മഹിളാ കോണ്‍ഗ്രസിന്റെ ബിന്ദു കൃഷ്ണ മനോരമയുടെ ദില്ലി റിപ്പോര്‍ട്ടര്‍?
സാധാരണ പത്രങ്ങളൊക്കെ കാര്യങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാറാണ് പതിവ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്ന് പറഞ്ഞാല്‍ അത് അയാളുടെ പേരില്‍ തന്നെ അങ്ങ് കൊടുക്കും.
എന്നാല്‍ ചിലപ്പോള്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി പത്ര സ്ഥാപനങ്ങള്‍ കാണിയ്ക്കാറുണ്ട്. ജൂലായ് 8 ന് ഇറങ്ങിയ മനോരമ ദിനപത്രത്തിന്റെ ഒന്നാം പേജിലെ വാര്‍ത്ത തന്നെയാണ് അതിന് ഏറ്റവും നല്ല ഉദാഹരണം.

'വിഴിഞ്ഞം പദ്ധതിയ്ക്ക് താന്‍ എതിരല്ലെന്ന് രാഹുല്‍' എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്. വിഴിഞ്ഞം പദ്ധതിയ്ക്ക് താന്‍ എതിരാണെന്ന പ്രചാരണം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിഷേധിച്ചു എന്നാണ് വാര്‍ത്തയുടെ ആദ്യത്തെ വരി.
ഇതുവരെ കുഴപ്പമില്ല. എന്നാല്‍ അടുത്ത വരി വായിക്കുന്ന വായനക്കാരന്റെ മനസ്സില്‍ ഒരു ചോദ്യം ഉയരും- ബിന്ദു കൃഷ്ണയാണോ മനോരമയുടെ ദില്ലിയിലെ ലേഖിക?

'വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കിയതിലുള്ള എതിര്‍പ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചെന്ന മട്ടിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് രാഹുല്‍ വ്യക്തമാക്കിയതായി മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു' എന്നാണ് ആ രണ്ടാമത്തെ വരി.
ബിന്ദു കൃഷ്ണ പറഞ്ഞതിനെ വിശ്വാസത്തിലെടുക്കുന്നതില്‍ വലിയ പിശകൊന്നും ഇല്ല. എന്നാല്‍ തലക്കെട്ടും വാര്‍ത്തയുടെ ആദ്യവരിയും കണ്ടാല്‍ തോന്നുക രാഹുല്‍ ഗാന്ധി പരസ്യമായി പറഞ്ഞു എന്നാണ്. ഇനിയിപ്പോള്‍ ബിന്ദു കൃഷണയോട് രാഹുല്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അതിന് എന്തെങ്കിലും തെളിവുണ്ടോ...?












Click it and Unblock the Notifications