക്കെ അവര്‍ തന്നെ എടുത്ത് പുറത്തിടുന്നുണ്ടത്രെ!

   ഉറ്റവരില്ലാത്ത പാലം കണ്ടുകിട്ടിയിട്ടുണ്ടേ...!!! ഇതിപ്പോ ആരുടെ പാലം... ആര് പൊളിച്ചു!!! ഉറ്റവരില്ലാത്ത പാലം കണ്ടുകിട്ടിയിട്ടുണ്ടേ...!!! ഇതിപ്പോ ആരുടെ പാലം... ആര് പൊളിച്ചു!!!

  യാഹുവിന് പൊള്ളലേറ്റു, ഗൂഗിൾ അത്യാസന്ന നിലയിൽ, ക്ലൗഡ് മുഴുവന്‍ കത്തി, പിഡിഎഫിന്റെ സ്ഥിതി ഗുരുതരം!!!യാഹുവിന് പൊള്ളലേറ്റു, ഗൂഗിൾ അത്യാസന്ന നിലയിൽ, ക്ലൗഡ് മുഴുവന്‍ കത്തി, പിഡിഎഫിന്റെ സ്ഥിതി ഗുരുതരം!!!

  English summary
  K Surendran says Janam Tv not related to BJP! How Social Media reacted to this... Janam TV journalist Anil Nambiar and actor Krishnakumar also trolled over this.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X