മുസ്ലീം കുട്ടിയാണോ... ഇതാ മുസ്ലീം പാവ, ഹിന്ദുക്കുട്ടിയോ... ഹിന്ദുപ്പാവ പിടിച്ചോ!!!
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞത് കാള്‍ മാര്‍ക്സ് ആണ്. ആലംബമില്ലാത്തവന്റെ അവസാനത്തെ ആശ്രയമാണ് മതമെന്നും കക്ഷി പറഞ്ഞിട്ടുണ്ട്. പക്ഷേ അതിന് അത്ര പബ്ലിസിറ്റിയൊന്നും കിട്ടിയില്ല.
മതവിശ്വാസമൊക്കെ മനുഷ്യന് ആവശ്യമുള്ള കാര്യമാണെന്ന് വയ്ക്കാം. പക്ഷേ കൊച്ചുകുട്ടികള്‍ കളിയ്ക്കുമ്പോള്‍ അതിലും മതം നോക്കേണ്ട വല്ല കാര്യവും ഉണ്ടോ...? 'സേനകളും' 'സ്റ്റേറ്റുകളും' ഒക്കെ മനുഷ്യനെ നിര്‍ണയിയ്ക്കുന്ന കാലത്ത് ഇതല്ല, ഇതിന്റെ അപ്പുറവും നടക്കും.

ബാര്‍ബി പാവ ഉണ്ടാക്കിയ കക്ഷി എന്തായാലും അതില്‍ മതമൊന്നും കണ്ടിട്ടുണ്ടാവില്ലെന്നുറപ്പാണ്. അന്ന് ഇന്തമാതിരി പ്രശ്നങ്ങളൊന്നും അത്ര രൂക്ഷമല്ലല്ലോ... എന്നാല്‍ ഇപ്പോഴിതാ വരുന്നൂ ഹിജാര്ബി പാവകള്‍. എന്താണ് സംഗതി എന്നല്ലേ, ബാര്‍ബിയെ പോലെ ശരീരവും തലയും മുടിയും ഒന്നും കാണിയ്ക്കാത്ത പാവയാണ് ഇത്.
സത്യം പറഞ്ഞാല്‍, കുട്ടിയുടുപ്പിട്ട ബാര്‍ബിയെ വസ്ത്രംകൊണ്ട് പുതപ്പിച്ച് ഹിജാര്ബിയാക്കിയെന്ന് സാരം. നൈജീരിയക്കാരിയായ ഹനീഫ ആദം ആണത്രെ ഈ സൃഷ്ടിയുടെ കര്‍ത്താവ്. എന്തായാലും സംഗതി ഇപ്പോള്‍ ഒരു വിഭാഗം സോഷ്യല്‍ മീഡിയയിലൊക്കെ നന്നായി ആഘോഷിയ്ക്കുന്നുണ്ട്.
ഹിജാര്ബി പാവ ഉണ്ടാക്കിയ സ്ഥിതിയ്ക്ക് ഇനി ആരും പിറകോട്ട് പൊയ്ക്കൂട. പറ്റുമെങ്കില്‍ ഏതെങ്കിലും സാംസ്കാരിക പാരമ്പര്യ സ്ത്രീ രൂപത്തെ കണ്ടെത്തി അതും പാവയാക്കണം. എന്നിട്ട് അത് മാത്രം കുട്ടികള്‍ക്ക് കളിയ്ക്കാന്‍ കൊടുക്കണം.
ഹിന്ദു കുട്ടികള്‍ ഇനി മുതല്‍ ഹിന്ദു പാവകള്‍ കൊണ്ട് കളിച്ചാല്‍ മതി. മുസ്ലീം കുട്ടികള്‍ മുസ്ലീം പാവകള്‍ കൊണ്ടും. ക്രിസ്ത്യന്‍ കുട്ടികള്‍ക്കായി ക്രിസ്ത്യന്‍ പാവകള്‍ തന്നെ ഉണ്ടാക്കണം. എത്ര മനോഹരമായ ലോകം. എത്ര മനോഹരമായ ആചാരങ്ങള്‍!!!
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications