കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനൽ ഒരു തരിമതി!!! ഒരു തരി കനലായി ആരിഫ്... വെറും ആരിഫല്ല, മോൺസ്റ്റർ ആരിഫെന്ന്!! സിപിഎമ്മിന് ട്രോളുകൾ

Google Oneindia Malayalam News

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ത്രുപരയിലും കൂടി ബിജെപി അധികാരത്തിലെത്തിയപ്പോള്‍ ആയിരുന്നു ആ പ്രയോഗം വന്നത്- കനല്‍ ഒരു തരി മതി! ഇപ്പോള്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കേരളത്തിലെ സ്ഥിതിയും അങ്ങനെയൊക്കെ തന്നെയാണ്.

തൃശൂര്‍ എടുക്കുന്നത് അടുത്ത തവണയായാല്‍ കുഴപ്പമുണ്ടോ!!! ഇനി അയ്യപ്പനെ സംരക്ഷിക്കാന്‍ ആരുണ്ട്!!! സുരേഷ് ഗോപിക്കും സുരേന്ദ്രനും കുമ്മനത്തിനും ട്രോളോട് ട്രോൾതൃശൂര്‍ എടുക്കുന്നത് അടുത്ത തവണയായാല്‍ കുഴപ്പമുണ്ടോ!!! ഇനി അയ്യപ്പനെ സംരക്ഷിക്കാന്‍ ആരുണ്ട്!!! സുരേഷ് ഗോപിക്കും സുരേന്ദ്രനും കുമ്മനത്തിനും ട്രോളോട് ട്രോൾ

കനല്‍ ആയിട്ട് ആകെ ഒരു തരി മാത്രമേ ഉള്ളൂ. അത് അങ്ങ് ആലപ്പുഴയിലെ ആരിഫ് മാത്രം! പറഞ്ഞുപറഞ്ഞ് ദേശീയതലത്തിലും കേരളത്തിലും സിപിഎം ഒരുതരി കനല്‍ ആയിട്ടുണ്ട്.

കേരളത്തില്‍ നിന്നുള്ള 20 എംപിമാരില്‍ ഒരാളായി ലോക്‌സഭയിലേക്ക് പോകുന്ന സിപിഎമ്മിന്റെ ആരിഫിന്റെ കാര്യം ആലോചിച്ചാണ് ട്രോളന്‍മാരുടെ വിഷമം. അതുപോലെ ഒരു ഏകാന്തത ആര് അനുഭവിക്കാനാണ്! കെജിഎഫിലെ റോക്കിയെ പോലെ ആണത്രെ ഇപ്പോള്‍ ആരിഫ്, വെറും ആരിഫ് അല്ല, മോണ്‍സ്റ്റര്‍ ആരിഫ്!

കിടുക്കാച്ചി സെല്‍ഫി

കിടുക്കാച്ചി സെല്‍ഫി

ഇനിയിപ്പോള്‍ കേരള എംപിമാര്‍ എല്ലാവരും കൂടി ഒരു സെല്‍ഫി എടുക്കാന്‍ തീരുമാനിച്ചു എന്ന് വയ്ക്കുക. എഎം ആരിഫ് എവിടെ നില്‍ക്കും... ? ഇങ്ങനെ മാറി നില്‍ക്കുമായിരിക്കും!

കനലുണ്ടോ സഖാവേ ഒരു തരിയെടുക്കാന്‍

കനലുണ്ടോ സഖാവേ ഒരു തരിയെടുക്കാന്‍

ഇങ്ങനെ അടപടലം തകര്‍ന്ന് കിടക്കുന്ന നേരത്ത് ഇങ്ങനെയൊക്കെ ചോദിക്കാമോ! കനലുണ്ടോ ഒരു തരിയെടുക്കാന്‍ എന്ന് ചോദിച്ചാല്‍, ആകെ ഒരു തരിയല്ലേ ബാക്കുവച്ചുള്ളൂ!

തള്ളിന് മാത്രം കുറവില്ല

തള്ളിന് മാത്രം കുറവില്ല

കേരളത്തില്‍ സംഘികളെ നിലം തൊടാന്‍ അനുവദിച്ചില്ല എന്നൊക്കെയാണ് തള്ളലുകള്‍. അതിന് മാത്രം ഒരു കുറവും ഇല്ല. പക്ഷേ, കനല്‍ ഒരു തരി മാത്രമേ ബാക്കിയായുള്ളു!

ആ വലിയ കെട്ടിടത്തില്‍

ആ വലിയ കെട്ടിടത്തില്‍

സൗദിയിലെ ആ വലിയ കൊട്ടാരത്തില്‍ പണ്ട് ഒറ്റയ്ക്കായത് പോലെ പാര്‍ലമെന്റിന്റെ ആ വലിയ കൊട്ടാരത്തില്‍ കേരളത്തില്‍ നിന്നുള്ള ഈ രാജകുമാരന്‍ ഒറ്റയ്ക്കായിപ്പോകുമല്ലോ എന്നോര്‍ക്കുമ്പോഴാണ്!

വംശനാശം

വംശനാശം

കേരളത്തില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ വിജയിച്ച ആളാണ് ആരിഫ്. അതുകൂടി പോയിരുന്നെങ്കില്‍ വംശനാശം സംഭവിച്ച കനലിന് വേണ്ടി ഗവേഷണം നടത്തേണ്ടി വന്നേനെ!

അതുംകൂടി എടുത്തോ

അതുംകൂടി എടുത്തോ

ഈ ഒരു സീറ്റ് ആര്‍ക്ക് വേണം എന്നാണത്രെ ഇപ്പോള്‍ കമ്മികള്‍ ചോദിക്കുന്നത്. അതും കൂടി എടുത്തോളാന്‍. അല്ലെങ്കിലും ഈ നശിച്ച നാട് ഒരുകാലത്തും നന്നാവില്ലെന്ന്!

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ആലപ്പുഴ

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ആലപ്പുഴ

ആദ്യം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് ആയിരുന്നു. പിന്നെ അത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്‌സിസ്റ്റ് ആയി. ഒടുക്കം കമ്യൂണിസ്റ്റ് പാര്‍ട്ടി ഏഫ് ആലപ്പുഴ മാര്‍ക്‌സിസ്റ്റ് ആയിട്ടുണ്ട്!

വനിതാമതിലിലെ വനിതകള്‍

വനിതാമതിലിലെ വനിതകള്‍

വനിത മതിലൊക്കെ വന്‍ വിജയം ആയിരുന്നല്ലോ. വിദേശ മാധ്യമങ്ങള്‍ വരെ പുകഴ്ത്തിയാണ്. പക്ഷേ, ആ മതിലില്‍ പങ്കെടുത്ത വനിതകളൊക്കെ ആര്‍ക്ക് വോട്ടു ചെയ്തു എന്നാണത്രെ ഇപ്പോള്‍ മുഖ്യന്റെ സംശയം!

തിരച്ചിലോട് തിരച്ചില്‍

തിരച്ചിലോട് തിരച്ചില്‍

സിപിഎമ്മുകാരനാണെങ്കില്‍ കാണാതായ ഒരു തരി കനലും തിരഞ്ഞുകൊണ്ട് നടക്കുകയാണ്. എടുത്ത തൃശൂര്‍ തിരിച്ചുകൊണ്ടുവയ്ക്കാനുള്ള തത്രപ്പാടിലാണ് ബിജെപി. ഒന്നും അറിയാതെ 19 സീറ്റ് കിട്ടിയ കോണ്‍ഗ്രസ്സിനാണെങ്കില്‍ എന്താണ് സംഭവിച്ചത് എന്ന് പോലും പിടികിട്ടിയിട്ടില്ല.

പവനായി ശവമായി

പവനായി ശവമായി

വര്‍ഗ്ഗീയത വീഴും, വികസനം വാഴും... ഇത് കേരളമാണ്! നല്ല പ്രചാരണ മുദ്രാവാക്യം ഒക്കെ ആയിരുന്നു. പക്ഷേ, ഒടുക്കം പവനായി ശവമായി!

മോണ്‍സ്റ്റര്‍ ആരിഫ്

മോണ്‍സ്റ്റര്‍ ആരിഫ്

കേരളത്തിലെ 19 എംപിമാരും ഒരുമിച്ച് നടക്കുമ്പോള്‍ ഒരാള്‍ മാത്രം വ്യത്യസ്തനായിരിക്കും. മറ്റാരും അല്ല, അത് മോണ്‍സ്റ്റര്‍ ആരിഫ് തന്നെ!

പിണറായി രാജിവയ്ക്കുമോ

പിണറായി രാജിവയ്ക്കുമോ

2004 ല്‍ ഇടതുപക്ഷം കേരളം തൂത്തുവാരിയപ്പോള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന എകെ ആന്റണി രാജിവച്ചിരുന്നു. ഇന്നിപ്പോള്‍ യുഡിഎഫ് തൂത്തുവാരിയ സ്ഥിതിയ്ക്ക് പിണറായി രാജിവയ്ക്കുമോ എന്നാണ്!

ഒരു തരി ബാക്കിയുണ്ട്

ഒരു തരി ബാക്കിയുണ്ട്

അന്ന് ത്രിപുര ബിജെപി പിടിച്ചപ്പോള്‍ ഒരു തരി കനലായി കേരളം ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ കേരളം മുഴുവന്‍ യുഡിഎഫ് പിടിച്ചപ്പോള്‍ ഒരു തരി കനലായി ആലപ്പുഴ ബാക്കി നില്‍ക്കുന്നുണ്ട്!

എക്‌സിറ്റ് അടിക്കാനുള്ള പോള്‍

എക്‌സിറ്റ് അടിക്കാനുള്ള പോള്‍

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ കേരളത്തിലെ സിപിഎമ്മുകാര്‍ക്കൊക്കെ എന്തൊരു പുച്ഛമായിരുന്നു. ഒടുക്കം യഥാര്‍ത്ഥ ഫലം വന്നപ്പോള്‍ എക്‌സിറ്റ് പോള്‍ ആയിരുന്നു മെച്ചം എന്ന സ്ഥിതിയായിട്ടുണ്ട്!

രാമേട്ടന്‍ മന്ദബുദ്ധിയായിരുന്നോ...

രാമേട്ടന്‍ മന്ദബുദ്ധിയായിരുന്നോ...

ബുദ്ധിയുള്ളവര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യും എന്നായിരുന്നല്ലോ പരസ്യം. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഒരു സംശയം. ആ പറഞ്ഞ രാമേട്ടന്‍ ശരിക്കും മന്ദബുദ്ധി ആയിരുന്നോ എന്ന്!

ഒറ്റയ്ക്ക് വരുന്ന മോണ്‍സ്റ്റര്‍

ഒറ്റയ്ക്ക് വരുന്ന മോണ്‍സ്റ്റര്‍

കേരളത്തിലെ മറ്റ് എംപിമാരെല്ലാം സഹ എംപിമാര്‍ക്കൊപ്പം വന്നപ്പോള്‍ ഒരാള്‍ മാത്രം ഒറ്റയ്ക്കാണത്രെ പാര്‍ലമെന്റിലേക്ക് വന്നത്. അതാണ് മോണ്‍സ്റ്റര്‍ ആരിഫ്!

പൊട്ടിക്കരയാന്‍

പൊട്ടിക്കരയാന്‍

സോഷ്യല്‍ മീഡിയ മുഴുവന്‍ കമ്മികളുടെ ആശ്വാസം കണ്ടെത്തലുകളും, ഭാവിയിലെ പോരാട്ടങ്ങളും ഒക്കെയാണ്. സത്യത്തില്‍ ഇവര്‍ക്കെല്ലാം ഒന്ന് പൊട്ടിക്കരയാന്‍ തോന്നുന്നുണ്ടാകും അല്ലേ!

എല്ലാം ബാക്കിയായി

എല്ലാം ബാക്കിയായി

പാര്‍ട്ടിയുടെ കണക്ക് പ്രകാരം ഒരു 12 സീറ്റ് വരെ കിട്ടും എന്നായിരുന്നല്ലോ. അതും മനസ്സില്‍ വച്ച് കുറ് പടക്കങ്ങളൊക്കെ വാങ്ങിവച്ചിരുന്നു. ഇനിയിപ്പോള്‍ അതെല്ലാം എന്ത് ചെയ്യുനോ എന്തോ!

സൈലന്റ് അവലോകനം

സൈലന്റ് അവലോകനം

സത്യത്തില്‍ പണിയെടുത്തത് എല്‍ഡിഎഫ് ആയിരുന്നു. ഒടുക്കം പണി കിട്ടി കിടപ്പിലായതും എല്‍ഡിഎഫ് തന്നെ. ഇങ്ങനെ നിന്ന് ഓറഞ്ച് തിന്നാന്‍ യുഡിഎഫും!

 നന്ദി എല്‍ഡിഎഫിന്

നന്ദി എല്‍ഡിഎഫിന്

ബിജെപിയ്‌ക്കെതിരെ ശക്തമായ പ്രചാരണം നടത്തിയത് എല്‍ഡിഎഫ് ആയിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. പക്ഷേ, ഒടുക്കം സ്വയം കുഴി തോണ്ടി. കോണ്‍ഗ്രസ്സുകാര്‍ നന്ദി പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ!

ചെന്താരകം

ചെന്താരകം

ഇനിയിപ്പോള്‍ ജോലിയ്‌ക്കൊക്കെ പോയിത്തുടങ്ങാം. ജോലി സ്ഥലത്ത് തമിഴ്‌നാട്ടുകാരനെ എങ്ങാനും കണ്ടാല്‍ ചെന്താരകങ്ങള്‍ സ്‌നേഹം പ്രകടിപ്പിക്കും എന്ന് ഉറപ്പാണ്.

Recommended Video

cmsvideo
വെറും ആരിഫല്ല, മോൺസ്റ്റർ ആരിഫെന്ന്!! സിപിഎമ്മിന് ട്രോളുകൾ
അങ്ങനെ 'കനല്‍' ഒരു പേരായി

അങ്ങനെ 'കനല്‍' ഒരു പേരായി

ഇനിയിപ്പോള്‍ വീട്ടിലെ ഒറ്റക്കുട്ടികളെ ഒക്കെ 'കനല്‍' എന്നായിരിക്കും പലരും വിളിക്കുക. സിപിഎമ്മിന് കേരളത്തില്‍ ഒരു സീറ്റ് മാത്രമല്ലേ ഉള്ളൂ!

English summary
Lok Sabha Election results 2019: Social Media trolls mocking CPM for their devastating defeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X