ഇതാണ് മുഖ്യമന്ത്രി... കേരളത്തിന്റെ ചാണക്യന്
രാഷ്ട്രീയക്കാരന് എന്നൊക്കെ പറഞ്ഞാല്‍ നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പോലെ ആകണം. ഭൂമി കുലുങ്ങിയാലും കുലുങ്ങാന്പാടില്ല. ആന കുത്താന്‍ വന്നാലും മൈന്‍ഡ് ചെയ്യാതെ നില്‍ക്കണം.
എത്രയെത്ര വിവാദങ്ങളാണ് നമ്മുടെ മുഖ്യന് തൊണ്ട തൊടാതെ വിഴുങ്ങിയത്. സമരം സമരം എന്ന് പറഞ്ഞ് നടന്നിരുന്ന സിപിഎമ്മുകാര്‍ പോലും ഇപ്പോള്‍ സമരം ചെയ്യാനറിയാതെ അന്തം വിട്ടിരിക്കുകയാണ്.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉമ്മന്‍ ചാണ്ടിക്ക് മുമ്പ് മുഖ്യമന്ത്രി പദം അലങ്കരിച്ച എകെ ആന്റണി എങ്ങാനും ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു അഞ്ച് തവണയെങ്കിലും രാജി വച്ച് പുറത്ത് പോയിട്ടുണ്ടാകും. പക്ഷേ ഉമ്മന്‍ ചാണ്ടിയെ അതിന് കിട്ടില്ല. കേരള കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ചാണക്യന് ഉമ്മന്‍ ചാണ്ടിയല്ലെന്ന് പറയുന്നവര്‍ ഇനിയുമുണ്ടോ എന്നാണ് സംശയം....

രാജി വക്കാന്‍ മണ്ടനാണോ...
ഒരോ തവണയും ആരോപണങ്ങള്‍ വരുമ്പോള്‍ രാജി വക്കാന്‍ താനെന്താ മണ്ടനാണോ എന്നാണ് ഉമ്മന്‍ ചോണ്ടി ചോദിക്കുന്നത്. തികച്ചും ന്യായമായ സംശയം തന്നെയല്ലേ...

അഞ്ചാംമന്ത്രിയില്‍ നിന്ന്
സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ട ഉടനെ തന്നെ വലിയ വിവാദമാണ് ഉമ്മന്‍ ചാണ്ടിയെ എതിരേറ്റത്. മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രി തന്നെ സംഭവം. എന്നാല്‍ മഞ്ഞളാംകുഴി അലിയെ മന്ത്രിയാക്കി മുഖ്യമന്ത്രി എളുപ്പത്തില്‍ തലയൂരി.

ആറന്മുള വിമാനത്താവളം
ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയത് സംബന്ധിച്ചായിരുന്നു പിന്നെ വിവാദം. അതിപ്പോഴും ഒന്നുമാകാതെ മുന്നോട്ട് പോകുന്നുണ്ട്.

ഗണേഷിന്റെ വിവാദം
മന്ത്രിമാരെക്കൊണ്ട് ഏറ്റവും പൊറുതിമുട്ടിയ മുഖ്യമന്ത്രിയാകും ഉമ്മന്‍ ചാണ്ടി. ഗണേഷ് കുമാര്‍-യാമിനി തങ്കച്ചി പ്രശ്നത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും എളുപ്പത്തില്‍ തലയൂരി.

സോളാര്‍ തട്ടിപ്പ്
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ വിവാദത്തിലായി. പക്ഷേ ചാണ്ടിയുണ്ടോ കുലങ്ങുന്നു.

സരിതയും ഉമ്മന്‍ ചാണ്ടിയും
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരും മുഖ്യമന്ത്രിയും ഒരുമിച്ച് നില്ക്കുന്ന ഫോട്ടോ പോലും പുറത്ത് വന്നു. എന്നിട്ടും മുഖ്യമന്ത്രി കുലുങ്ങിയില്ല.

ബിജു രാധാകൃഷ്ണന്
ബിജു രാധാകൃഷ്ണനുമായി അടച്ചിട്ട മുറിയില്‍ മുക്കാല്‍ മണിക്കൂര്‍ ചര്‍ച്ച നടത്തിയ കക്ഷിയാണ് ഉമ്മന്‍ ചാണ്ടി. എത്ര വിവാദമുണ്ടായിട്ടും അതിനെക്കുറിച്ചൊരും വാക്ക് പോലും പറയാതെ ഉമ്മന്‍ ചാണ്ടി രക്ഷപ്പെട്ടു.

സലീം രാജ്
മുഖ്യമന്ത്രിക്ക് ആരാണ് സലീം രാജ് എന്ന ചോദ്യം പലപ്പോഴായ.ി പലരും ചോദിച്ചു. എന്നാലും സലീം രാജിന്റെ തട്ടിപ്പുകള്‍ക്കെല്ലാം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എതിര്‍പ്പുകളൊന്നും ഉണ്ടായില്ല. സലീം രാജിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടോ എന്ന് പോലും കോടതി ചോദിച്ചു.

പാമോലീന്‍ കേസ്
പാമോലിന്‍ കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അത്രയോറെ ശ്രമിച്ചു ഉമ്മന്‍ ചാണ്ടിയും സര്‍ക്കാരും. പക്ഷേ, കോടതിയാണ് അതിന് തടയിട്ടത്. എന്നാലും ചാണ്ടി ഇപ്പോഴും സേഫ്.

പ്ലസ് ടു വിവാദം
പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കുന്നതില്‍ കോഴ വാങ്ങിയതായി ഓരോ ദിവസവും വാര്‍ത്ത പുറത്ത് വന്നു. തെളിവ് കൊണ്ടുവരൂ എന്ന് പറഞ്ഞ് നടന്നിരുന്ന മുഖ്യമന്ത്രി പിന്നെയും രക്ഷപ്പെട്ടു.

ഒടുവില്‍ ടൈറ്റാനിയം
ഇപ്പഴിതാ ടൈറ്റാനിയം അഴിമിതിയിലും മുഖ്യമന്ത്രിയുടെ പേര് വന്നിരിക്കുന്നു. കേസെടുക്കാമെന്ന് കോടതി പോലും പറഞ്ഞു. പക്ഷേ മുഖ്യമന്ത്രിക്ക് ഇപ്പോഴും ഒരു കുലുക്കവും ഇല്ല.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications