• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തൃശൂര്‍ എടുക്കുന്നത് അടുത്ത തവണയായാല്‍ കുഴപ്പമുണ്ടോ!!! ഇനി അയ്യപ്പനെ സംരക്ഷിക്കാന്‍ ആരുണ്ട്!!!ട്രോൾ

cmsvideo
  സുരേഷ് ഗോപിയേയും സുരേന്ദ്രന്റെയും തേച്ചോട്ടിക്കുന്ന ട്രോളുകൾ

  ഈ തൃശൂര്‍ ഞാനെങ്ങെടുക്കുവാ എന്നും പറഞ്ഞ് പോയ ഒരാളുണ്ടായിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മൂന്നാം സ്ഥാനത്തായിപ്പോയി. അതുപോലെ തന്നെ അയ്യപ്പന്‍ ജയിപ്പിക്കും എന്ന് പറഞ്ഞ മറ്റൊരാളും ഉണ്ടായിരുന്നു. അവിടേയും സ്ഥിതി തഥൈവ!!!

  കാണണോ ശരിയായ മോദി തരംഗം... 7 സംസ്ഥാനങ്ങളിൽ 'ഫുൾ എ പ്ലസ്സു'മായി ബിജെപി!!! ബാക്കി കൊടുംഭീകര വിജയങ്ങളും

  കേരളത്തില്‍ ഇത്തവണ അക്കൗണ്ട് തുറക്കും എന്ന് പറഞ്ഞായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. തൃശൂരും പത്തനംതിട്ടയും തിരുവനന്തപുരവും ആയിരുന്നു ലക്ഷ്യം വച്ചത്. ഒന്നുമൊട്ട് കിട്ടുകയും ചെയ്തില്ല.

  മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തിയ കുമ്മനത്തിന്റെ കാര്യവും കഷ്ടത്തിലാണ്. രണ്ടാം സ്ഥാനത്തെത്തിയെങ്കിലും ഒരുലക്ഷത്തിലധികം വോട്ടുകള്‍ക്കായിരുന്നു തോല്‍വി. കേന്ദ്രത്തില്‍ വന്‍ ഭൂരിപക്ഷം നേടിയെങ്കിലും ഇത്തവണയും കേരളത്തില്‍ 'സംപൂജ്യരായ' ബിജെപിയെ ട്രോളിക്കൊല്ലുകയാണ് സോഷ്യല്‍ മീഡിയ!!!

  ആര് കേള്‍ക്കും

  ആര് കേള്‍ക്കും

  സുരേഷ് ഗോപിയെ വിളിച്ചാല്‍ പിന്നെ സുരേഷ് ഗോപി മാത്രമല്ലേ കേള്‍ക്കൂ. നെറ്റിപ്പട്ടവും കെട്ടി തലയെടുപ്പോടെ പാര്‍ലമെന്റില്‍ നില്‍ക്കാന്‍ വിചാരിച്ചിറങ്ങിയ ആളായിരുന്നു. ഒടുക്കം പവനായി ശവമായി!

  പാവം പൈലറ്റ്

  പാവം പൈലറ്റ്

  മൊത്തത്തിലുള്ള ഒരു ട്രെന്‍ഡ് കൊണ്ട് ഇത്തവണയെങ്കിലും താന്‍ രക്ഷപ്പെടും എന്നായിരുന്നത്രെ മോദിജിയുടെ പൈലറ്റ് വിചാരിച്ചിരുന്നത്. പക്ഷേ, ജനങ്ങള്‍ ഇങ്ങനെ ഒരു പണി തരും എന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്ന്!

  പാവം ഭരണഘടന

  പാവം ഭരണഘടന

  ഇന്ത്യയുടെ അന്ത:സത്ത തന്നെ ഭരണഘടനയാണ്. ആ ഭരണഘടന കത്തിക്കണം എന്ന് പറഞ്ഞ ആളുകളാണ് വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നത്. ഇനിയിപ്പോള്‍ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ എന്ന്!

  എഡ്യുക്കേഷന്റെ ഗുണം

  എഡ്യുക്കേഷന്റെ ഗുണം

  90 ശതമാനത്തിന് മുകളില്‍ സാക്ഷരതാ നിരക്കുള്ള മൂന്ന് സ്ഥലങ്ങളില്‍ ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കാനേ പറ്റിയില്ല. അത് എഡ്യുക്കേഷന്റെ ഗുണം ആണത്രെ... വിജയസാധ്യതയും സാക്ഷരതയും വിപരീതാനുപാതത്തിലെന്ന്!

  ജയിപ്പിച്ച് വിട്ടവനോട് പറ

  ജയിപ്പിച്ച് വിട്ടവനോട് പറ

  ശബരിമലയില്‍ ഇനി സ്ത്രീകള്‍ കയാറാന്‍ വന്നാല്‍ തടയാന്‍ കെ സുരേന്ദ്രന്‍ ഉണ്ടാകുമോ? പത്തനംതിട്ടയില്‍ നിന്ന് ഒരുത്തനെ ജയിപ്പിച്ച് വിട്ടിട്ടില്ലേ... അവനെ വിളിച്ചാല്‍ മതിയെന്നെങ്ങാനും പറയുമോ എന്നാണ് സംശയം!

  അടുത്ത തവണയായാലോ

  അടുത്ത തവണയായാലോ

  തൃശൂര്‍ അങ്ങ് എടുക്കുവാണ് എന്നൊക്കെ പറഞ്ഞതാ. തൃശൂര്‍ അടുത്ത തവണ എടുത്താല്‍ മതിയോ എന്നാണത്രെ ഫലം വന്നപ്പോള്‍ അമിത് ഷായോട് സുരേഷ് ഗോപി ചോദിച്ചത്. അപ്പോള്‍ തന്നെ കിട്ടേണ്ടത് കിട്ടിക്കാണും!

  മൂന്ന് അവസ്ഥകള്‍!

  മൂന്ന് അവസ്ഥകള്‍!

  കക്ഷത്തില്‍ ഇരുന്നത് പോവുകയും ചെയ്തു, ഉത്തരത്തിലുള്ളത് കിട്ടുകയും ചെയ്തില്ല എന്നതാണ് കുമ്മനത്തിന്റെ അവസ്ഥ. സുരേഷ് ഗോപിയാണെങ്കില്‍ എടുത്ത തൃശൂര്‍ തിരിച്ച് കൊടുത്ത് മാതൃകയായി. മൂന്നാമത്തെ ആളെ അയ്യപ്പ ശാപം കൊണ്ട് കാണാനില്ലെന്ന്!

  ഇതിലും ഗതികെട്ടവര്‍...

  ഇതിലും ഗതികെട്ടവര്‍...

  ഇതിലും ഗതികെട്ടവന്‍ ഇനി ആരുണ്ട് എന്നെങ്ങാനും ഷാജി പാപ്പന്‍ ചോദിച്ചാല്‍ പറയാന്‍ വേറേയും ആളുകളുണ്ട്. മിസോറാം ഗവര്‍ണര്‍ സ്ഥാനവും രാജിവച്ച് വന്നിട്ട് ഇപ്പോള്‍ ഇങ്ങനെ ആയിപ്പോയല്ലോ!

  വേണ്ടാത്തോണ്ടാ...

  വേണ്ടാത്തോണ്ടാ...

  ആദ്യം തൃശൂര്‍ അങ്ങ് എടുത്തതാ. പക്ഷേ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തിരിച്ച് കൊടുക്കേണ്ടി വന്നു. ഇനിയും തൃശൂര്‍ വേണോ എന്ന് ചോദിച്ചാല്‍ എന്ത് പറയും അല്ലേ!

  പുറമ്പോക്ക് പോലും

  പുറമ്പോക്ക് പോലും

  തൃശൂര്‍ മൊത്തത്തില്‍ അങ്ങ് എടുക്കകയാണെന്നൊക്കെ പറഞ്ഞതായിരുന്നു. ഇത്തിരി പുറമ്പോക്ക് പോലും കൊടുക്കാന്‍ തൃശൂര്‍ക്കാര്‍ തയ്യാറായില്ലല്ലോ എന്നാലോചിക്കുമ്പോഴാണ് കഷ്ടം തോന്നുന്നത്.!

  അയ്യപ്പ ശാപം വീണ്ടും

  അയ്യപ്പ ശാപം വീണ്ടും

  ശബരിമലയില്‍ വന്ന് പോയ മുന്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്‌ണെ ഓര്‍മയില്ലേ... യതീഷ് ചന്ദ്രയെ ഒക്കെ വിറപ്പിക്കാന്‍ നോക്കിയ ആളാണ്. ഇപ്പോള്‍ കന്യാകുമാരി മണ്ഡലത്തില്‍ തോറ്റമ്പിയിരിപ്പാണ് കക്ഷി!

  ഇല്യൂമിനാട്ടി

  ഇല്യൂമിനാട്ടി

  ലോകത്തിലെ കാര്യങ്ങളെല്ലാം നിശ്ചയിക്കുന്നത് ഇല്യൂമിനാട്ടിയാണെന്ന് അറിയാത്തവരുണ്ടോ... ഈ ഫോട്ടോയിലേക്ക് നോക്കിക്കേ... ഇല്യൂമിനാട്ടിയുടെ വ്യക്തമായ സൂചനകളാണ് അവ നല്‍കുന്നത്. വിജയം ഇല്യൂമിനാട്ടിയ്ക്ക് തന്നെ!

  ഒത്തില്ല... ഒത്തില്ല

  ഒത്തില്ല... ഒത്തില്ല

  കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിയോട് തോറ്റ സ്മൃതി ഇറാനിയെ പിടിച്ച് മോദിജി ക്യാബിനറ്റ് മന്ത്രിയാക്കി. അതുപോലെ ഇത്തവണ തുഷാര്‍ വെള്ളാപ്പള്ളിയേയും പിടിച്ച് ക്യാബിനറ്റ് മന്ത്രിയെങ്ങാനും ആക്കുമോ... ഒത്താല്‍ ഒത്തു, ഒത്തില്ലെങ്കില്‍ ഒത്തില്ല!

