അയ്യോ... മോദിയുടെ പ്രസംഗത്തിന്റെ റിഹേഴ്സല്‍ വീഡിയോ ലീക്ക് ആയോ!!!
നമ്മുടെ രാജ്യത്ത് ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും അധികം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന പ്രധാനമന്ത്രിയാകും നരേന്ദ്ര മോദി. പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് തന്നെ അദ്ദേഹം എതിര്‍പാര്‍ട്ടികളുടെ പ്രധാന ശത്രുവാണ്.
പണ്ടൊക്കെ കാര്ട്ടൂണുകള് വഴിയാണ് രാഷ്ട്രനേതാക്കളെയൊക്കെ പരിഹസിച്ചിരുന്നത്. ശങ്കറിന്റെ കാര്‍ട്ടൂണുകള്‍ക്കായി അന്നത്തെ പ്രധാനമന്ത്രി ജവര്‍ലാല്‍ നെഹ്റു കാത്തിരിയ്ക്കാറുണ്ടായിരുന്നത്രെ.

എന്നാല്‍ ഇന്ന് ആ പണി ചെയ്യുന്നത് സോഷ്യല്‍ മീഡിയ ആണ്. യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഇത് ആരുടെ സൃഷ്ടിയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പലകൈമറിഞ്ഞ് പ്രചരിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഒരു തമാശയായി മാത്രം ഇതിനെ പരിഗണിയ്ക്കുക.
.........
നരേന്ദ്ര മോഡിയുടെ ദുബായ് പ്രസംഗം ലീക്കായി കിട്ടിയിട്ടുണ്ട്. റിഹേഴ്സലിനിടെ അമിട്ട് ഷാജി മൊബൈലില്‍ പകര്‍ത്തിയ പ്രസംഗമാണ് വൈറസായി മാറിയിരിക്കുന്നത്. പ്രസക്ത ഭാഗങ്ങള്‍ നിങ്ങള്‍ക്കായി ഇവിടെ ചേര്‍ക്കുന്നു. ( അവലംബം : മുംബൈ പോലീസ് )
പ്രിയപ്പെട്ട അറബികളേ, പണിയും കളഞ്ഞ് എന്റെ തള്ള് കേള്‍ക്കാന്‍ ഇവിടെ വന്നിരിക്കുന്ന ഇന്ത്യക്കാരേ, സൂര്‍ത്തുക്കളേ..
ഞാന്‍ ഒരു നല്ല പ്രധാനമന്ത്രിയല്ല,
ഒരു നല്ല പ്രധാനമന്ത്രി എങ്ങനെയൊക്കെ ആയിരിക്കണമെന്ന് എനിക്ക് അറിയുകേമില്ല..
യുറേനിയം ചോദിച്ച് ചെന്ന് കയറുന്ന രാജ്യങ്ങളിലൊക്കെ വില കൂട്ടിത്തരുന്ന ഒരു പ്രീമിയം സ്റ്റാറ്റസ് സിമ്പലില്‍ കവിഞ്ഞ് ഒരു ബഹുമാനവും ഞാനീ പദവിയോട് കാണിച്ചിട്ടില്ല.

ഇന്നിപ്പൊ ഈ ' തള്ളണ്ട്രി' അവാര്‍ഡ് വാങ്ങി ഇവിടെ ദുബായില്‍ നിക്കുമ്പൊ എനിക്ക് തന്നെ അറിയാം എന്നേപ്പോലൊരു ബിലോ ആവറേജ് പ്രധാനമന്ത്രിക്ക് ഇത് എത്ര മാത്രം Undeserving ആണെന്ന്..
അമിത വിനയമല്ല, സത്യം. എല്ലാ വിജയങ്ങള്‍ക്കും പിന്നിലുള്ള ശക്തി എന്ന ക്ലീഷേ സ്റ്റേറ്റ്മെന്റ് പറയുന്നില്ലെങ്കിലും ഒരല്പം വ്യക്തിപരമാകാതെ എന്നെ സംബന്ധിച്ച് ഈ തള്ള് പൂര്‍ണമാകില്ല..
എന്റെ ലൈഫില്‍ ഏറ്റവും കൂടുതല്‍ വന്ന് പോയിട്ടുള്ളത് ഫ്രണ്ട്സായിരുന്നു. ക്രിക്കറ്റ് കളിച്ചും കുളത്തില്‍ നിന്നും മുതലകളെ പിടിച്ച് വീട്ടില്‍ കൊണ്ടു വന്ന് വളര്ത്തിയുമൊക്കെയുള്ള കുട്ടിക്കാലം ആ പത്ത് വയസുകാരന് മറന്നത് അതേ വയസിലുള്ള ഫ്രണ്ട്സിലൂടെയായിരുന്നു. എന്റെ ബഡായി കേള്‍ക്കാനും കയ്യടിക്കാനും അവരേ ഉള്ളു എന്ന് മനസിലാക്കിയപ്പോള്‍ മുറുകെ പിടിക്കാന്‍ ശ്രമിച്ചു..

ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എന്റെ തള്ള് സഹിക്കാനാവാതെ അവരൊക്കെ പലവഴിക്ക് പിരിഞ്ഞു..
ചിലരെയൊക്കെ തിരഞ്ഞ് പിടിക്കാന്‍ ശ്രമിച്ചു. കഴിഞ്ഞില്ല. എല്ലാവനും ഓടി രക്ഷപെട്ടു..
പിന്നെ ഒരിക്കല്‍ ഞാന്‍ ക്ഷണിക്കുക പോലും ചെയ്യാതെ ഒരു സുഹൃത്ത് എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നു. മറ്റെല്ലാവര്‍ക്കും ഇടയ്ക്കെപ്പൊഴോ എന്റെ തള്ള് ബോറടിച്ചപ്പോളും എന്റെ 56 ഇഞ്ച് നെഞ്ചളവിനെ പോലും മടുത്തുപോകാതിരുന്ന എന്റെ ഒരേയൊരു സുഹൃത്ത്.
എപ്പോള്‍ വേണമെങ്കിലും എനിക്ക് ഫ്ലൈറ്റ് പിടിച്ച് കേറിച്ചെല്ലാവുന്ന, ഏത് പാതിരാത്രിക്ക് എന്ത് കരാറൊപ്പിടാന്‍ വിളിച്ചാലും ' ഞാനിതാ എത്തിയെടാ' എന്ന് ഉറപ്പ് തരാന്‍ കഴിയുന്ന പകരം വെക്കാന്‍ കഴിയാത്ത സുഹൃത്ത്.
ഈ തള്ളണ്ട്രി അവാര്‍ഡ് പോലും അവന് എനിക്ക് വെച്ച് നീട്ടിയതാണ്. ഒരു കരാറും ഞാന്‍ ഒപ്പിട്ടിട്ടില്ല. ഒരു വിദേശ നിക്ഷേപവും ഞാന്‍ കൊണ്ടു വന്നിട്ടില്ല. അതിനുള്ള ബ്രില്യന്സുമെനിക്കില്ല. അത് ചെയ്തത് അവനാണ്. അവനവകാശപ്പെട്ടതാണ് ഇത്. അബുദാബി ഷെയ്ക്കില്‍ നിന്ന് ഇന്നലെ കിട്ടിയ അമ്പലം പോലും അവനൊപ്പിച്ച് തന്നതാണ്.
പെട്രോള്‍ വില കുറച്ചപ്പോള്‍ കളഞ്ഞ് പോയ എണ്ണമുതലാളി സുഹൃത്തുക്കളുടെ ലിസ്റ്റിലേക്ക് അവന്റെ പേരും ചേര്‍ക്കപ്പെടരുതേ എന്ന് മാത്രമാണ് എന്റെ പ്രാര്‍ഥന. ഏതെങ്കിലുമൊരു യൂറോപ്യന്‍ ടൂറിന്റെ ക്രോസ് റോഡില്‍ വഴി പിരിയാന്‍ കണ്ടുമുട്ടിയവരല്ല നമ്മള്. അങ്ങനെ പിരിഞ്ഞാലും മറ്റൊരു അമേരിക്കന്‍ ട്രിപ്പിന്റെ റണ്‍ വേയില്‍ വെച്ച് കണ്ട് മുട്ടേണ്ടവരാണ് നമ്മള്.
നമുക്കൊരുമിച്ച് നടക്കാം. എവിടെ എന്റെ പ്രധാനമന്ത്രി കസേര തെറിക്കുന്നോ അവിടെ വരെ..
അദാനി ബ്രോ.. മൈ ഫ്രെണ്ട്... മൈ ബ്രദര്‍.
പ്ലീസ് കം ഓണ്‍ ദ സ്റ്റേജ് ആന്‍ഡ് ടെയ്ക്ക് ഇറ്റ്.
നിനക്കുള്ളതാടാ.. നിനക്ക് മാത്രം.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications