എല്‍ഡിഎഫുകാരുടെ വെള്ളത്തില്‍ വിഷമുണ്ടോ ടീച്ചറേ...!!!
ഉപതിരഞ്ഞെടുപ്പിന്റെ ഓളത്തിലാണ് അരുവിക്കര മണ്ഡലം. എങ്ങും പ്രചാരണത്തിന്റെ തിരക്കും ബഹളവും. ആര് ജയിക്കും ഇത്തവണ?
സ്പീക്കര്‍ ആയിരുന്ന ജി കാര്‍ത്തികേയന്റെ അകാല മരണമാണ് അരുവിക്കരയെ തിരഞ്ഞെടുപ്പിലേയ്ക്ക നയിച്ചത്. കാര്‍ത്തികേയന്റെ ഭാര്യ എംടി സുലേഖയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം എല്ലാവിധ ശ്രമവും നടത്തിയതായിരുന്നു. എന്നാല്‍ അവര്‍ വഴങ്ങിയില്ല. ഒടുവില്‍ മകന്‍ ശബരിനാഥന്‍ സ്ഥാനാര്‍ത്ഥിയായി.

സുലേഖ ടീച്ചറുടെ ആദ്യത്തെ നിലപാട് കണ്ടപ്പോള്‍ ഇടതുമുന്നണി പോലും ഒന്ന് ആശ്വസിച്ചതായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളെല്ലാം മാറിമറഞ്ഞിരിയ്ക്കുന്നു. സുലേഖ ടീച്ചറുടെ ഒരു പരാമര്‍ശം വലിയ വിവാദത്തിലേക്കാണ് നീങ്ങുന്നത്.
എല്‍ഡിഎഫുകാരുടെ അടുത്ത് നിന്ന് പച്ചവെള്ളം പോലും വാങ്ങിക്കുടിക്കരുതെന്ന് മകനോട് പറഞ്ഞിട്ടുണ്ടെന്നാണ് ടീച്ചര്‍ പറയുന്നത്. എല്‍ഡിഎഫുകാരില്‍ നിന്ന് വെള്ളം വാങ്ങി കുടിച്ചാല്‍ എന്താണ് പ്രശ്‌നമെന്നാണ് മറുചോദ്യം. രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണ് ടീച്ചറുടെ പരാമര്‍ശം എന്ന വാദവുമായി സിപിഎം അനുഭാവികള്‍ ഫേസ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
നേരത്തെ ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം വിജയകുമാറിനെ പറ്റി പ്രശംസിച്ച് സംസാരിച്ച ടീച്ചര്‍ ഇപ്പോള്‍ ആ നിലപാടും മാറ്റിയിട്ടുണ്ടെന്നാണ് സിപിഎമ്മുകാര്‍ പറയുന്നത്.












Click it and Unblock the Notifications