  അയ്യപ്പനോട് തെറ്റിയോ...

  അയ്യപ്പനോട് തെറ്റിയോ...

  ഇനിയും ആചാര ലംഘനം നടക്കുമ്പോള്‍ അയ്യപ്പനെ സംരക്ഷിക്കാന്‍ തനിക്ക് മനസ്സില്ലെന്നാണത്രെ കെ സുരേന്ദ്രന്‍ പറയുന്നത്. ഫലം വന്നപ്പോള്‍ കേസുകള്‍ ഉള്ള സുരേന്ദ്രന്‍ ശരിക്കും കേസു രേന്ദ്രന്‍ ആയിപ്പോയി!

  തൃശൂര്‍ കൊടുക്കോ, എടുക്കുമോ...

  തൃശൂര്‍ കൊടുക്കോ, എടുക്കുമോ...

  രാവിലെ മുതല്‍ സുരേഷ് ഗോപിയുടെ വീട്ടിലേക്ക് ഫോണ്‍ വിളിയുടെ ബഹളം ആണത്രെ. എടുത്ത തൃശൂര്‍ കൈയ്യിലുണ്ടോ, അത് കൊടിക്കുമോ എന്നൊക്കെ ആണത്രെ ചോദിക്കുന്നത്. എന്ത് ചെയ്യാന്‍!

  ഒന്നും പറയാനില്ല

  ഒന്നും പറയാനില്ല

  ഒന്നും പറയാനില്ല, ഇത് കുമ്മനം- എന്നായിരുന്നു കുമ്മനം രാജശേഖരന്റെ പ്രചാരണ പോസ്റ്ററുകളില്‍ ഒന്ന്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോഴും അത് തന്നെ ആണത്രെ പറയാനുള്ളത്!

  സംഗതി ഇത്രയേ ഉള്ളൂ...

  സംഗതി ഇത്രയേ ഉള്ളൂ...

  സുരേഷ് ഗോപി പറഞ്ഞതില്‍ സത്യത്തില്‍ എന്തെങ്കിലും തെറ്റുണ്ടോ... കഴിഞ്ഞ തവണ സിപിഐ ജയിച്ച മണ്ഡം അവരില്‍ നിന്ന് വാങ്ങി നേരെ കോണ്‍ഗ്രസ്സിന് കൊടുത്തു. അത്രയേ ഉദ്ദേശിച്ചിട്ടിട്ടുള്ളുവത്രെ!

  ഇനി ശബരിമലയിലേക്കില്ലേ...

  ഇനി ശബരിമലയിലേക്കില്ലേ...

  കുറച്ച് കാലം മുമ്പ് ശബരിമലയില്‍ തന്നെ ആയിരുന്നു താമസം. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ആ വഴി കാണാനേ ഇല്ലത്രെ. അന്വേഷിച്ച് വന്ന അയ്യപ്പനോട് സുരേന്ദ്രന്‍ ഇനി ഇങ്ങനെ എങ്ങാനും പറയുമോ എന്നാണ്!

  പണി മുഴുവന്‍ എടുത്തിട്ട്...

  പണി മുഴുവന്‍ എടുത്തിട്ട്...

  ശബരിമല വിഷയത്തില്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാക്കിയതാ... എത്ര തവണ നിലപാട് മാറ്റിയതാ... എന്തൊക്കെ ചെയ്തതാ. ഒടുക്കം ഒരു രണ്ടാം സ്ഥാനം പോലും കൊടുക്കാതെ എല്ലാം കോണ്‍ഗ്രസ് കൊണ്ടുപോയില്ലേ... ഇമോഷണല്‍ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ!

  പോകല്ലേ...

  പോകല്ലേ...

  തിരുവനന്തപുരത്ത് തോറ്റ സ്ഥിതിയ്ക്ക് ഇനി കുമ്മനം തിരിച്ച് മിസോറാമിലേക്കെങ്ങാനും പോകുമോ. എന്തായാലും വട്ടിയൂര്‍ക്കാവിലെ തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞിട്ട് പോകാമെന്നാണത്രെ ഇപ്പോള്‍ പറയുന്നത്!

  ശരിക്കും തീര്‍ന്നു

  ശരിക്കും തീര്‍ന്നു

  തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മോദിയുടെ പൈലറ്റിന്റെ കൂട്ടുകാര്‍ ഇങ്ങനെ ആണത്രെ പറഞ്ഞത്. ഇനിയിപ്പോള്‍ നിലത്തിറങ്ങാന്‍ സമയം കിട്ടില്ലല്ലോ എന്ന്!

  അടുത്തത് കേരളം...

  അടുത്തത് കേരളം...

  ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കെ സുരേന്ദ്രന്‍ ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും. തിരഞ്ഞെടുപ്പുകള്‍ അവസാനിച്ചില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പ് ഇനിയും ഉണ്ടാകുമല്ലോ എന്നതാണ് ഒരു ആശ്വാസം!

  English summary
  Lok Sabha Election results 2019: Social Media trolls mocking Kerala BJP, Suresh Gopi, K Surendran and Kummanam Rajasekharan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X