Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രേമചന്ദ്രന്‍ സിപിഎമ്മില്‍ ചേര്‍ന്നാലോ...?

കേരളത്തിലെ ഇടതുപക്ഷ വിശ്വാസികള്‍ക്കൊക്കെ ഇപ്പോള്‍ ഒറ്റ വിഷമമേ ഉള്ളൂ... എന്നാലും ആ ആര്‍എസ്പിക്കാര്‍ ഇമ്മാതിരി ഒരു കടുംകൈ ചെയ്തല്ലോ എന്ന്...

ഇഷ്ടപ്പെട്ട ചെക്കനെ കല്യാണം കഴിക്കാന്‍ സമ്മതിക്കാത്തത് പോകട്ടെ, കല്യാണം തന്നെ കഴിക്കണ്ടാന്ന് വല്യേട്ടന്‍ പറഞ്ഞാല്‍ കുഞ്ഞുപെങ്ങള്‍ക്ക് ആത്മഹത്യയോ മഠത്തില്‍ ചേരലോ അല്ലാതെ വേറെന്താ വഴി എന്ന് മാത്രം പക്ഷേ ആരും ചോദിക്കല്ലേ..

NK Premachandran

ആര്‍എസ്പി പോയതിലല്ല മിക്കവര്‍ക്കും സങ്കടം. ആ എന്‍കെ പ്രേമചന്ദ്രന്‍ യുഡിഎഫിലേക്ക് പോവുകയാണല്ലോ എന്നോര്‍ത്തിട്ടാണ് വിഷമം. ഇക്കാലമത്രയും ചാനല്‍ ചര്‍ച്ചകളില്‍ സിപിഎമ്മുകാരുടെ വിടുവായത്തേക്കാള്‍ ജനം കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്നത് പ്രേമചന്ദ്രന്റെ ന്യായ വാദങ്ങളും കുറിക്കുകൊള്ളുന്ന വിമര്‍ശനങ്ങളും ആണെന്ന് ആര്‍ക്കാ അറിയാത്തത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ വിമര്‍ശനങ്ങള്‍ കൊണ്ട് മുള്‍ മുനയില്‍ നിര്‍ത്തിയിട്ടില്ലേ ഈ പ്രേമചന്ദ്രന്‍ സഖാവ്.

ചര്‍ച്ചകള്‍ ഒക്കെ ഇപ്പോള്‍ പ്രധാനമായും ഫേസ്ബുക്കിലും ചാനലുകളിലും ആണല്ലോ നടക്കുന്നത്. പാര്‍ട്ടി സ്‌നേഹവും പ്രേമചന്ദ്രന്‍ പ്രേമവും മൂത്ത ചില ഫേസ്ബുക്കന്‍മാരും ബുക്കികളും പറയുന്നത് കേട്ടാല്‍ വിഷമം തോന്നും. ആര്‍എസ്പി അങ്ങോട്ട് പൊയ്‌ക്കോട്ടെ, പ്രേമചന്ദ്രന്‍ സഖാവിനിവിടെ നിന്നൂടെ എന്നാണ് ചോദ്യം...

ആര്‍എസ്പി യുഡിഎഫിലേക്ക് പോവുകയും പ്രേമചന്ദ്രന്‍ എല്‍ഡിഎഫില്‍ തന്നെ നില്‍ക്കുകയും വേണം. എല്‍ഡിഎഫില്‍ നിന്നാല്‍ പോര സിപിഎം ആയി തന്നെ നില്‍ക്കണം. അതും പോരാഞ്ഞിട്ട് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയായി കൊല്ലത്ത് മത്സരിച്ച് ജയിക്കുകയും വേണം.... എങ്ങനെയുണ്ട് പുകില്.

ആര്‍എസ്പിയുടെ കൊല്ലത്തെ ശക്തി എന്താണെന്ന് പരിഹസിച്ചുകൊണ്ടും ഫേസ്ബുക്കില്‍ ചിലര്‍ പോസ്റ്റും കൊണ്ട് ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആര്‍എസ്പിയുടെ പ്രകടനമാണ് വിലയിരുത്തിയത്. 70 പഞ്ചായത്തുകളുളള കൊല്ലം ജില്ലയില്‍ 44 എണ്ണത്തിലും ആര്‍എസ്പിക്ക് ഒരു വാര്‍ഡ് മെമ്പര്‍ പോലും ഇല്ലത്രെ. 1274 വാര്‍ഡുകളില്‍ ആകെ ഉള്ളത് 27 വാര്‍ഡ് മെമ്പര്‍മാരാണത്രെ....

ആര്‍എസ്പിക്കെതിരെ വാളെടുക്കുമ്പോഴും പക്ഷേ സിപിഎമ്മുകാര്‍ പ്രേമചന്ദ്രന്റെ നഷ്ടത്തില്‍ വിതുമ്പുക തന്നെയാണ്. സിപിഎം സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ ഒരു ദിവസം കൂടി ബാക്കിയുള്ളതുകൊണ്ട് ഒരദ്ഭുതത്തിന് കാത്തിരിക്കുന്നവരും കുറവല്ല കേട്ടോ.

പ്രേമചന്ദ്രനും സിപിഎമ്മിനും മാനസാന്തരം ഉണ്ടാകുന്നു. പ്രേമചന്ദ്രന്‍ ആര്‍എസ്പി വിട്ട് സിപിഎമ്മില്‍ ചേരുന്നു. സിപിഎം പ്രേമചന്ദ്രനെ സ്വീകരിക്കുന്നു. കൊല്ലത്തെ ബേബി സഖാവിനെ കുണ്ടറയില്‍ തന്നെ ഇരുത്തി പ്രേമചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കുന്നു.... എങ്ങനെയുണ്ടാവും..?

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+